Psalms 140 (IRVM2)
undefined സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച്സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ. 2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; 3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ. 4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ;സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ;അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. 5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു;അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 6 “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു;യഹോവേ, എന്റെ യാചനകൾ കേൾക്കണമേ. 7 എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു. 8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ;നിഗളിച്ചുപോകാതിരിക്കേണ്ടതിന്അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ. 9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, -അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ. 10 തീക്കനൽ അവരുടെ മേൽ വീഴട്ടെ;ദൈവം അവരെ തീയിലുംഎഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. 11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല;സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. 12 യഹോവ പീഡിതന്റെ വ്യവഹാരവുംദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു. 13 അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും;നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.