Ecclesiastes 11 (IRVM2)
1 നിന്റെ ധാന്യം വെള്ളത്തിന്മേൽ അയക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അത് തിരികെ കിട്ടും; 2 ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക; ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ. 3 മേഘം വെള്ളംകൊണ്ട് നിറയുമ്പോൾ ഭൂമിയിൽ മഴപെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തു തന്നെ കിടക്കും. 4 കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല. 5 കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല. 6 രാവിലെ നിന്റെ വിത്ത് വിതയ്ക്കുക; വൈകുന്നേരത്തും നിന്റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ. 7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു. 8 മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ. 9 യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക. 10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ.
In Other Versions
Ecclesiastes 11 in the ANTPNG2D
Ecclesiastes 11 in the BNTABOOT
Ecclesiastes 11 in the BOATCB2
Ecclesiastes 11 in the BOGWICC
Ecclesiastes 11 in the BOHNTLTAL
Ecclesiastes 11 in the BOILNTAP
Ecclesiastes 11 in the BOKHWOG
Ecclesiastes 11 in the KBT1ETNIK
Ecclesiastes 11 in the TBIAOTANT