Psalms 75 (BOMCV)
undefined ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. 1 ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു,അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു. 2 ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു;നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു. 3 ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾഅതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ. 4 അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നുംദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത് 5 നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്;ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു. 6 കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോമരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്. 7 വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു:അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു. 8 സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ചഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്;അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരുംഅതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു. 9 എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും;ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും. 10 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും,എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.