Psalms 115 (IRVM2)
1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങയുടെ നാമത്തിന് തന്നെ മഹത്വം വരുത്തണമേ. 2 “അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്? 3 നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;തനിക്ക് ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു. 4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;മനുഷ്യരുടെ കൈവേല തന്നെ. 5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;കണ്ണുണ്ടെങ്കിലും കാണുന്നില്ല. 6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. 7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല. 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു; 10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;ദൈവം അവരുടെ സഹായവും പരിചയും ആകുന്നു. 12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. 13 ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. 14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ. 15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽനിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു. 17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരുംയഹോവയെ സ്തുതിക്കുന്നില്ല. 18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.യഹോവയെ സ്തുതിക്കുവിൻ.