Psalms 76 (IRVM2)
undefined സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. 1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. 2 ദൈവത്തിന്റെ കൂടാരം ശാലേമിലുംഅവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. 3 ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായപരിചയും വാളും തകർത്തുകളഞ്ഞു. സേലാ. 4 ശാശ്വതപർവ്വതങ്ങളെക്കാൾഅവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു. 5 ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു;പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. 6 യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽതേരും കുതിരയും ഗാഢനിദ്രയിൽ വീണു. 7 അങ്ങ് ഭയങ്കരനാകുന്നു;അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്? 8 സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു;ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ 9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ. 10 മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം;ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും. 11 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ;കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ. 12 ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.