Psalms 130 (IRVM2)
undefined ആരോഹണഗീതം. 1 യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു; 2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ. 3 യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽകർത്താവേ, ആര് നിലനില്ക്കും? 4 എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണംഅങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്. 5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;എന്റെ ഉള്ളം കാത്തിരിക്കുന്നു;ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. 6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾഎന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. 7 യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;യഹോവയുടെ പക്കൽ കൃപയുംഅവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്. 8 ദൈവം യിസ്രായേലിനെ അവന്റെ സകലഅകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.