Psalms 2 (IRVM2)
1 ജനതകൾ കലഹിക്കുന്നതുംവംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 2 യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായിഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയുംഅധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്അവരുടെ കയറുകൾ എറിഞ്ഞുകളയുക”. 4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;കർത്താവ് അവരെ പരിഹസിക്കുന്നു. 5 അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും;ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 6 “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”. 7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;യഹോവ എന്നോട് അരുളിച്ചെയ്തത്:“നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 8 എന്നോട് ചോദിച്ചുകൊള്ളുക;ഞാൻ നിനക്ക് ജനതകളെ അവകാശമായുംഭൂമിയുടെ അറുതികളെ കൈവശമായും തരും; 9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”. 10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. 11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ;വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 12 ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചുനശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ.ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ.ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.