Psalms 77 (IRVM2)
undefined സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. 1 ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്,എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും;അവിടുന്ന് എന്റെ നിലവിളി ശ്രദ്ധിക്കും. 2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു;എന്റെ ഉള്ളം ആശ്വാസം നിരസിച്ചു. 3 ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു.ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ. 4 അങ്ങ് എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു. 5 ഞാൻ പൂർവ്വദിവസങ്ങളെയുംപണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു. 6 എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു. 7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ?ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ? 8 കർത്താവിന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?ദൈവത്തിന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്ക്കാതെ പോയോ? 9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?അവിടുന്ന് കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. 10 “എന്നാൽ അത് എന്റെ കഷ്ടതയാകുന്നു;അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു. 11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;പണ്ടേയുള്ള അങ്ങയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. 12 ഞാൻ അങ്ങയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും;അങ്ങയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും. 13 ദൈവമേ, അങ്ങയുടെ വഴി വിശുദ്ധമാകുന്നു;നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? 14 അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;അങ്ങയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു. 15 തൃക്കൈകൊണ്ട് അങ്ങ് അങ്ങയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. സേലാ. 16 ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു,സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു,ആഴികളും വിറച്ചുപോയി. 17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;ആകാശം ഇടിനാദം മുഴക്കി;അങ്ങയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 18 അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;ഭൂമി കുലുങ്ങി നടുങ്ങിപ്പോയി. 19 അങ്ങയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;അങ്ങയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു. 20 മോശെയുടെയും അഹരോന്റെയും കയ്യാൽ അങ്ങ് അങ്ങയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.