Isaiah 15 (BOMCV)
1 മോവാബിനെതിരേയുള്ള പ്രവചനം:ഒരു രാത്രികൊണ്ട്,മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു!ഒറ്റ രാത്രികൊണ്ട്,മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു! 2 ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു,വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ;മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു.എല്ലാവരുടെയും തല മൊട്ടയടിച്ചുംതാടി കത്രിച്ചുമിരിക്കുന്നു. 3 തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു;പുരമുകളിലും ചത്വരങ്ങളിലുമുള്ളഎല്ലാവരും വിലപിക്കുന്നു,കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു. 4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു,അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു.അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു,അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു. 5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;അവിടത്തെ ജനം സോവാറിലേക്കുംഎഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു.അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു,കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു.ഹോരോനയീമിലേക്കുള്ള പാതയിൽഅവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു. 6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ,പുല്ലു വാടിയുണങ്ങിയും പോയല്ലോ;ഇളംപുല്ലു നശിച്ചുപോയല്ലോപച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല. 7 തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത്അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു. 8 ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു;അതിന്റെ അലർച്ച എഗ്ലയീംവരെയുംഅതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു. 9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു,എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും—മോവാബിലെ പലായിതരുടെമേലുംദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.