Psalms 33 (BOMCV)

1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;പരമാർഥികളുടെ സ്തുതി ഉചിതംതന്നെ. 2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക. 3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക. 4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ. 5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു. 6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും. 7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;ആഴിയെ കലവറകളിൽ സംഭരിക്കുന്നു. 8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ. 9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി. 10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു. 11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും. 12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. 13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;സകലമാനവവംശത്തെയും വീക്ഷിക്കുന്നു; 14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— 15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. 16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. 17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. 18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലുംഅവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, 19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയുംക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. 20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു. 21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു. 22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെയഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.

In Other Versions

Psalms 33 in the ANGEFD

Psalms 33 in the ANTPNG2D

Psalms 33 in the AS21

Psalms 33 in the BAGH

Psalms 33 in the BBPNG

Psalms 33 in the BBT1E

Psalms 33 in the BDS

Psalms 33 in the BEV

Psalms 33 in the BHAD

Psalms 33 in the BIB

Psalms 33 in the BLPT

Psalms 33 in the BNT

Psalms 33 in the BNTABOOT

Psalms 33 in the BNTLV

Psalms 33 in the BOATCB

Psalms 33 in the BOATCB2

Psalms 33 in the BOBCV

Psalms 33 in the BOCNT

Psalms 33 in the BOECS

Psalms 33 in the BOGWICC

Psalms 33 in the BOHCB

Psalms 33 in the BOHCV

Psalms 33 in the BOHLNT

Psalms 33 in the BOHNTLTAL

Psalms 33 in the BOICB

Psalms 33 in the BOILNTAP

Psalms 33 in the BOITCV

Psalms 33 in the BOKCV

Psalms 33 in the BOKCV2

Psalms 33 in the BOKHWOG

Psalms 33 in the BOKSSV

Psalms 33 in the BOLCB

Psalms 33 in the BOLCB2

Psalms 33 in the BONAV

Psalms 33 in the BONCB

Psalms 33 in the BONLT

Psalms 33 in the BONUT2

Psalms 33 in the BOPLNT

Psalms 33 in the BOSCB

Psalms 33 in the BOSNC

Psalms 33 in the BOTLNT

Psalms 33 in the BOVCB

Psalms 33 in the BOYCB

Psalms 33 in the BPBB

Psalms 33 in the BPH

Psalms 33 in the BSB

Psalms 33 in the CCB

Psalms 33 in the CUV

Psalms 33 in the CUVS

Psalms 33 in the DBT

Psalms 33 in the DGDNT

Psalms 33 in the DHNT

Psalms 33 in the DNT

Psalms 33 in the ELBE

Psalms 33 in the EMTV

Psalms 33 in the ESV

Psalms 33 in the FBV

Psalms 33 in the FEB

Psalms 33 in the GGMNT

Psalms 33 in the GNT

Psalms 33 in the HARY

Psalms 33 in the HNT

Psalms 33 in the IRVA

Psalms 33 in the IRVB

Psalms 33 in the IRVG

Psalms 33 in the IRVH

Psalms 33 in the IRVK

Psalms 33 in the IRVM

Psalms 33 in the IRVM2

Psalms 33 in the IRVO

Psalms 33 in the IRVP

Psalms 33 in the IRVT

Psalms 33 in the IRVT2

Psalms 33 in the IRVU

Psalms 33 in the ISVN

Psalms 33 in the JSNT

Psalms 33 in the KAPI

Psalms 33 in the KBT1ETNIK

Psalms 33 in the KBV

Psalms 33 in the KJV

Psalms 33 in the KNFD

Psalms 33 in the LBA

Psalms 33 in the LBLA

Psalms 33 in the LNT

Psalms 33 in the LSV

Psalms 33 in the MAAL

Psalms 33 in the MBV

Psalms 33 in the MBV2

Psalms 33 in the MHNT

Psalms 33 in the MKNFD

Psalms 33 in the MNG

Psalms 33 in the MNT

Psalms 33 in the MNT2

Psalms 33 in the MRS1T

Psalms 33 in the NAA

Psalms 33 in the NASB

Psalms 33 in the NBLA

Psalms 33 in the NBS

Psalms 33 in the NBVTP

Psalms 33 in the NET2

Psalms 33 in the NIV11

Psalms 33 in the NNT

Psalms 33 in the NNT2

Psalms 33 in the NNT3

Psalms 33 in the PDDPT

Psalms 33 in the PFNT

Psalms 33 in the RMNT

Psalms 33 in the SBIAS

Psalms 33 in the SBIBS

Psalms 33 in the SBIBS2

Psalms 33 in the SBICS

Psalms 33 in the SBIDS

Psalms 33 in the SBIGS

Psalms 33 in the SBIHS

Psalms 33 in the SBIIS

Psalms 33 in the SBIIS2

Psalms 33 in the SBIIS3

Psalms 33 in the SBIKS

Psalms 33 in the SBIKS2

Psalms 33 in the SBIMS

Psalms 33 in the SBIOS

Psalms 33 in the SBIPS

Psalms 33 in the SBISS

Psalms 33 in the SBITS

Psalms 33 in the SBITS2

Psalms 33 in the SBITS3

Psalms 33 in the SBITS4

Psalms 33 in the SBIUS

Psalms 33 in the SBIVS

Psalms 33 in the SBT

Psalms 33 in the SBT1E

Psalms 33 in the SCHL

Psalms 33 in the SNT

Psalms 33 in the SUSU

Psalms 33 in the SUSU2

Psalms 33 in the SYNO

Psalms 33 in the TBIAOTANT

Psalms 33 in the TBT1E

Psalms 33 in the TBT1E2

Psalms 33 in the TFTIP

Psalms 33 in the TFTU

Psalms 33 in the TGNTATF3T

Psalms 33 in the THAI

Psalms 33 in the TNFD

Psalms 33 in the TNT

Psalms 33 in the TNTIK

Psalms 33 in the TNTIL

Psalms 33 in the TNTIN

Psalms 33 in the TNTIP

Psalms 33 in the TNTIZ

Psalms 33 in the TOMA

Psalms 33 in the TTENT

Psalms 33 in the UBG

Psalms 33 in the UGV

Psalms 33 in the UGV2

Psalms 33 in the UGV3

Psalms 33 in the VBL

Psalms 33 in the VDCC

Psalms 33 in the YALU

Psalms 33 in the YAPE

Psalms 33 in the YBVTP

Psalms 33 in the ZBP