Psalms 4 (BOMCV)
undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 എന്റെ നീതിയായ ദൈവമേ,ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ;എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ. 2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ. 3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക;ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു. 4 നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ;നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്മൗനമായിരിക്കുക. സേലാ. 5 നീതിയാഗങ്ങൾ അർപ്പിക്കുകയുംയഹോവയിൽ ആശ്രയിക്കുകയും ചെയ്യുക. 6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു.യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. 7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികംആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു. 8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്യഹോവേ, അവിടന്നുതന്നെയാണല്ലോ.സംഗീതസംവിധായകന്. വേണുനാദത്തോടെ.