Job 11 (IRVM2)
1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ?നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 4 “എന്റെ ഉപദേശം നിർമ്മലം എന്നുംതൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 5 അയ്യോ ദൈവം അരുളിച്ചെയ്യുകയുംനിന്റെനേരെ അധരം തുറക്കുകയും 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവഎന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ!അപ്പോൾ നിന്റെ അകൃത്യം ഓരോന്നുംദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. 7 ദൈവത്തിന്റെ അഗാധതത്വം നിനക്ക് ഗ്രഹിക്കാമോ?സർവ്വശക്തന്റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമോ? 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവുംസമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 10 യഹോവ കടന്നുവന്ന് ബന്ധിക്കുകയുംവിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കിദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 16 അതെ, നീ കഷ്ടത മറക്കും;ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 17 നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;ഇരുൾ പ്രഭാതംപോലെയാകും. 18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;പലരും നിന്റെ മമത അന്വേഷിക്കും. 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;ശരണം അവർക്ക് പൊയ്പോകും;പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ”.