Psalms 66 (IRVM2)
undefined സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം. 1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; 2 ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ;അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. 3 “അങ്ങയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം;അങ്ങയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; 4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും;അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. 5 വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ;ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. 6 കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;അവർ കാൽനടയായി നദി കടന്നുപോയി;അവിടെ നാം കർത്താവിൽ സന്തോഷിച്ചു. 7 ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു;മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. 8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;കർത്താവിന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 9 അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു;നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. 10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. 11 അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി;ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. 12 അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. 13 ഞാൻ ഹോമയാഗങ്ങളുമായി അങ്ങയുടെ ആലയത്തിലേക്ക് വരും;അങ്ങേക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും. 14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾഅവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. 15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടിതടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും;ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. 16 സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ;അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. 17 ഞാൻ എന്റെ അധരം കൊണ്ട് കർത്താവിനോട് നിലവിളിച്ചു;എന്റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. 18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽകർത്താവ് കേൾക്കുകയില്ലായിരുന്നു. 19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; 20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയുംതന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.