Psalms 67 (IRVM2)
undefined സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. 1 ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ. 2 അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലുംഅറിയേണ്ടതിന് തന്നെ. 3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;സകലജനതകളും അങ്ങയെ സ്തുതിക്കും. 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച്ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ. 5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;സകലജനതകളും അങ്ങയെ സ്തുതിക്കും. 6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. 7 ദൈവം നമ്മെ അനുഗ്രഹിക്കും;ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.