Ezra 6 (BOMCV)

1 ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു; 2 മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:നിവേദനപത്രിക: 3 കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം. 4 അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്. 5 ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്. 6 ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ; 7 ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. 8 അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു:പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം. 9 അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം. 10 ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ! 11 ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു. 12 ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ.ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്. 13 ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു. 14 അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി. 15 ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്. 16 ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു. 17 അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു. 18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു. 19 ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു. 20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. 21 പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു. 22 യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.

In Other Versions

Ezra 6 in the ANGEFD

Ezra 6 in the ANTPNG2D

Ezra 6 in the AS21

Ezra 6 in the BAGH

Ezra 6 in the BBPNG

Ezra 6 in the BBT1E

Ezra 6 in the BDS

Ezra 6 in the BEV

Ezra 6 in the BHAD

Ezra 6 in the BIB

Ezra 6 in the BLPT

Ezra 6 in the BNT

Ezra 6 in the BNTABOOT

Ezra 6 in the BNTLV

Ezra 6 in the BOATCB

Ezra 6 in the BOATCB2

Ezra 6 in the BOBCV

Ezra 6 in the BOCNT

Ezra 6 in the BOECS

Ezra 6 in the BOGWICC

Ezra 6 in the BOHCB

Ezra 6 in the BOHCV

Ezra 6 in the BOHLNT

Ezra 6 in the BOHNTLTAL

Ezra 6 in the BOICB

Ezra 6 in the BOILNTAP

Ezra 6 in the BOITCV

Ezra 6 in the BOKCV

Ezra 6 in the BOKCV2

Ezra 6 in the BOKHWOG

Ezra 6 in the BOKSSV

Ezra 6 in the BOLCB

Ezra 6 in the BOLCB2

Ezra 6 in the BONAV

Ezra 6 in the BONCB

Ezra 6 in the BONLT

Ezra 6 in the BONUT2

Ezra 6 in the BOPLNT

Ezra 6 in the BOSCB

Ezra 6 in the BOSNC

Ezra 6 in the BOTLNT

Ezra 6 in the BOVCB

Ezra 6 in the BOYCB

Ezra 6 in the BPBB

Ezra 6 in the BPH

Ezra 6 in the BSB

Ezra 6 in the CCB

Ezra 6 in the CUV

Ezra 6 in the CUVS

Ezra 6 in the DBT

Ezra 6 in the DGDNT

Ezra 6 in the DHNT

Ezra 6 in the DNT

Ezra 6 in the ELBE

Ezra 6 in the EMTV

Ezra 6 in the ESV

Ezra 6 in the FBV

Ezra 6 in the FEB

Ezra 6 in the GGMNT

Ezra 6 in the GNT

Ezra 6 in the HARY

Ezra 6 in the HNT

Ezra 6 in the IRVA

Ezra 6 in the IRVB

Ezra 6 in the IRVG

Ezra 6 in the IRVH

Ezra 6 in the IRVK

Ezra 6 in the IRVM

Ezra 6 in the IRVM2

Ezra 6 in the IRVO

Ezra 6 in the IRVP

Ezra 6 in the IRVT

Ezra 6 in the IRVT2

Ezra 6 in the IRVU

Ezra 6 in the ISVN

Ezra 6 in the JSNT

Ezra 6 in the KAPI

Ezra 6 in the KBT1ETNIK

Ezra 6 in the KBV

Ezra 6 in the KJV

Ezra 6 in the KNFD

Ezra 6 in the LBA

Ezra 6 in the LBLA

Ezra 6 in the LNT

Ezra 6 in the LSV

Ezra 6 in the MAAL

Ezra 6 in the MBV

Ezra 6 in the MBV2

Ezra 6 in the MHNT

Ezra 6 in the MKNFD

Ezra 6 in the MNG

Ezra 6 in the MNT

Ezra 6 in the MNT2

Ezra 6 in the MRS1T

Ezra 6 in the NAA

Ezra 6 in the NASB

Ezra 6 in the NBLA

Ezra 6 in the NBS

Ezra 6 in the NBVTP

Ezra 6 in the NET2

Ezra 6 in the NIV11

Ezra 6 in the NNT

Ezra 6 in the NNT2

Ezra 6 in the NNT3

Ezra 6 in the PDDPT

Ezra 6 in the PFNT

Ezra 6 in the RMNT

Ezra 6 in the SBIAS

Ezra 6 in the SBIBS

Ezra 6 in the SBIBS2

Ezra 6 in the SBICS

Ezra 6 in the SBIDS

Ezra 6 in the SBIGS

Ezra 6 in the SBIHS

Ezra 6 in the SBIIS

Ezra 6 in the SBIIS2

Ezra 6 in the SBIIS3

Ezra 6 in the SBIKS

Ezra 6 in the SBIKS2

Ezra 6 in the SBIMS

Ezra 6 in the SBIOS

Ezra 6 in the SBIPS

Ezra 6 in the SBISS

Ezra 6 in the SBITS

Ezra 6 in the SBITS2

Ezra 6 in the SBITS3

Ezra 6 in the SBITS4

Ezra 6 in the SBIUS

Ezra 6 in the SBIVS

Ezra 6 in the SBT

Ezra 6 in the SBT1E

Ezra 6 in the SCHL

Ezra 6 in the SNT

Ezra 6 in the SUSU

Ezra 6 in the SUSU2

Ezra 6 in the SYNO

Ezra 6 in the TBIAOTANT

Ezra 6 in the TBT1E

Ezra 6 in the TBT1E2

Ezra 6 in the TFTIP

Ezra 6 in the TFTU

Ezra 6 in the TGNTATF3T

Ezra 6 in the THAI

Ezra 6 in the TNFD

Ezra 6 in the TNT

Ezra 6 in the TNTIK

Ezra 6 in the TNTIL

Ezra 6 in the TNTIN

Ezra 6 in the TNTIP

Ezra 6 in the TNTIZ

Ezra 6 in the TOMA

Ezra 6 in the TTENT

Ezra 6 in the UBG

Ezra 6 in the UGV

Ezra 6 in the UGV2

Ezra 6 in the UGV3

Ezra 6 in the VBL

Ezra 6 in the VDCC

Ezra 6 in the YALU

Ezra 6 in the YAPE

Ezra 6 in the YBVTP

Ezra 6 in the ZBP