Genesis 38 (BOMCV)

1 ആ കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെവിട്ട് അദുല്ലാമിലുള്ള ഹീരാ എന്നു പേരായ ഒരു മനുഷ്യന്റെ അടുക്കലേക്ക് പോയി അവിടെ താമസമാക്കി. 2 അവിടെവെച്ച് അദ്ദേഹം ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു. യെഹൂദാ അവളെ വിവാഹംചെയ്ത് അവളെ അറിഞ്ഞു. 3 അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു. 4 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുകയും അവന് ഓനാൻ എന്നു പേരിടുകയും ചെയ്തു. 5 അവൾ വീണ്ടും ഒരു മകനെ പ്രസവിച്ചു; അവന് ശേലഹ് എന്നു പേരിട്ടു. അവൾ അവനെ പ്രസവിച്ചത് കെസീബിൽവെച്ചായിരുന്നു. 6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു ഭാര്യയായി ഒരുവളെ എടുത്തു; അവളുടെ പേര് താമാർ എന്നായിരുന്നു. 7 എന്നാൽ യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ഒരു ദുഷ്ടനായിരുന്നു. അതുകൊണ്ട് യഹോവ അവനെ കൊന്നുകളഞ്ഞു. 8 അപ്പോൾ യെഹൂദാ ഓനാനോട്, “നീ നിന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കൽ ചെന്ന്, സഹോദരനുവേണ്ടി സന്തതിയെ ഉളവാക്കാൻ ഭർത്തൃസഹോദരൻ എന്നനിലയ്ക്കുള്ള ധർമം നിറവേറ്റുക” എന്നു പറഞ്ഞു. 9 എന്നാൽ അങ്ങനെ ജനിക്കുന്ന സന്തതി തന്റേതാകുകയില്ല എന്ന് അറിഞ്ഞിട്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ, സഹോദരഭാര്യയോടുകൂടെ കിടക്കപങ്കിട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവന്റെ പ്രവൃത്തി യഹോവയുടെ ദൃഷ്ടിയിൽ ദോഷമുള്ളതായിരുന്നു; അതുകൊണ്ട് അവിടന്ന് അവനെയും കൊന്നുകളഞ്ഞു. 11 യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു. 12 ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി. 13 “തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി. 14 അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു. 15 അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി. 16 അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു.“എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു. 17 “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു.“അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു. 18 അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു.“താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു. 19 അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു. 20 യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. 21 അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു.“ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു. 22 അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു. 23 അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു. 24 ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി.“അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു. 25 അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു. 26 യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല. 27 അവളുടെ പ്രസവസമയം അടുത്തു; ഇരട്ടകളായ ആൺകുട്ടികളാണ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത്. 28 അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു, 29 എന്നാൽ അവൻ കൈ അകത്തേക്കു വലിച്ചപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു; “നീ നിനക്കായിത്തന്നെ ഇങ്ങനെയോ വഴിയുണ്ടാക്കിയത്!” അവൾ പറഞ്ഞു. അവന് ഫേരെസ്സ് എന്നു പേരിട്ടു. 30 അതിനുശേഷം, കൈത്തണ്ടയിൽ ചെമന്നനൂലുണ്ടായിരുന്ന അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്ന പേരുനൽകി.

In Other Versions

Genesis 38 in the ANGEFD

Genesis 38 in the ANTPNG2D

Genesis 38 in the AS21

Genesis 38 in the BAGH

Genesis 38 in the BBPNG

Genesis 38 in the BBT1E

Genesis 38 in the BDS

Genesis 38 in the BEV

Genesis 38 in the BHAD

Genesis 38 in the BIB

Genesis 38 in the BLPT

Genesis 38 in the BNT

Genesis 38 in the BNTABOOT

Genesis 38 in the BNTLV

Genesis 38 in the BOATCB

Genesis 38 in the BOATCB2

Genesis 38 in the BOBCV

Genesis 38 in the BOCNT

Genesis 38 in the BOECS

Genesis 38 in the BOGWICC

Genesis 38 in the BOHCB

Genesis 38 in the BOHCV

Genesis 38 in the BOHLNT

Genesis 38 in the BOHNTLTAL

Genesis 38 in the BOICB

Genesis 38 in the BOILNTAP

Genesis 38 in the BOITCV

Genesis 38 in the BOKCV

Genesis 38 in the BOKCV2

Genesis 38 in the BOKHWOG

Genesis 38 in the BOKSSV

Genesis 38 in the BOLCB

Genesis 38 in the BOLCB2

Genesis 38 in the BONAV

Genesis 38 in the BONCB

Genesis 38 in the BONLT

Genesis 38 in the BONUT2

Genesis 38 in the BOPLNT

Genesis 38 in the BOSCB

Genesis 38 in the BOSNC

Genesis 38 in the BOTLNT

Genesis 38 in the BOVCB

Genesis 38 in the BOYCB

Genesis 38 in the BPBB

Genesis 38 in the BPH

Genesis 38 in the BSB

Genesis 38 in the CCB

Genesis 38 in the CUV

Genesis 38 in the CUVS

Genesis 38 in the DBT

Genesis 38 in the DGDNT

Genesis 38 in the DHNT

Genesis 38 in the DNT

Genesis 38 in the ELBE

Genesis 38 in the EMTV

Genesis 38 in the ESV

Genesis 38 in the FBV

Genesis 38 in the FEB

Genesis 38 in the GGMNT

Genesis 38 in the GNT

Genesis 38 in the HARY

Genesis 38 in the HNT

Genesis 38 in the IRVA

Genesis 38 in the IRVB

Genesis 38 in the IRVG

Genesis 38 in the IRVH

Genesis 38 in the IRVK

Genesis 38 in the IRVM

Genesis 38 in the IRVM2

Genesis 38 in the IRVO

Genesis 38 in the IRVP

Genesis 38 in the IRVT

Genesis 38 in the IRVT2

Genesis 38 in the IRVU

Genesis 38 in the ISVN

Genesis 38 in the JSNT

Genesis 38 in the KAPI

Genesis 38 in the KBT1ETNIK

Genesis 38 in the KBV

Genesis 38 in the KJV

Genesis 38 in the KNFD

Genesis 38 in the LBA

Genesis 38 in the LBLA

Genesis 38 in the LNT

Genesis 38 in the LSV

Genesis 38 in the MAAL

Genesis 38 in the MBV

Genesis 38 in the MBV2

Genesis 38 in the MHNT

Genesis 38 in the MKNFD

Genesis 38 in the MNG

Genesis 38 in the MNT

Genesis 38 in the MNT2

Genesis 38 in the MRS1T

Genesis 38 in the NAA

Genesis 38 in the NASB

Genesis 38 in the NBLA

Genesis 38 in the NBS

Genesis 38 in the NBVTP

Genesis 38 in the NET2

Genesis 38 in the NIV11

Genesis 38 in the NNT

Genesis 38 in the NNT2

Genesis 38 in the NNT3

Genesis 38 in the PDDPT

Genesis 38 in the PFNT

Genesis 38 in the RMNT

Genesis 38 in the SBIAS

Genesis 38 in the SBIBS

Genesis 38 in the SBIBS2

Genesis 38 in the SBICS

Genesis 38 in the SBIDS

Genesis 38 in the SBIGS

Genesis 38 in the SBIHS

Genesis 38 in the SBIIS

Genesis 38 in the SBIIS2

Genesis 38 in the SBIIS3

Genesis 38 in the SBIKS

Genesis 38 in the SBIKS2

Genesis 38 in the SBIMS

Genesis 38 in the SBIOS

Genesis 38 in the SBIPS

Genesis 38 in the SBISS

Genesis 38 in the SBITS

Genesis 38 in the SBITS2

Genesis 38 in the SBITS3

Genesis 38 in the SBITS4

Genesis 38 in the SBIUS

Genesis 38 in the SBIVS

Genesis 38 in the SBT

Genesis 38 in the SBT1E

Genesis 38 in the SCHL

Genesis 38 in the SNT

Genesis 38 in the SUSU

Genesis 38 in the SUSU2

Genesis 38 in the SYNO

Genesis 38 in the TBIAOTANT

Genesis 38 in the TBT1E

Genesis 38 in the TBT1E2

Genesis 38 in the TFTIP

Genesis 38 in the TFTU

Genesis 38 in the TGNTATF3T

Genesis 38 in the THAI

Genesis 38 in the TNFD

Genesis 38 in the TNT

Genesis 38 in the TNTIK

Genesis 38 in the TNTIL

Genesis 38 in the TNTIN

Genesis 38 in the TNTIP

Genesis 38 in the TNTIZ

Genesis 38 in the TOMA

Genesis 38 in the TTENT

Genesis 38 in the UBG

Genesis 38 in the UGV

Genesis 38 in the UGV2

Genesis 38 in the UGV3

Genesis 38 in the VBL

Genesis 38 in the VDCC

Genesis 38 in the YALU

Genesis 38 in the YAPE

Genesis 38 in the YBVTP

Genesis 38 in the ZBP