Isaiah 25 (BOMCV)
1 യഹോവേ, അങ്ങാണ് എന്റെ ദൈവം;ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും,കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;അവിടത്തെ പുരാതന പദ്ധതികൾപരിപൂർണ വിശ്വസ്തതയുള്ളതാണ്. 2 അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി,കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു,വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല;അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല. 3 അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും;ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും. 4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേകൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവുംസഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവുംകൊടുങ്കാറ്റിൽ ഒരു ആശ്രയവുംഉഷ്ണത്തിൽ ഒരു തണലുമായിരിക്കും. 5 വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെഅങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു;മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെഅനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു. 6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽസകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളുംനല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ. 7 ഈ പർവതത്തിൽവെച്ച് അവിടന്ന്സകലജനതകളുടെയുംമേലുള്ള ആവരണം,എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും; 8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നുംകണ്ണുനീർ തുടച്ചുകളയും;തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്സകലഭൂമിയിൽനിന്നും നീക്കിക്കളയും.യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. 9 ആ ദിവസത്തിൽ അവർ പറയും,“ഇതാ, നമ്മുടെ ദൈവം!അവിടത്തേക്കായി നാം കാത്തിരുന്നു.നാം കാത്തിരുന്ന യഹോവ ഇതാകുന്നു;നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.” 10 യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും;ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെമോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും. 11 നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ,അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും.യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കുംഅവരുടെ കൈകളുടെ പ്രാവീണ്യത്തെയും. 12 അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കുംഅവയെ താഴെവീഴ്ത്തും;നിലത്തെ പൊടിയോളംഅവിടന്ന് അവരെ നിലംപരിചാക്കും.