Jeremiah 47 (BOMCV)
1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു;അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും.അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയുംനഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും.മനുഷ്യർ നിലവിളിക്കും,ദേശവാസികളൊക്കെയും വിലപിക്കും; 3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവുംശത്രുരഥങ്ങളുടെ ഘോഷവുംചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ.മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും;അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല. 4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനുംസോരിൽനിന്നും സീദോനിൽനിന്നുംഅവരുടെ എല്ലാ സഹായികളെയുംഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ.കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്നഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു. 5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും;അസ്കലോൻ നിശ്ശബ്ദരായിത്തീരും.താഴ്വരയിലെ ശേഷിപ്പേ,എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും? 6 “ ‘അയ്യോ, യഹോവയുടെ വാളേ,നീ എത്രവരെ വിശ്രമമില്ലാതിരിക്കും?നിന്റെ ഉറയിലേക്കു പിൻവാങ്ങുകവെട്ടുന്നതു നിർത്തി വിശ്രമിക്കുക.’ 7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻയഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ,അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ,അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”