Amos 7 (IRVM2)

1 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു. 2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു. 3 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്തു. 4 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു. 5 അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു. 6 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു. 7 അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു. 8 യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല; 9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു. 10 എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല. 11 ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു. 12 എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക. 13 ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു. 14 അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. 15 ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു. 16 “ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: ‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ”. 17 “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും”.

In Other Versions

Amos 7 in the ANGEFD

Amos 7 in the ANTPNG2D

Amos 7 in the AS21

Amos 7 in the BAGH

Amos 7 in the BBPNG

Amos 7 in the BBT1E

Amos 7 in the BDS

Amos 7 in the BEV

Amos 7 in the BHAD

Amos 7 in the BIB

Amos 7 in the BLPT

Amos 7 in the BNT

Amos 7 in the BNTABOOT

Amos 7 in the BNTLV

Amos 7 in the BOATCB

Amos 7 in the BOATCB2

Amos 7 in the BOBCV

Amos 7 in the BOCNT

Amos 7 in the BOECS

Amos 7 in the BOGWICC

Amos 7 in the BOHCB

Amos 7 in the BOHCV

Amos 7 in the BOHLNT

Amos 7 in the BOHNTLTAL

Amos 7 in the BOICB

Amos 7 in the BOILNTAP

Amos 7 in the BOITCV

Amos 7 in the BOKCV

Amos 7 in the BOKCV2

Amos 7 in the BOKHWOG

Amos 7 in the BOKSSV

Amos 7 in the BOLCB

Amos 7 in the BOLCB2

Amos 7 in the BOMCV

Amos 7 in the BONAV

Amos 7 in the BONCB

Amos 7 in the BONLT

Amos 7 in the BONUT2

Amos 7 in the BOPLNT

Amos 7 in the BOSCB

Amos 7 in the BOSNC

Amos 7 in the BOTLNT

Amos 7 in the BOVCB

Amos 7 in the BOYCB

Amos 7 in the BPBB

Amos 7 in the BPH

Amos 7 in the BSB

Amos 7 in the CCB

Amos 7 in the CUV

Amos 7 in the CUVS

Amos 7 in the DBT

Amos 7 in the DGDNT

Amos 7 in the DHNT

Amos 7 in the DNT

Amos 7 in the ELBE

Amos 7 in the EMTV

Amos 7 in the ESV

Amos 7 in the FBV

Amos 7 in the FEB

Amos 7 in the GGMNT

Amos 7 in the GNT

Amos 7 in the HARY

Amos 7 in the HNT

Amos 7 in the IRVA

Amos 7 in the IRVB

Amos 7 in the IRVG

Amos 7 in the IRVH

Amos 7 in the IRVK

Amos 7 in the IRVM

Amos 7 in the IRVO

Amos 7 in the IRVP

Amos 7 in the IRVT

Amos 7 in the IRVT2

Amos 7 in the IRVU

Amos 7 in the ISVN

Amos 7 in the JSNT

Amos 7 in the KAPI

Amos 7 in the KBT1ETNIK

Amos 7 in the KBV

Amos 7 in the KJV

Amos 7 in the KNFD

Amos 7 in the LBA

Amos 7 in the LBLA

Amos 7 in the LNT

Amos 7 in the LSV

Amos 7 in the MAAL

Amos 7 in the MBV

Amos 7 in the MBV2

Amos 7 in the MHNT

Amos 7 in the MKNFD

Amos 7 in the MNG

Amos 7 in the MNT

Amos 7 in the MNT2

Amos 7 in the MRS1T

Amos 7 in the NAA

Amos 7 in the NASB

Amos 7 in the NBLA

Amos 7 in the NBS

Amos 7 in the NBVTP

Amos 7 in the NET2

Amos 7 in the NIV11

Amos 7 in the NNT

Amos 7 in the NNT2

Amos 7 in the NNT3

Amos 7 in the PDDPT

Amos 7 in the PFNT

Amos 7 in the RMNT

Amos 7 in the SBIAS

Amos 7 in the SBIBS

Amos 7 in the SBIBS2

Amos 7 in the SBICS

Amos 7 in the SBIDS

Amos 7 in the SBIGS

Amos 7 in the SBIHS

Amos 7 in the SBIIS

Amos 7 in the SBIIS2

Amos 7 in the SBIIS3

Amos 7 in the SBIKS

Amos 7 in the SBIKS2

Amos 7 in the SBIMS

Amos 7 in the SBIOS

Amos 7 in the SBIPS

Amos 7 in the SBISS

Amos 7 in the SBITS

Amos 7 in the SBITS2

Amos 7 in the SBITS3

Amos 7 in the SBITS4

Amos 7 in the SBIUS

Amos 7 in the SBIVS

Amos 7 in the SBT

Amos 7 in the SBT1E

Amos 7 in the SCHL

Amos 7 in the SNT

Amos 7 in the SUSU

Amos 7 in the SUSU2

Amos 7 in the SYNO

Amos 7 in the TBIAOTANT

Amos 7 in the TBT1E

Amos 7 in the TBT1E2

Amos 7 in the TFTIP

Amos 7 in the TFTU

Amos 7 in the TGNTATF3T

Amos 7 in the THAI

Amos 7 in the TNFD

Amos 7 in the TNT

Amos 7 in the TNTIK

Amos 7 in the TNTIL

Amos 7 in the TNTIN

Amos 7 in the TNTIP

Amos 7 in the TNTIZ

Amos 7 in the TOMA

Amos 7 in the TTENT

Amos 7 in the UBG

Amos 7 in the UGV

Amos 7 in the UGV2

Amos 7 in the UGV3

Amos 7 in the VBL

Amos 7 in the VDCC

Amos 7 in the YALU

Amos 7 in the YAPE

Amos 7 in the YBVTP

Amos 7 in the ZBP