Hosea 1 (IRVM2)

1 ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്. 2 യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്ന് പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്ന് കല്പിച്ചു. 3 അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു. 4 യഹോവ അവനോട്: “അവന് യിസ്രായേൽ എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും; 5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്ന് അരുളിച്ചെയ്തു. 6 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല. 7 എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു. 8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. 9 അപ്പോൾ യഹോവ: “അവന് ലോ-അമ്മീ എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു. 10 എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവരോട് പറയും. 11 യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്റെ നാൾ വലുതായിരിക്കുമല്ലോ.

In Other Versions

Hosea 1 in the ANGEFD

Hosea 1 in the ANTPNG2D

Hosea 1 in the AS21

Hosea 1 in the BAGH

Hosea 1 in the BBPNG

Hosea 1 in the BBT1E

Hosea 1 in the BDS

Hosea 1 in the BEV

Hosea 1 in the BHAD

Hosea 1 in the BIB

Hosea 1 in the BLPT

Hosea 1 in the BNT

Hosea 1 in the BNTABOOT

Hosea 1 in the BNTLV

Hosea 1 in the BOATCB

Hosea 1 in the BOATCB2

Hosea 1 in the BOBCV

Hosea 1 in the BOCNT

Hosea 1 in the BOECS

Hosea 1 in the BOGWICC

Hosea 1 in the BOHCB

Hosea 1 in the BOHCV

Hosea 1 in the BOHLNT

Hosea 1 in the BOHNTLTAL

Hosea 1 in the BOICB

Hosea 1 in the BOILNTAP

Hosea 1 in the BOITCV

Hosea 1 in the BOKCV

Hosea 1 in the BOKCV2

Hosea 1 in the BOKHWOG

Hosea 1 in the BOKSSV

Hosea 1 in the BOLCB

Hosea 1 in the BOLCB2

Hosea 1 in the BOMCV

Hosea 1 in the BONAV

Hosea 1 in the BONCB

Hosea 1 in the BONLT

Hosea 1 in the BONUT2

Hosea 1 in the BOPLNT

Hosea 1 in the BOSCB

Hosea 1 in the BOSNC

Hosea 1 in the BOTLNT

Hosea 1 in the BOVCB

Hosea 1 in the BOYCB

Hosea 1 in the BPBB

Hosea 1 in the BPH

Hosea 1 in the BSB

Hosea 1 in the CCB

Hosea 1 in the CUV

Hosea 1 in the CUVS

Hosea 1 in the DBT

Hosea 1 in the DGDNT

Hosea 1 in the DHNT

Hosea 1 in the DNT

Hosea 1 in the ELBE

Hosea 1 in the EMTV

Hosea 1 in the ESV

Hosea 1 in the FBV

Hosea 1 in the FEB

Hosea 1 in the GGMNT

Hosea 1 in the GNT

Hosea 1 in the HARY

Hosea 1 in the HNT

Hosea 1 in the IRVA

Hosea 1 in the IRVB

Hosea 1 in the IRVG

Hosea 1 in the IRVH

Hosea 1 in the IRVK

Hosea 1 in the IRVM

Hosea 1 in the IRVO

Hosea 1 in the IRVP

Hosea 1 in the IRVT

Hosea 1 in the IRVT2

Hosea 1 in the IRVU

Hosea 1 in the ISVN

Hosea 1 in the JSNT

Hosea 1 in the KAPI

Hosea 1 in the KBT1ETNIK

Hosea 1 in the KBV

Hosea 1 in the KJV

Hosea 1 in the KNFD

Hosea 1 in the LBA

Hosea 1 in the LBLA

Hosea 1 in the LNT

Hosea 1 in the LSV

Hosea 1 in the MAAL

Hosea 1 in the MBV

Hosea 1 in the MBV2

Hosea 1 in the MHNT

Hosea 1 in the MKNFD

Hosea 1 in the MNG

Hosea 1 in the MNT

Hosea 1 in the MNT2

Hosea 1 in the MRS1T

Hosea 1 in the NAA

Hosea 1 in the NASB

Hosea 1 in the NBLA

Hosea 1 in the NBS

Hosea 1 in the NBVTP

Hosea 1 in the NET2

Hosea 1 in the NIV11

Hosea 1 in the NNT

Hosea 1 in the NNT2

Hosea 1 in the NNT3

Hosea 1 in the PDDPT

Hosea 1 in the PFNT

Hosea 1 in the RMNT

Hosea 1 in the SBIAS

Hosea 1 in the SBIBS

Hosea 1 in the SBIBS2

Hosea 1 in the SBICS

Hosea 1 in the SBIDS

Hosea 1 in the SBIGS

Hosea 1 in the SBIHS

Hosea 1 in the SBIIS

Hosea 1 in the SBIIS2

Hosea 1 in the SBIIS3

Hosea 1 in the SBIKS

Hosea 1 in the SBIKS2

Hosea 1 in the SBIMS

Hosea 1 in the SBIOS

Hosea 1 in the SBIPS

Hosea 1 in the SBISS

Hosea 1 in the SBITS

Hosea 1 in the SBITS2

Hosea 1 in the SBITS3

Hosea 1 in the SBITS4

Hosea 1 in the SBIUS

Hosea 1 in the SBIVS

Hosea 1 in the SBT

Hosea 1 in the SBT1E

Hosea 1 in the SCHL

Hosea 1 in the SNT

Hosea 1 in the SUSU

Hosea 1 in the SUSU2

Hosea 1 in the SYNO

Hosea 1 in the TBIAOTANT

Hosea 1 in the TBT1E

Hosea 1 in the TBT1E2

Hosea 1 in the TFTIP

Hosea 1 in the TFTU

Hosea 1 in the TGNTATF3T

Hosea 1 in the THAI

Hosea 1 in the TNFD

Hosea 1 in the TNT

Hosea 1 in the TNTIK

Hosea 1 in the TNTIL

Hosea 1 in the TNTIN

Hosea 1 in the TNTIP

Hosea 1 in the TNTIZ

Hosea 1 in the TOMA

Hosea 1 in the TTENT

Hosea 1 in the UBG

Hosea 1 in the UGV

Hosea 1 in the UGV2

Hosea 1 in the UGV3

Hosea 1 in the VBL

Hosea 1 in the VDCC

Hosea 1 in the YALU

Hosea 1 in the YAPE

Hosea 1 in the YBVTP

Hosea 1 in the ZBP