Job 8 (IRVM2)
1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 2 “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും?നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? 3 ദൈവം ന്യായം മറിച്ചുകളയുമോ?സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 4 നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയുംസർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ, 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽഅവിടുന്ന് ഇപ്പോൾ നിനക്ക് വേണ്ടി ഉണർന്നുവരും;നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 7 നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും;നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 8 നീ പണ്ടത്തെ തലമുറയോട് ചോദിക്കുക;അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 9 നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ;ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 10 അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും;തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ?വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 12 അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെമറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ;വഷളന്റെ ആശ നശിച്ചുപോകും; 14 അവന്റെ ആശ്രയം അറ്റുപോകും;അവന്റെ ശരണം ചിലന്തിവലയത്രെ. 15 അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല;അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല. 16 വെയിലത്ത് അവൻ പച്ചയായിരിക്കുന്നു;അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. 17 അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു;അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു. 18 അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. 19 ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം;പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. 20 ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല;ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. 21 ദൈവം ഇനിയും നിന്റെ വായിൽ ചിരിയുംനിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. 22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.’