Psalms 49 (IRVM2)
undefined സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 1 സകലജനതകളുമേ, ഇത് കേൾക്കുവിൻ;സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. 2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. 3 എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും;എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും. 4 ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും;കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. 5 ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. 6 തന്റെ സമ്പത്തിൽ ആശ്രയിക്കുകയുംധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ 7 സഹോദരൻ ശവക്കുഴി കാണാതെഎന്നേക്കും ജീവിച്ചിരിക്കേണ്ടതിന് 8 സ്വയം വീണ്ടെടുക്കുവാനോദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. 9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്;അത് ഒരുനാളും സാധിക്കുകയില്ല. 10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയുംഅവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ. 11 തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായുംഅവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കുംഎന്നാകുന്നു അവരുടെ വിചാരം;അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. 12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല.അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ. 13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ. 14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;മൃത്യു അവരെ മേയിക്കുന്നു;നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും;അവരുടെ സൗന്ദര്യം ഇല്ലാതെയാകും;അവര്‍ നേരെ പാതാളത്തിലേക്ക് ഇറങ്ങുന്നു. 15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ. 16 ഒരുവൻ ധനവാനായി ഭവിച്ചാലുംഅവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. 17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല. 18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു;നീ നിനക്ക് തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും. 19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;അവർ ഒരുനാളും വെളിച്ചം കാണുകയില്ല. 20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽനശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.