2 Chronicles 11 (BOMCV)

1 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്. 2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: 3 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും ഇസ്രായേലിലുള്ള യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും പറയുക: 4 ‘നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച്; യൊരോബെയാമിനെതിരേ നീങ്ങുന്നതിൽനിന്ന് പിന്തിരിയുകയും ചെയ്തു. 5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു. 6 ബേത്ലഹേം, ഏതാം, തെക്കോവ, 7 ബേത്ത്-സൂർ, സോഖോ, അദുല്ലാം, 8 ഗത്ത്, മാരേശാ, സീഫ്, 9 അദോരയീം, ലാഖീശ്, അസേക്കാ, 10 സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയായിരുന്നു അദ്ദേഹം യെഹൂദ്യയിലും ബെന്യാമീനിലും കോട്ടകെട്ടി ഉറപ്പിച്ച നഗരങ്ങൾ. 11 അദ്ദേഹം പ്രതിരോധത്തിനുള്ള അവരുടെ കോട്ടകൾ ബലപ്പെടുത്തി അവയിൽ സൈന്യാധിപന്മാരെ നിയോഗിച്ചു; ഭക്ഷണസാധനങ്ങൾ, ഒലിവെണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചുവെച്ചു. 12 പരിചകളും കുന്തങ്ങളും എല്ലാ നഗരങ്ങളിലും അദ്ദേഹം ശേഖരിച്ചുവെച്ചു; തന്നെയുമല്ല, അതിന്റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു. അങ്ങനെ യെഹൂദയും ബെന്യാമീനും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തുടർന്നു. 13 ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു. 14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പുരോഹിതന്മാർ എന്നു കരുതാതെ അവഗണിച്ചിരുന്നു. അതിനാൽ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ പുൽമേടുകളും സമ്പത്തും ഉപേക്ഷിച്ചിട്ട് യെഹൂദ്യയിലും ജെറുശലേമിലും വന്നുചേർന്നു. 15 യൊരോബെയാം താനുണ്ടാക്കിയ ക്ഷേത്രങ്ങളിൽ തന്റെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചു. അവിടെ അവർ ആടുകളുടെയും കാളക്കിടാങ്ങളുടെയും വിഗ്രഹങ്ങളെ ഭജിച്ചുവന്നു. 16 ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു. 17 മൂന്നുവർഷക്കാലം അവർ യെഹൂദാരാജ്യത്തെ പ്രബലമാക്കുകയും ശലോമോന്റെ മകനായ രെഹബെയാമിനു പിന്തുണ കൊടുക്കുകയും ചെയ്തു. ഈ കാലമത്രയും അവർ ദാവീദിന്റെയും ശലോമോന്റെയും കാൽച്ചുവടുകൾ പിൻതുടരുന്നതിൽ വിശ്വസ്തരായി നിലകൊണ്ടു. 18 ദാവീദിന്റെ മകനായ യെരീമോത്തിന്റെയും യിശ്ശായിയുടെ മകൻ എലീയാബിന്റെ മകളായ അബീഹയിലിന്റെയും മകളായ മഹലാത്തിനെ രെഹബെയാം വിവാഹംകഴിച്ചു. 19 അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു. 20 അവൾക്കുശേഷം അബ്ശാലോമിന്റെ മകളായ മയഖായെ രെഹബെയാം ഭാര്യയായി സ്വീകരിച്ചു. അവൾ അദ്ദേഹത്തിന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. 21 രെഹബെയാം അബ്ശാലോമിന്റെ മകളായ മയഖായെ തന്റെ മറ്റു ഭാര്യമാരെക്കാളും വെപ്പാട്ടിമാരെക്കാളും കൂടുതലായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് ആകെ പതിനെട്ടു ഭാര്യമാരും അറുപത് വെപ്പാട്ടികളും ഇരുപത്തിയെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു. 22 മയഖായുടെ മകനായ അബീയാവിനെ രാജാവാക്കാൻ രെഹബെയാം താത്പര്യപ്പെട്ടിരുന്നു. അതിനാൽ അബീയാവിനെ അവന്റെ സകലസഹോദരന്മാരിൽവെച്ചും മുഖ്യരാജകുമാരനായി രെഹബെയാം അവരോധിച്ചു. 23 രെഹബെയാം തന്റെ പുത്രന്മാരിൽ ചിലരെ യെഹൂദ്യയിലും ബെന്യാമീനിലും ഉടനീളമുള്ള ദേശങ്ങളിലും കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള നഗരങ്ങളിലും ചില ദൗത്യങ്ങൾ നൽകി അയച്ചിരുന്നു; അങ്ങനെ അദ്ദേഹം ബുദ്ധിപൂർവം പെരുമാറി. രെഹബെയാം അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ നൽകുകയും അവർക്കുവേണ്ട ഭാര്യമാരെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.

In Other Versions

2 Chronicles 11 in the ANGEFD

2 Chronicles 11 in the ANTPNG2D

2 Chronicles 11 in the AS21

2 Chronicles 11 in the BAGH

2 Chronicles 11 in the BBPNG

2 Chronicles 11 in the BBT1E

2 Chronicles 11 in the BDS

2 Chronicles 11 in the BEV

2 Chronicles 11 in the BHAD

2 Chronicles 11 in the BIB

2 Chronicles 11 in the BLPT

2 Chronicles 11 in the BNT

2 Chronicles 11 in the BNTABOOT

2 Chronicles 11 in the BNTLV

2 Chronicles 11 in the BOATCB

2 Chronicles 11 in the BOATCB2

2 Chronicles 11 in the BOBCV

2 Chronicles 11 in the BOCNT

2 Chronicles 11 in the BOECS

2 Chronicles 11 in the BOGWICC

2 Chronicles 11 in the BOHCB

2 Chronicles 11 in the BOHCV

2 Chronicles 11 in the BOHLNT

2 Chronicles 11 in the BOHNTLTAL

2 Chronicles 11 in the BOICB

2 Chronicles 11 in the BOILNTAP

2 Chronicles 11 in the BOITCV

2 Chronicles 11 in the BOKCV

2 Chronicles 11 in the BOKCV2

2 Chronicles 11 in the BOKHWOG

2 Chronicles 11 in the BOKSSV

2 Chronicles 11 in the BOLCB

2 Chronicles 11 in the BOLCB2

2 Chronicles 11 in the BONAV

2 Chronicles 11 in the BONCB

2 Chronicles 11 in the BONLT

2 Chronicles 11 in the BONUT2

2 Chronicles 11 in the BOPLNT

2 Chronicles 11 in the BOSCB

2 Chronicles 11 in the BOSNC

2 Chronicles 11 in the BOTLNT

2 Chronicles 11 in the BOVCB

2 Chronicles 11 in the BOYCB

2 Chronicles 11 in the BPBB

2 Chronicles 11 in the BPH

2 Chronicles 11 in the BSB

2 Chronicles 11 in the CCB

2 Chronicles 11 in the CUV

2 Chronicles 11 in the CUVS

2 Chronicles 11 in the DBT

2 Chronicles 11 in the DGDNT

2 Chronicles 11 in the DHNT

2 Chronicles 11 in the DNT

2 Chronicles 11 in the ELBE

2 Chronicles 11 in the EMTV

2 Chronicles 11 in the ESV

2 Chronicles 11 in the FBV

2 Chronicles 11 in the FEB

2 Chronicles 11 in the GGMNT

2 Chronicles 11 in the GNT

2 Chronicles 11 in the HARY

2 Chronicles 11 in the HNT

2 Chronicles 11 in the IRVA

2 Chronicles 11 in the IRVB

2 Chronicles 11 in the IRVG

2 Chronicles 11 in the IRVH

2 Chronicles 11 in the IRVK

2 Chronicles 11 in the IRVM

2 Chronicles 11 in the IRVM2

2 Chronicles 11 in the IRVO

2 Chronicles 11 in the IRVP

2 Chronicles 11 in the IRVT

2 Chronicles 11 in the IRVT2

2 Chronicles 11 in the IRVU

2 Chronicles 11 in the ISVN

2 Chronicles 11 in the JSNT

2 Chronicles 11 in the KAPI

2 Chronicles 11 in the KBT1ETNIK

2 Chronicles 11 in the KBV

2 Chronicles 11 in the KJV

2 Chronicles 11 in the KNFD

2 Chronicles 11 in the LBA

2 Chronicles 11 in the LBLA

2 Chronicles 11 in the LNT

2 Chronicles 11 in the LSV

2 Chronicles 11 in the MAAL

2 Chronicles 11 in the MBV

2 Chronicles 11 in the MBV2

2 Chronicles 11 in the MHNT

2 Chronicles 11 in the MKNFD

2 Chronicles 11 in the MNG

2 Chronicles 11 in the MNT

2 Chronicles 11 in the MNT2

2 Chronicles 11 in the MRS1T

2 Chronicles 11 in the NAA

2 Chronicles 11 in the NASB

2 Chronicles 11 in the NBLA

2 Chronicles 11 in the NBS

2 Chronicles 11 in the NBVTP

2 Chronicles 11 in the NET2

2 Chronicles 11 in the NIV11

2 Chronicles 11 in the NNT

2 Chronicles 11 in the NNT2

2 Chronicles 11 in the NNT3

2 Chronicles 11 in the PDDPT

2 Chronicles 11 in the PFNT

2 Chronicles 11 in the RMNT

2 Chronicles 11 in the SBIAS

2 Chronicles 11 in the SBIBS

2 Chronicles 11 in the SBIBS2

2 Chronicles 11 in the SBICS

2 Chronicles 11 in the SBIDS

2 Chronicles 11 in the SBIGS

2 Chronicles 11 in the SBIHS

2 Chronicles 11 in the SBIIS

2 Chronicles 11 in the SBIIS2

2 Chronicles 11 in the SBIIS3

2 Chronicles 11 in the SBIKS

2 Chronicles 11 in the SBIKS2

2 Chronicles 11 in the SBIMS

2 Chronicles 11 in the SBIOS

2 Chronicles 11 in the SBIPS

2 Chronicles 11 in the SBISS

2 Chronicles 11 in the SBITS

2 Chronicles 11 in the SBITS2

2 Chronicles 11 in the SBITS3

2 Chronicles 11 in the SBITS4

2 Chronicles 11 in the SBIUS

2 Chronicles 11 in the SBIVS

2 Chronicles 11 in the SBT

2 Chronicles 11 in the SBT1E

2 Chronicles 11 in the SCHL

2 Chronicles 11 in the SNT

2 Chronicles 11 in the SUSU

2 Chronicles 11 in the SUSU2

2 Chronicles 11 in the SYNO

2 Chronicles 11 in the TBIAOTANT

2 Chronicles 11 in the TBT1E

2 Chronicles 11 in the TBT1E2

2 Chronicles 11 in the TFTIP

2 Chronicles 11 in the TFTU

2 Chronicles 11 in the TGNTATF3T

2 Chronicles 11 in the THAI

2 Chronicles 11 in the TNFD

2 Chronicles 11 in the TNT

2 Chronicles 11 in the TNTIK

2 Chronicles 11 in the TNTIL

2 Chronicles 11 in the TNTIN

2 Chronicles 11 in the TNTIP

2 Chronicles 11 in the TNTIZ

2 Chronicles 11 in the TOMA

2 Chronicles 11 in the TTENT

2 Chronicles 11 in the UBG

2 Chronicles 11 in the UGV

2 Chronicles 11 in the UGV2

2 Chronicles 11 in the UGV3

2 Chronicles 11 in the VBL

2 Chronicles 11 in the VDCC

2 Chronicles 11 in the YALU

2 Chronicles 11 in the YAPE

2 Chronicles 11 in the YBVTP

2 Chronicles 11 in the ZBP