Exodus 30 (BOMCV)

1 “സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം. 2 അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം. 3 അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം. 4 ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം. 5 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം. 6 ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം. 7 “അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം. 8 അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം. 9 ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്. 10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.” 11 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 12 “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല. 13 എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്. 14 എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം. 15 നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്. 16 നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.” 17 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 18 “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം. 19 അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം. 20 അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം. 21 അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.” 22 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: 23 “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ അയഞ്ഞമീറ, അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ സൗരഭ്യമുള്ള വയമ്പും 24 അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ ഒലിവെണ്ണയും എടുക്കണം. 25 ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം. 26 ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും 27 മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും 28 ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം. 29 അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം. 30 “എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. 31 ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം. 32 ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം. 33 അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ” 34 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം. 35 സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം. 36 നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം. 37 ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം. 38 സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.”

In Other Versions

Exodus 30 in the ANGEFD

Exodus 30 in the ANTPNG2D

Exodus 30 in the AS21

Exodus 30 in the BAGH

Exodus 30 in the BBPNG

Exodus 30 in the BBT1E

Exodus 30 in the BDS

Exodus 30 in the BEV

Exodus 30 in the BHAD

Exodus 30 in the BIB

Exodus 30 in the BLPT

Exodus 30 in the BNT

Exodus 30 in the BNTABOOT

Exodus 30 in the BNTLV

Exodus 30 in the BOATCB

Exodus 30 in the BOATCB2

Exodus 30 in the BOBCV

Exodus 30 in the BOCNT

Exodus 30 in the BOECS

Exodus 30 in the BOGWICC

Exodus 30 in the BOHCB

Exodus 30 in the BOHCV

Exodus 30 in the BOHLNT

Exodus 30 in the BOHNTLTAL

Exodus 30 in the BOICB

Exodus 30 in the BOILNTAP

Exodus 30 in the BOITCV

Exodus 30 in the BOKCV

Exodus 30 in the BOKCV2

Exodus 30 in the BOKHWOG

Exodus 30 in the BOKSSV

Exodus 30 in the BOLCB

Exodus 30 in the BOLCB2

Exodus 30 in the BONAV

Exodus 30 in the BONCB

Exodus 30 in the BONLT

Exodus 30 in the BONUT2

Exodus 30 in the BOPLNT

Exodus 30 in the BOSCB

Exodus 30 in the BOSNC

Exodus 30 in the BOTLNT

Exodus 30 in the BOVCB

Exodus 30 in the BOYCB

Exodus 30 in the BPBB

Exodus 30 in the BPH

Exodus 30 in the BSB

Exodus 30 in the CCB

Exodus 30 in the CUV

Exodus 30 in the CUVS

Exodus 30 in the DBT

Exodus 30 in the DGDNT

Exodus 30 in the DHNT

Exodus 30 in the DNT

Exodus 30 in the ELBE

Exodus 30 in the EMTV

Exodus 30 in the ESV

Exodus 30 in the FBV

Exodus 30 in the FEB

Exodus 30 in the GGMNT

Exodus 30 in the GNT

Exodus 30 in the HARY

Exodus 30 in the HNT

Exodus 30 in the IRVA

Exodus 30 in the IRVB

Exodus 30 in the IRVG

Exodus 30 in the IRVH

Exodus 30 in the IRVK

Exodus 30 in the IRVM

Exodus 30 in the IRVM2

Exodus 30 in the IRVO

Exodus 30 in the IRVP

Exodus 30 in the IRVT

Exodus 30 in the IRVT2

Exodus 30 in the IRVU

Exodus 30 in the ISVN

Exodus 30 in the JSNT

Exodus 30 in the KAPI

Exodus 30 in the KBT1ETNIK

Exodus 30 in the KBV

Exodus 30 in the KJV

Exodus 30 in the KNFD

Exodus 30 in the LBA

Exodus 30 in the LBLA

Exodus 30 in the LNT

Exodus 30 in the LSV

Exodus 30 in the MAAL

Exodus 30 in the MBV

Exodus 30 in the MBV2

Exodus 30 in the MHNT

Exodus 30 in the MKNFD

Exodus 30 in the MNG

Exodus 30 in the MNT

Exodus 30 in the MNT2

Exodus 30 in the MRS1T

Exodus 30 in the NAA

Exodus 30 in the NASB

Exodus 30 in the NBLA

Exodus 30 in the NBS

Exodus 30 in the NBVTP

Exodus 30 in the NET2

Exodus 30 in the NIV11

Exodus 30 in the NNT

Exodus 30 in the NNT2

Exodus 30 in the NNT3

Exodus 30 in the PDDPT

Exodus 30 in the PFNT

Exodus 30 in the RMNT

Exodus 30 in the SBIAS

Exodus 30 in the SBIBS

Exodus 30 in the SBIBS2

Exodus 30 in the SBICS

Exodus 30 in the SBIDS

Exodus 30 in the SBIGS

Exodus 30 in the SBIHS

Exodus 30 in the SBIIS

Exodus 30 in the SBIIS2

Exodus 30 in the SBIIS3

Exodus 30 in the SBIKS

Exodus 30 in the SBIKS2

Exodus 30 in the SBIMS

Exodus 30 in the SBIOS

Exodus 30 in the SBIPS

Exodus 30 in the SBISS

Exodus 30 in the SBITS

Exodus 30 in the SBITS2

Exodus 30 in the SBITS3

Exodus 30 in the SBITS4

Exodus 30 in the SBIUS

Exodus 30 in the SBIVS

Exodus 30 in the SBT

Exodus 30 in the SBT1E

Exodus 30 in the SCHL

Exodus 30 in the SNT

Exodus 30 in the SUSU

Exodus 30 in the SUSU2

Exodus 30 in the SYNO

Exodus 30 in the TBIAOTANT

Exodus 30 in the TBT1E

Exodus 30 in the TBT1E2

Exodus 30 in the TFTIP

Exodus 30 in the TFTU

Exodus 30 in the TGNTATF3T

Exodus 30 in the THAI

Exodus 30 in the TNFD

Exodus 30 in the TNT

Exodus 30 in the TNTIK

Exodus 30 in the TNTIL

Exodus 30 in the TNTIN

Exodus 30 in the TNTIP

Exodus 30 in the TNTIZ

Exodus 30 in the TOMA

Exodus 30 in the TTENT

Exodus 30 in the UBG

Exodus 30 in the UGV

Exodus 30 in the UGV2

Exodus 30 in the UGV3

Exodus 30 in the VBL

Exodus 30 in the VDCC

Exodus 30 in the YALU

Exodus 30 in the YAPE

Exodus 30 in the YBVTP

Exodus 30 in the ZBP