Hosea 14 (BOMCV)
1 ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്! 2 അനുതാപവാക്യങ്ങളുമായിയഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക.യഹോവയോടു പറയുക:“ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ,ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന്ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ. 3 അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല.യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല.ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്,‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല.അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ. 4 “ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കുംഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും,എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ. 5 ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും;അവൻ ശോശന്നപ്പുഷ്പംപോലെ പുഷ്പിക്കും.ലെബാനോനിലെ ദേവദാരുപോലെഅവൻ ആഴത്തിൽ വേരൂന്നും; 6 അവന്റെ ഇളംകൊമ്പുകൾ വളരും.അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയുംവാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും. 7 അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും;അവർ ധാന്യംപോലെ തഴയ്ക്കും,അവർ മുന്തിരിവള്ളിപോലെ തളിർക്കും—ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും. 8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്?ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും.ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു;നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.” 9 ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ.ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ.യഹോവയുടെ വഴികൾ നേരുള്ളവതന്നെ;നീതിനിഷ്ഠർ അതിൽ നടക്കുംമത്സരികളോ, അതിൽ ഇടറിവീഴും.