Jonah 2 (BOMCV)
1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു. 2 അവൻ പറഞ്ഞു:“എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;അവിടന്ന് എനിക്കുത്തരമരുളി.പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു;അവിടന്ന് എന്റെ അപേക്ഷ കേട്ടു. 3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു.വൻപ്രവാഹം എന്നെ വലയംചെയ്തു.അങ്ങയുടെ എല്ലാ തിരമാലകളും വൻതിരകളുംഎന്റെ മുകളിലൂടെ കടന്നുപോയി. 4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്എന്നെ ആട്ടിപ്പായിച്ചിരുന്നു;എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു. 5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,ആഴിയുടെ അഗാധത എന്നെ വലയംചെയ്തു,എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു. 6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു.എങ്കിലും, എന്റെ ദൈവമായ യഹോവേ,ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു. 7 “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾഞാൻ യഹോവയെ ഓർത്തു.അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ,എന്റെ പ്രാർഥന ഉയർന്നു. 8 “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർതങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു. 9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്യാഗം അർപ്പിക്കും.ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും.രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.” 10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.