Jeremiah 42 (IRVM2)
1 അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്: 2 “നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ. 3 അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്ന് പറഞ്ഞു. 4 യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്ന് പറഞ്ഞു. 5 അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. 6 ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്ന് പറഞ്ഞു. 7 പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 8 അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്: 9 നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 10 “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. 11 നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്. 12 അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും. 13 എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല; 14 യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ, 15 ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ - 16 നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും. 17 ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്ക് വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”. 18 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല. 19 “യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്ന് നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”. 20 “നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു. 21 ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു. 22 അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നുപാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.
In Other Versions
Jeremiah 42 in the ANGEFD
Jeremiah 42 in the ANTPNG2D
Jeremiah 42 in the AS21
Jeremiah 42 in the BAGH
Jeremiah 42 in the BBPNG
Jeremiah 42 in the BBT1E
Jeremiah 42 in the BDS
Jeremiah 42 in the BEV
Jeremiah 42 in the BHAD
Jeremiah 42 in the BIB
Jeremiah 42 in the BLPT
Jeremiah 42 in the BNT
Jeremiah 42 in the BNTABOOT
Jeremiah 42 in the BNTLV
Jeremiah 42 in the BOATCB
Jeremiah 42 in the BOATCB2
Jeremiah 42 in the BOBCV
Jeremiah 42 in the BOCNT
Jeremiah 42 in the BOECS
Jeremiah 42 in the BOGWICC
Jeremiah 42 in the BOHCB
Jeremiah 42 in the BOHCV
Jeremiah 42 in the BOHLNT
Jeremiah 42 in the BOHNTLTAL
Jeremiah 42 in the BOICB
Jeremiah 42 in the BOILNTAP
Jeremiah 42 in the BOITCV
Jeremiah 42 in the BOKCV
Jeremiah 42 in the BOKCV2
Jeremiah 42 in the BOKHWOG
Jeremiah 42 in the BOKSSV
Jeremiah 42 in the BOLCB
Jeremiah 42 in the BOLCB2
Jeremiah 42 in the BOMCV
Jeremiah 42 in the BONAV
Jeremiah 42 in the BONCB
Jeremiah 42 in the BONLT
Jeremiah 42 in the BONUT2
Jeremiah 42 in the BOPLNT
Jeremiah 42 in the BOSCB
Jeremiah 42 in the BOSNC
Jeremiah 42 in the BOTLNT
Jeremiah 42 in the BOVCB
Jeremiah 42 in the BOYCB
Jeremiah 42 in the BPBB
Jeremiah 42 in the BPH
Jeremiah 42 in the BSB
Jeremiah 42 in the CCB
Jeremiah 42 in the CUV
Jeremiah 42 in the CUVS
Jeremiah 42 in the DBT
Jeremiah 42 in the DGDNT
Jeremiah 42 in the DHNT
Jeremiah 42 in the DNT
Jeremiah 42 in the ELBE
Jeremiah 42 in the EMTV
Jeremiah 42 in the ESV
Jeremiah 42 in the FBV
Jeremiah 42 in the FEB
Jeremiah 42 in the GGMNT
Jeremiah 42 in the GNT
Jeremiah 42 in the HARY
Jeremiah 42 in the HNT
Jeremiah 42 in the IRVA
Jeremiah 42 in the IRVB
Jeremiah 42 in the IRVG
Jeremiah 42 in the IRVH
Jeremiah 42 in the IRVK
Jeremiah 42 in the IRVM
Jeremiah 42 in the IRVO
Jeremiah 42 in the IRVP
Jeremiah 42 in the IRVT
Jeremiah 42 in the IRVT2
Jeremiah 42 in the IRVU
Jeremiah 42 in the ISVN
Jeremiah 42 in the JSNT
Jeremiah 42 in the KAPI
Jeremiah 42 in the KBT1ETNIK
Jeremiah 42 in the KBV
Jeremiah 42 in the KJV
Jeremiah 42 in the KNFD
Jeremiah 42 in the LBA
Jeremiah 42 in the LBLA
Jeremiah 42 in the LNT
Jeremiah 42 in the LSV
Jeremiah 42 in the MAAL
Jeremiah 42 in the MBV
Jeremiah 42 in the MBV2
Jeremiah 42 in the MHNT
Jeremiah 42 in the MKNFD
Jeremiah 42 in the MNG
Jeremiah 42 in the MNT
Jeremiah 42 in the MNT2
Jeremiah 42 in the MRS1T
Jeremiah 42 in the NAA
Jeremiah 42 in the NASB
Jeremiah 42 in the NBLA
Jeremiah 42 in the NBS
Jeremiah 42 in the NBVTP
Jeremiah 42 in the NET2
Jeremiah 42 in the NIV11
Jeremiah 42 in the NNT
Jeremiah 42 in the NNT2
Jeremiah 42 in the NNT3
Jeremiah 42 in the PDDPT
Jeremiah 42 in the PFNT
Jeremiah 42 in the RMNT
Jeremiah 42 in the SBIAS
Jeremiah 42 in the SBIBS
Jeremiah 42 in the SBIBS2
Jeremiah 42 in the SBICS
Jeremiah 42 in the SBIDS
Jeremiah 42 in the SBIGS
Jeremiah 42 in the SBIHS
Jeremiah 42 in the SBIIS
Jeremiah 42 in the SBIIS2
Jeremiah 42 in the SBIIS3
Jeremiah 42 in the SBIKS
Jeremiah 42 in the SBIKS2
Jeremiah 42 in the SBIMS
Jeremiah 42 in the SBIOS
Jeremiah 42 in the SBIPS
Jeremiah 42 in the SBISS
Jeremiah 42 in the SBITS
Jeremiah 42 in the SBITS2
Jeremiah 42 in the SBITS3
Jeremiah 42 in the SBITS4
Jeremiah 42 in the SBIUS
Jeremiah 42 in the SBIVS
Jeremiah 42 in the SBT
Jeremiah 42 in the SBT1E
Jeremiah 42 in the SCHL
Jeremiah 42 in the SNT
Jeremiah 42 in the SUSU
Jeremiah 42 in the SUSU2
Jeremiah 42 in the SYNO
Jeremiah 42 in the TBIAOTANT
Jeremiah 42 in the TBT1E
Jeremiah 42 in the TBT1E2
Jeremiah 42 in the TFTIP
Jeremiah 42 in the TFTU
Jeremiah 42 in the TGNTATF3T
Jeremiah 42 in the THAI
Jeremiah 42 in the TNFD
Jeremiah 42 in the TNT
Jeremiah 42 in the TNTIK
Jeremiah 42 in the TNTIL
Jeremiah 42 in the TNTIN
Jeremiah 42 in the TNTIP
Jeremiah 42 in the TNTIZ
Jeremiah 42 in the TOMA
Jeremiah 42 in the TTENT
Jeremiah 42 in the UBG
Jeremiah 42 in the UGV
Jeremiah 42 in the UGV2
Jeremiah 42 in the UGV3
Jeremiah 42 in the VBL
Jeremiah 42 in the VDCC
Jeremiah 42 in the YALU
Jeremiah 42 in the YAPE
Jeremiah 42 in the YBVTP
Jeremiah 42 in the ZBP