Genesis 6 (BOMCV)
1 മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു. 2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു. 3 അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു. 4 ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ. 5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. 6 ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. 7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു. 8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. 9 നോഹയെക്കുറിച്ചുള്ള വിവരണം ഇപ്രകാരമായിരുന്നു: നോഹ തന്റെ സമകാലീനരായ ആളുകൾക്കിടയിൽ നീതിമാനും നിഷ്കളങ്കനുമായിരുന്നു; അദ്ദേഹം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു. 10 നോഹയ്ക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നുപുത്രന്മാർ ഉണ്ടായിരുന്നു. 11 എന്നാൽ, ഭൂമി ദൈവത്തിന്റെ ദൃഷ്ടിയിൽ അഴിമതിയുള്ളതും അക്രമം നിറഞ്ഞതുമായിരുന്നു. 12 ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു. 13 അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, “ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം. 14 ആകയാൽ നിനക്കുവേണ്ടി ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിൽ അറകൾ നിർമിച്ച് വെള്ളം കയറാത്തവിധം അതിന്റെ അകത്തും പുറത്തും കീൽ തേക്കണം. 15 നീ പെട്ടകം നിർമിക്കേണ്ടത് ഇനി പറയുന്ന കണക്കുകൾപ്രകാരം ആയിരിക്കണം, അതിന് നീളം മുന്നൂറ് മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പത് മുഴവും ഉണ്ടായിരിക്കണം. 16 പെട്ടകത്തിന് ഒരു മേൽക്കൂര ഉണ്ടാക്കണം, മേൽക്കൂരയ്ക്കുതാഴേ ഒരുമുഴം അകലത്തിൽ പെട്ടകത്തിനുചുറ്റും കിളിവാതിൽ ഉണ്ടാക്കണം. പെട്ടകത്തിന്റെ വശത്ത് ഒരു വാതിൽ വെക്കണം, ഒരു കീഴ്ത്തട്ടും ഇടത്തട്ടും മേൽത്തട്ടും ഉണ്ടായിരിക്കണം. 17 ആകാശത്തിനുകീഴേ ജീവനുള്ള സകലതിനെയും, ജീവശ്വാസമുള്ള ജന്തുക്കളെ എല്ലാറ്റിനെയും, നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും. 18 എന്നാൽ, എന്റെ ഉടമ്പടി ഞാൻ നിന്നോട് ഉറപ്പിക്കും; നീ പെട്ടകത്തിൽ പ്രവേശിക്കണം; നിന്നോടൊപ്പം നിന്റെ പുത്രന്മാരും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരുടെ ഭാര്യമാരും ഉണ്ടാകണം. 19 സകലജീവികളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടിനെ—അവയും നിന്നോടൊപ്പം ജീവനോടിരിക്കേണ്ടതിന്—നീ പെട്ടകത്തിനുള്ളിലേക്കു കൊണ്ടുവരണം. 20 എല്ലാത്തരം പക്ഷികളിലും എല്ലാത്തരം മൃഗങ്ങളിലും നിലത്തുകൂടി ഇഴയുന്ന എല്ലാത്തരം ജന്തുക്കളിലുംനിന്നും ഈരണ്ടെണ്ണം—ജീവനോടെ സൂക്ഷിക്കപ്പെടേണ്ടതിനു—നിന്റെ അടുക്കൽ വരേണ്ടതാകുന്നു. 21 നിനക്കും അവയ്ക്കും വേണ്ടുന്ന സകലവിധ ഭക്ഷണസാധനങ്ങളും നീ ശേഖരിച്ചുവെക്കണം. അത് നിനക്കും അവയ്ക്കും ഭക്ഷണമായിരിക്കണം.” 22 ദൈവം കൽപ്പിച്ചതുപോലെതന്നെ നോഹ ചെയ്തു—അതേ, അദ്ദേഹം ചെയ്തു.
In Other Versions
Genesis 6 in the ANGEFD
Genesis 6 in the ANTPNG2D
Genesis 6 in the AS21
Genesis 6 in the BAGH
Genesis 6 in the BBPNG
Genesis 6 in the BBT1E
Genesis 6 in the BDS
Genesis 6 in the BEV
Genesis 6 in the BHAD
Genesis 6 in the BIB
Genesis 6 in the BLPT
Genesis 6 in the BNT
Genesis 6 in the BNTABOOT
Genesis 6 in the BNTLV
Genesis 6 in the BOATCB
Genesis 6 in the BOATCB2
Genesis 6 in the BOBCV
Genesis 6 in the BOCNT
Genesis 6 in the BOECS
Genesis 6 in the BOGWICC
Genesis 6 in the BOHCB
Genesis 6 in the BOHCV
Genesis 6 in the BOHLNT
Genesis 6 in the BOHNTLTAL
Genesis 6 in the BOICB
Genesis 6 in the BOILNTAP
Genesis 6 in the BOITCV
Genesis 6 in the BOKCV
Genesis 6 in the BOKCV2
Genesis 6 in the BOKHWOG
Genesis 6 in the BOKSSV
Genesis 6 in the BOLCB
Genesis 6 in the BOLCB2
Genesis 6 in the BONAV
Genesis 6 in the BONCB
Genesis 6 in the BONLT
Genesis 6 in the BONUT2
Genesis 6 in the BOPLNT
Genesis 6 in the BOSCB
Genesis 6 in the BOSNC
Genesis 6 in the BOTLNT
Genesis 6 in the BOVCB
Genesis 6 in the BOYCB
Genesis 6 in the BPBB
Genesis 6 in the BPH
Genesis 6 in the BSB
Genesis 6 in the CCB
Genesis 6 in the CUV
Genesis 6 in the CUVS
Genesis 6 in the DBT
Genesis 6 in the DGDNT
Genesis 6 in the DHNT
Genesis 6 in the DNT
Genesis 6 in the ELBE
Genesis 6 in the EMTV
Genesis 6 in the ESV
Genesis 6 in the FBV
Genesis 6 in the FEB
Genesis 6 in the GGMNT
Genesis 6 in the GNT
Genesis 6 in the HARY
Genesis 6 in the HNT
Genesis 6 in the IRVA
Genesis 6 in the IRVB
Genesis 6 in the IRVG
Genesis 6 in the IRVH
Genesis 6 in the IRVK
Genesis 6 in the IRVM
Genesis 6 in the IRVM2
Genesis 6 in the IRVO
Genesis 6 in the IRVP
Genesis 6 in the IRVT
Genesis 6 in the IRVT2
Genesis 6 in the IRVU
Genesis 6 in the ISVN
Genesis 6 in the JSNT
Genesis 6 in the KAPI
Genesis 6 in the KBT1ETNIK
Genesis 6 in the KBV
Genesis 6 in the KJV
Genesis 6 in the KNFD
Genesis 6 in the LBA
Genesis 6 in the LBLA
Genesis 6 in the LNT
Genesis 6 in the LSV
Genesis 6 in the MAAL
Genesis 6 in the MBV
Genesis 6 in the MBV2
Genesis 6 in the MHNT
Genesis 6 in the MKNFD
Genesis 6 in the MNG
Genesis 6 in the MNT
Genesis 6 in the MNT2
Genesis 6 in the MRS1T
Genesis 6 in the NAA
Genesis 6 in the NASB
Genesis 6 in the NBLA
Genesis 6 in the NBS
Genesis 6 in the NBVTP
Genesis 6 in the NET2
Genesis 6 in the NIV11
Genesis 6 in the NNT
Genesis 6 in the NNT2
Genesis 6 in the NNT3
Genesis 6 in the PDDPT
Genesis 6 in the PFNT
Genesis 6 in the RMNT
Genesis 6 in the SBIAS
Genesis 6 in the SBIBS
Genesis 6 in the SBIBS2
Genesis 6 in the SBICS
Genesis 6 in the SBIDS
Genesis 6 in the SBIGS
Genesis 6 in the SBIHS
Genesis 6 in the SBIIS
Genesis 6 in the SBIIS2
Genesis 6 in the SBIIS3
Genesis 6 in the SBIKS
Genesis 6 in the SBIKS2
Genesis 6 in the SBIMS
Genesis 6 in the SBIOS
Genesis 6 in the SBIPS
Genesis 6 in the SBISS
Genesis 6 in the SBITS
Genesis 6 in the SBITS2
Genesis 6 in the SBITS3
Genesis 6 in the SBITS4
Genesis 6 in the SBIUS
Genesis 6 in the SBIVS
Genesis 6 in the SBT
Genesis 6 in the SBT1E
Genesis 6 in the SCHL
Genesis 6 in the SNT
Genesis 6 in the SUSU
Genesis 6 in the SUSU2
Genesis 6 in the SYNO
Genesis 6 in the TBIAOTANT
Genesis 6 in the TBT1E
Genesis 6 in the TBT1E2
Genesis 6 in the TFTIP
Genesis 6 in the TFTU
Genesis 6 in the TGNTATF3T
Genesis 6 in the THAI
Genesis 6 in the TNFD
Genesis 6 in the TNT
Genesis 6 in the TNTIK
Genesis 6 in the TNTIL
Genesis 6 in the TNTIN
Genesis 6 in the TNTIP
Genesis 6 in the TNTIZ
Genesis 6 in the TOMA
Genesis 6 in the TTENT
Genesis 6 in the UBG
Genesis 6 in the UGV
Genesis 6 in the UGV2
Genesis 6 in the UGV3
Genesis 6 in the VBL
Genesis 6 in the VDCC
Genesis 6 in the YALU
Genesis 6 in the YAPE
Genesis 6 in the YBVTP
Genesis 6 in the ZBP