Isaiah 27 (BOMCV)

1 അന്നാളിൽ,യഹോവ തന്റെ ഭയങ്കരവും വലുതുംശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും,കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയുംവക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും.സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും. 2 ആ ദിവസത്തിൽ,“ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക: 3 യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു;പതിവായി ഞാൻ അതു നനയ്ക്കുന്നു.ആരും അതിനു ഹാനി വരുത്താതിരിക്കാൻരാവും പകലും ഞാൻ അതു കാവൽചെയ്യുന്നു. 4 ഞാൻ കോപിഷ്ഠനല്ല.എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന്അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു. 5 അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ;എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ,അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.” 6 വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയുംഇസ്രായേൽ തളിർത്തു പൂക്കുകയുംഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും. 7 അവളെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോയഹോവ അവളെ അടിച്ചത്?അവളെ വധിച്ചവരെ വധിച്ചതുപോലെയാണോഅവൾ വധിക്കപ്പെട്ടത്? 8 യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു:കിഴക്കൻകാറ്റിന്റെ ദിവസത്തിൽതന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി. 9 ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും,അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു:യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന്തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾഅശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളുംനിവർന്നുനിൽക്കുകയില്ല. 10 കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു,ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു.അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും,അവിടെ അവ കിടക്കുകയുംചില്ലകൾ തിന്നുതീർക്കുകയും ചെയ്യും. 11 അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും,സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും.കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ;അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല,അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല. 12 അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും. 13 ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.

In Other Versions

Isaiah 27 in the ANGEFD

Isaiah 27 in the ANTPNG2D

Isaiah 27 in the AS21

Isaiah 27 in the BAGH

Isaiah 27 in the BBPNG

Isaiah 27 in the BBT1E

Isaiah 27 in the BDS

Isaiah 27 in the BEV

Isaiah 27 in the BHAD

Isaiah 27 in the BIB

Isaiah 27 in the BLPT

Isaiah 27 in the BNT

Isaiah 27 in the BNTABOOT

Isaiah 27 in the BNTLV

Isaiah 27 in the BOATCB

Isaiah 27 in the BOATCB2

Isaiah 27 in the BOBCV

Isaiah 27 in the BOCNT

Isaiah 27 in the BOECS

Isaiah 27 in the BOGWICC

Isaiah 27 in the BOHCB

Isaiah 27 in the BOHCV

Isaiah 27 in the BOHLNT

Isaiah 27 in the BOHNTLTAL

Isaiah 27 in the BOICB

Isaiah 27 in the BOILNTAP

Isaiah 27 in the BOITCV

Isaiah 27 in the BOKCV

Isaiah 27 in the BOKCV2

Isaiah 27 in the BOKHWOG

Isaiah 27 in the BOKSSV

Isaiah 27 in the BOLCB

Isaiah 27 in the BOLCB2

Isaiah 27 in the BONAV

Isaiah 27 in the BONCB

Isaiah 27 in the BONLT

Isaiah 27 in the BONUT2

Isaiah 27 in the BOPLNT

Isaiah 27 in the BOSCB

Isaiah 27 in the BOSNC

Isaiah 27 in the BOTLNT

Isaiah 27 in the BOVCB

Isaiah 27 in the BOYCB

Isaiah 27 in the BPBB

Isaiah 27 in the BPH

Isaiah 27 in the BSB

Isaiah 27 in the CCB

Isaiah 27 in the CUV

Isaiah 27 in the CUVS

Isaiah 27 in the DBT

Isaiah 27 in the DGDNT

Isaiah 27 in the DHNT

Isaiah 27 in the DNT

Isaiah 27 in the ELBE

Isaiah 27 in the EMTV

Isaiah 27 in the ESV

Isaiah 27 in the FBV

Isaiah 27 in the FEB

Isaiah 27 in the GGMNT

Isaiah 27 in the GNT

Isaiah 27 in the HARY

Isaiah 27 in the HNT

Isaiah 27 in the IRVA

Isaiah 27 in the IRVB

Isaiah 27 in the IRVG

Isaiah 27 in the IRVH

Isaiah 27 in the IRVK

Isaiah 27 in the IRVM

Isaiah 27 in the IRVM2

Isaiah 27 in the IRVO

Isaiah 27 in the IRVP

Isaiah 27 in the IRVT

Isaiah 27 in the IRVT2

Isaiah 27 in the IRVU

Isaiah 27 in the ISVN

Isaiah 27 in the JSNT

Isaiah 27 in the KAPI

Isaiah 27 in the KBT1ETNIK

Isaiah 27 in the KBV

Isaiah 27 in the KJV

Isaiah 27 in the KNFD

Isaiah 27 in the LBA

Isaiah 27 in the LBLA

Isaiah 27 in the LNT

Isaiah 27 in the LSV

Isaiah 27 in the MAAL

Isaiah 27 in the MBV

Isaiah 27 in the MBV2

Isaiah 27 in the MHNT

Isaiah 27 in the MKNFD

Isaiah 27 in the MNG

Isaiah 27 in the MNT

Isaiah 27 in the MNT2

Isaiah 27 in the MRS1T

Isaiah 27 in the NAA

Isaiah 27 in the NASB

Isaiah 27 in the NBLA

Isaiah 27 in the NBS

Isaiah 27 in the NBVTP

Isaiah 27 in the NET2

Isaiah 27 in the NIV11

Isaiah 27 in the NNT

Isaiah 27 in the NNT2

Isaiah 27 in the NNT3

Isaiah 27 in the PDDPT

Isaiah 27 in the PFNT

Isaiah 27 in the RMNT

Isaiah 27 in the SBIAS

Isaiah 27 in the SBIBS

Isaiah 27 in the SBIBS2

Isaiah 27 in the SBICS

Isaiah 27 in the SBIDS

Isaiah 27 in the SBIGS

Isaiah 27 in the SBIHS

Isaiah 27 in the SBIIS

Isaiah 27 in the SBIIS2

Isaiah 27 in the SBIIS3

Isaiah 27 in the SBIKS

Isaiah 27 in the SBIKS2

Isaiah 27 in the SBIMS

Isaiah 27 in the SBIOS

Isaiah 27 in the SBIPS

Isaiah 27 in the SBISS

Isaiah 27 in the SBITS

Isaiah 27 in the SBITS2

Isaiah 27 in the SBITS3

Isaiah 27 in the SBITS4

Isaiah 27 in the SBIUS

Isaiah 27 in the SBIVS

Isaiah 27 in the SBT

Isaiah 27 in the SBT1E

Isaiah 27 in the SCHL

Isaiah 27 in the SNT

Isaiah 27 in the SUSU

Isaiah 27 in the SUSU2

Isaiah 27 in the SYNO

Isaiah 27 in the TBIAOTANT

Isaiah 27 in the TBT1E

Isaiah 27 in the TBT1E2

Isaiah 27 in the TFTIP

Isaiah 27 in the TFTU

Isaiah 27 in the TGNTATF3T

Isaiah 27 in the THAI

Isaiah 27 in the TNFD

Isaiah 27 in the TNT

Isaiah 27 in the TNTIK

Isaiah 27 in the TNTIL

Isaiah 27 in the TNTIN

Isaiah 27 in the TNTIP

Isaiah 27 in the TNTIZ

Isaiah 27 in the TOMA

Isaiah 27 in the TTENT

Isaiah 27 in the UBG

Isaiah 27 in the UGV

Isaiah 27 in the UGV2

Isaiah 27 in the UGV3

Isaiah 27 in the VBL

Isaiah 27 in the VDCC

Isaiah 27 in the YALU

Isaiah 27 in the YAPE

Isaiah 27 in the YBVTP

Isaiah 27 in the ZBP