Jeremiah 41 (BOMCV)
1 ഏഴാംമാസത്തിൽ രാജവംശക്കാരനായ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനുമായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽവന്നു. അവിടെ അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 2 നെഥന്യാവിന്റെ മകൻ യിശ്മായേലും അയാളോടു കൂടെയുള്ള പത്തു പുരുഷന്മാരും ചാടിയെഴുന്നേറ്റ്, ബാബേൽരാജാവു ദേശാധിപതിയായി നിയമിച്ചിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനുമായ ഗെദല്യാവിനെ വാളിനിരയാക്കി. 3 മിസ്പായിൽ ഗെദല്യാവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന ബാബേല്യസൈനികരെയുംകൂടി യിശ്മായേൽ വധിച്ചു. 4 ഗെദല്യാവിനെ വധിച്ചതിന്റെ അടുത്തദിവസം, ആരും അത് അറിയാതിരിക്കുമ്പോൾതന്നെ, 5 ശേഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എൺപതു പുരുഷന്മാർ താടിവടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേൽപ്പിച്ചുംകൊണ്ട് കൈയിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുപോകാനുള്ള ഭോജനയാഗങ്ങളും സുഗന്ധവർഗവുമായി അവിടെയെത്തി. 6 അപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേൽ മിസ്പായിൽനിന്നു കരഞ്ഞുകൊണ്ട് അവരെ എതിരേറ്റുചെന്നു. അവരെ കണ്ടപ്പോൾ, “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കലേക്കു വരിക” എന്ന് അവരോടു പറഞ്ഞു. 7 അവർ പട്ടണത്തിനുള്ളിൽ കടന്ന ഉടൻതന്നെ, നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളഞ്ഞു. 8 എന്നാൽ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്തുപേർ യിശ്മായേലിനോട്, “ഞങ്ങളെ കൊല്ലരുതേ! ഞങ്ങളുടെപക്കൽ വയലിൽ ഒളിച്ചുവെച്ച ഗോതമ്പ്, യവം, ഒലിവെണ്ണ, തേൻ എന്നിവയുടെ ശേഖരമുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് അദ്ദേഹം അവരെ മറ്റുള്ളവരോടൊപ്പം കൊല്ലാതെ പോകാൻ അനുവദിച്ചു. 9 ഗെദല്യാവിനോടൊപ്പം യിശ്മായേൽ കൊന്ന ആളുകളുടെയെല്ലാം ശവങ്ങൾ ഇട്ടുകളഞ്ഞ ജലസംഭരണി ഇസ്രായേൽരാജാവായ ബയെശായെ പ്രതിരോധിക്കാനായി ആസാരാജാവു നിർമിച്ചവയുടെ കൂട്ടത്തിൽപ്പെട്ടവയായിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അത് കൊല്ലപ്പെട്ടവരുടെ ശവംകൊണ്ടു നിറച്ചു. 10 അതിനുശേഷം യിശ്മായേൽ, മിസ്പായിൽ ശേഷിച്ച എല്ലാ ജനത്തെയും ബന്ദികളാക്കി—രാജകുമാരിമാരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ആക്കിവെച്ചിരുന്നവരെയും—കൊണ്ടുപോയി. നെഥന്യാവിന്റെ മകനായ യിശ്മായേൽ അവരെ ബന്ധനസ്ഥരാക്കി അമ്മോന്യരുടെ അടുത്തേക്കു കൊണ്ടുപോകാൻ യാത്രതിരിച്ചു. 11 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയുംപറ്റി കാരേഹിന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പമുള്ള പടത്തലവന്മാരും കേട്ടു. 12 അതിനാൽ അവർ അവരുടെ സകലപുരുഷന്മാരെയും ചേർത്തുകൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യാൻ പുറപ്പെട്ടു. ഗിബെയോനിലുള്ള വലിയ കുളത്തിനു സമീപത്തുവെച്ച് അവനെ കണ്ടെത്തി. 13 യിശ്മായേലിനോടൊപ്പമുള്ള സകലജനവും കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈനിക ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ സന്തോഷിച്ചു. 14 അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു. 15 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ എട്ട് ആളുകളോടൊപ്പം യോഹാനാന്റെ അടുക്കൽനിന്ന് തെറ്റിയൊഴിഞ്ഞ് അമ്മോന്യരുടെ അടുത്തേക്ക് പൊയ്ക്കളഞ്ഞു. 16 കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ. 17 17-18 അവർ ബാബേല്യരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.
In Other Versions
Jeremiah 41 in the ANGEFD
Jeremiah 41 in the ANTPNG2D
Jeremiah 41 in the AS21
Jeremiah 41 in the BAGH
Jeremiah 41 in the BBPNG
Jeremiah 41 in the BBT1E
Jeremiah 41 in the BDS
Jeremiah 41 in the BEV
Jeremiah 41 in the BHAD
Jeremiah 41 in the BIB
Jeremiah 41 in the BLPT
Jeremiah 41 in the BNT
Jeremiah 41 in the BNTABOOT
Jeremiah 41 in the BNTLV
Jeremiah 41 in the BOATCB
Jeremiah 41 in the BOATCB2
Jeremiah 41 in the BOBCV
Jeremiah 41 in the BOCNT
Jeremiah 41 in the BOECS
Jeremiah 41 in the BOGWICC
Jeremiah 41 in the BOHCB
Jeremiah 41 in the BOHCV
Jeremiah 41 in the BOHLNT
Jeremiah 41 in the BOHNTLTAL
Jeremiah 41 in the BOICB
Jeremiah 41 in the BOILNTAP
Jeremiah 41 in the BOITCV
Jeremiah 41 in the BOKCV
Jeremiah 41 in the BOKCV2
Jeremiah 41 in the BOKHWOG
Jeremiah 41 in the BOKSSV
Jeremiah 41 in the BOLCB
Jeremiah 41 in the BOLCB2
Jeremiah 41 in the BONAV
Jeremiah 41 in the BONCB
Jeremiah 41 in the BONLT
Jeremiah 41 in the BONUT2
Jeremiah 41 in the BOPLNT
Jeremiah 41 in the BOSCB
Jeremiah 41 in the BOSNC
Jeremiah 41 in the BOTLNT
Jeremiah 41 in the BOVCB
Jeremiah 41 in the BOYCB
Jeremiah 41 in the BPBB
Jeremiah 41 in the BPH
Jeremiah 41 in the BSB
Jeremiah 41 in the CCB
Jeremiah 41 in the CUV
Jeremiah 41 in the CUVS
Jeremiah 41 in the DBT
Jeremiah 41 in the DGDNT
Jeremiah 41 in the DHNT
Jeremiah 41 in the DNT
Jeremiah 41 in the ELBE
Jeremiah 41 in the EMTV
Jeremiah 41 in the ESV
Jeremiah 41 in the FBV
Jeremiah 41 in the FEB
Jeremiah 41 in the GGMNT
Jeremiah 41 in the GNT
Jeremiah 41 in the HARY
Jeremiah 41 in the HNT
Jeremiah 41 in the IRVA
Jeremiah 41 in the IRVB
Jeremiah 41 in the IRVG
Jeremiah 41 in the IRVH
Jeremiah 41 in the IRVK
Jeremiah 41 in the IRVM
Jeremiah 41 in the IRVM2
Jeremiah 41 in the IRVO
Jeremiah 41 in the IRVP
Jeremiah 41 in the IRVT
Jeremiah 41 in the IRVT2
Jeremiah 41 in the IRVU
Jeremiah 41 in the ISVN
Jeremiah 41 in the JSNT
Jeremiah 41 in the KAPI
Jeremiah 41 in the KBT1ETNIK
Jeremiah 41 in the KBV
Jeremiah 41 in the KJV
Jeremiah 41 in the KNFD
Jeremiah 41 in the LBA
Jeremiah 41 in the LBLA
Jeremiah 41 in the LNT
Jeremiah 41 in the LSV
Jeremiah 41 in the MAAL
Jeremiah 41 in the MBV
Jeremiah 41 in the MBV2
Jeremiah 41 in the MHNT
Jeremiah 41 in the MKNFD
Jeremiah 41 in the MNG
Jeremiah 41 in the MNT
Jeremiah 41 in the MNT2
Jeremiah 41 in the MRS1T
Jeremiah 41 in the NAA
Jeremiah 41 in the NASB
Jeremiah 41 in the NBLA
Jeremiah 41 in the NBS
Jeremiah 41 in the NBVTP
Jeremiah 41 in the NET2
Jeremiah 41 in the NIV11
Jeremiah 41 in the NNT
Jeremiah 41 in the NNT2
Jeremiah 41 in the NNT3
Jeremiah 41 in the PDDPT
Jeremiah 41 in the PFNT
Jeremiah 41 in the RMNT
Jeremiah 41 in the SBIAS
Jeremiah 41 in the SBIBS
Jeremiah 41 in the SBIBS2
Jeremiah 41 in the SBICS
Jeremiah 41 in the SBIDS
Jeremiah 41 in the SBIGS
Jeremiah 41 in the SBIHS
Jeremiah 41 in the SBIIS
Jeremiah 41 in the SBIIS2
Jeremiah 41 in the SBIIS3
Jeremiah 41 in the SBIKS
Jeremiah 41 in the SBIKS2
Jeremiah 41 in the SBIMS
Jeremiah 41 in the SBIOS
Jeremiah 41 in the SBIPS
Jeremiah 41 in the SBISS
Jeremiah 41 in the SBITS
Jeremiah 41 in the SBITS2
Jeremiah 41 in the SBITS3
Jeremiah 41 in the SBITS4
Jeremiah 41 in the SBIUS
Jeremiah 41 in the SBIVS
Jeremiah 41 in the SBT
Jeremiah 41 in the SBT1E
Jeremiah 41 in the SCHL
Jeremiah 41 in the SNT
Jeremiah 41 in the SUSU
Jeremiah 41 in the SUSU2
Jeremiah 41 in the SYNO
Jeremiah 41 in the TBIAOTANT
Jeremiah 41 in the TBT1E
Jeremiah 41 in the TBT1E2
Jeremiah 41 in the TFTIP
Jeremiah 41 in the TFTU
Jeremiah 41 in the TGNTATF3T
Jeremiah 41 in the THAI
Jeremiah 41 in the TNFD
Jeremiah 41 in the TNT
Jeremiah 41 in the TNTIK
Jeremiah 41 in the TNTIL
Jeremiah 41 in the TNTIN
Jeremiah 41 in the TNTIP
Jeremiah 41 in the TNTIZ
Jeremiah 41 in the TOMA
Jeremiah 41 in the TTENT
Jeremiah 41 in the UBG
Jeremiah 41 in the UGV
Jeremiah 41 in the UGV2
Jeremiah 41 in the UGV3
Jeremiah 41 in the VBL
Jeremiah 41 in the VDCC
Jeremiah 41 in the YALU
Jeremiah 41 in the YAPE
Jeremiah 41 in the YBVTP
Jeremiah 41 in the ZBP