Job 4 (BOMCV)
1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു: 2 “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ?എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും? 3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്;ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക. 4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി;ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു. 5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു;അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു. 6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ?നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്? 7 “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ? 8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയുംദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു. 9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു;അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു. 10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം,എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു. 11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയുംസിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു. 12 “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി;അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു. 13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ,മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ, 14 ഭീതിയും നടുക്കവും എന്നെ പിടികൂടി;എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി. 15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി;എന്റെ ശരീരം രോമാഞ്ചമണിഞ്ഞു. 16 അതു നിശ്ചലമായി നിന്നു;എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല.ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു;നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു: 17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ?തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ? 18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ;തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ, 19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ,പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ,നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും! 20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു;അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു. 21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ?അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’
In Other Versions
Job 4 in the ANGEFD
Job 4 in the ANTPNG2D
Job 4 in the AS21
Job 4 in the BAGH
Job 4 in the BBPNG
Job 4 in the BBT1E
Job 4 in the BDS
Job 4 in the BEV
Job 4 in the BHAD
Job 4 in the BIB
Job 4 in the BLPT
Job 4 in the BNT
Job 4 in the BNTABOOT
Job 4 in the BNTLV
Job 4 in the BOATCB
Job 4 in the BOATCB2
Job 4 in the BOBCV
Job 4 in the BOCNT
Job 4 in the BOECS
Job 4 in the BOGWICC
Job 4 in the BOHCB
Job 4 in the BOHCV
Job 4 in the BOHLNT
Job 4 in the BOHNTLTAL
Job 4 in the BOICB
Job 4 in the BOILNTAP
Job 4 in the BOITCV
Job 4 in the BOKCV
Job 4 in the BOKCV2
Job 4 in the BOKHWOG
Job 4 in the BOKSSV
Job 4 in the BOLCB
Job 4 in the BOLCB2
Job 4 in the BONAV
Job 4 in the BONCB
Job 4 in the BONLT
Job 4 in the BONUT2
Job 4 in the BOPLNT
Job 4 in the BOSCB
Job 4 in the BOSNC
Job 4 in the BOTLNT
Job 4 in the BOVCB
Job 4 in the BOYCB
Job 4 in the BPBB
Job 4 in the BPH
Job 4 in the BSB
Job 4 in the CCB
Job 4 in the CUV
Job 4 in the CUVS
Job 4 in the DBT
Job 4 in the DGDNT
Job 4 in the DHNT
Job 4 in the DNT
Job 4 in the ELBE
Job 4 in the EMTV
Job 4 in the ESV
Job 4 in the FBV
Job 4 in the FEB
Job 4 in the GGMNT
Job 4 in the GNT
Job 4 in the HARY
Job 4 in the HNT
Job 4 in the IRVA
Job 4 in the IRVB
Job 4 in the IRVG
Job 4 in the IRVH
Job 4 in the IRVK
Job 4 in the IRVM
Job 4 in the IRVM2
Job 4 in the IRVO
Job 4 in the IRVP
Job 4 in the IRVT
Job 4 in the IRVT2
Job 4 in the IRVU
Job 4 in the ISVN
Job 4 in the JSNT
Job 4 in the KAPI
Job 4 in the KBT1ETNIK
Job 4 in the KBV
Job 4 in the KJV
Job 4 in the KNFD
Job 4 in the LBA
Job 4 in the LBLA
Job 4 in the LNT
Job 4 in the LSV
Job 4 in the MAAL
Job 4 in the MBV
Job 4 in the MBV2
Job 4 in the MHNT
Job 4 in the MKNFD
Job 4 in the MNG
Job 4 in the MNT
Job 4 in the MNT2
Job 4 in the MRS1T
Job 4 in the NAA
Job 4 in the NASB
Job 4 in the NBLA
Job 4 in the NBS
Job 4 in the NBVTP
Job 4 in the NET2
Job 4 in the NIV11
Job 4 in the NNT
Job 4 in the NNT2
Job 4 in the NNT3
Job 4 in the PDDPT
Job 4 in the PFNT
Job 4 in the RMNT
Job 4 in the SBIAS
Job 4 in the SBIBS
Job 4 in the SBIBS2
Job 4 in the SBICS
Job 4 in the SBIDS
Job 4 in the SBIGS
Job 4 in the SBIHS
Job 4 in the SBIIS
Job 4 in the SBIIS2
Job 4 in the SBIIS3
Job 4 in the SBIKS
Job 4 in the SBIKS2
Job 4 in the SBIMS
Job 4 in the SBIOS
Job 4 in the SBIPS
Job 4 in the SBISS
Job 4 in the SBITS
Job 4 in the SBITS2
Job 4 in the SBITS3
Job 4 in the SBITS4
Job 4 in the SBIUS
Job 4 in the SBIVS
Job 4 in the SBT
Job 4 in the SBT1E
Job 4 in the SCHL
Job 4 in the SNT
Job 4 in the SUSU
Job 4 in the SUSU2
Job 4 in the SYNO
Job 4 in the TBIAOTANT
Job 4 in the TBT1E
Job 4 in the TBT1E2
Job 4 in the TFTIP
Job 4 in the TFTU
Job 4 in the TGNTATF3T
Job 4 in the THAI
Job 4 in the TNFD
Job 4 in the TNT
Job 4 in the TNTIK
Job 4 in the TNTIL
Job 4 in the TNTIN
Job 4 in the TNTIP
Job 4 in the TNTIZ
Job 4 in the TOMA
Job 4 in the TTENT
Job 4 in the UBG
Job 4 in the UGV
Job 4 in the UGV2
Job 4 in the UGV3
Job 4 in the VBL
Job 4 in the VDCC
Job 4 in the YALU
Job 4 in the YAPE
Job 4 in the YBVTP
Job 4 in the ZBP