Nehemiah 1 (BOMCV)
1 ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ: ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ, 2 എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു. 3 അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.” 4 ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു. 5 ഞാൻ പറഞ്ഞു:“സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ, 6 അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു, 7 ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല. 8 “ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും; 9 എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ. 10 “അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ. 11 കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.”അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.
In Other Versions
Nehemiah 1 in the ANGEFD
Nehemiah 1 in the ANTPNG2D
Nehemiah 1 in the AS21
Nehemiah 1 in the BAGH
Nehemiah 1 in the BBPNG
Nehemiah 1 in the BBT1E
Nehemiah 1 in the BDS
Nehemiah 1 in the BEV
Nehemiah 1 in the BHAD
Nehemiah 1 in the BIB
Nehemiah 1 in the BLPT
Nehemiah 1 in the BNT
Nehemiah 1 in the BNTABOOT
Nehemiah 1 in the BNTLV
Nehemiah 1 in the BOATCB
Nehemiah 1 in the BOATCB2
Nehemiah 1 in the BOBCV
Nehemiah 1 in the BOCNT
Nehemiah 1 in the BOECS
Nehemiah 1 in the BOGWICC
Nehemiah 1 in the BOHCB
Nehemiah 1 in the BOHCV
Nehemiah 1 in the BOHLNT
Nehemiah 1 in the BOHNTLTAL
Nehemiah 1 in the BOICB
Nehemiah 1 in the BOILNTAP
Nehemiah 1 in the BOITCV
Nehemiah 1 in the BOKCV
Nehemiah 1 in the BOKCV2
Nehemiah 1 in the BOKHWOG
Nehemiah 1 in the BOKSSV
Nehemiah 1 in the BOLCB
Nehemiah 1 in the BOLCB2
Nehemiah 1 in the BONAV
Nehemiah 1 in the BONCB
Nehemiah 1 in the BONLT
Nehemiah 1 in the BONUT2
Nehemiah 1 in the BOPLNT
Nehemiah 1 in the BOSCB
Nehemiah 1 in the BOSNC
Nehemiah 1 in the BOTLNT
Nehemiah 1 in the BOVCB
Nehemiah 1 in the BOYCB
Nehemiah 1 in the BPBB
Nehemiah 1 in the BPH
Nehemiah 1 in the BSB
Nehemiah 1 in the CCB
Nehemiah 1 in the CUV
Nehemiah 1 in the CUVS
Nehemiah 1 in the DBT
Nehemiah 1 in the DGDNT
Nehemiah 1 in the DHNT
Nehemiah 1 in the DNT
Nehemiah 1 in the ELBE
Nehemiah 1 in the EMTV
Nehemiah 1 in the ESV
Nehemiah 1 in the FBV
Nehemiah 1 in the FEB
Nehemiah 1 in the GGMNT
Nehemiah 1 in the GNT
Nehemiah 1 in the HARY
Nehemiah 1 in the HNT
Nehemiah 1 in the IRVA
Nehemiah 1 in the IRVB
Nehemiah 1 in the IRVG
Nehemiah 1 in the IRVH
Nehemiah 1 in the IRVK
Nehemiah 1 in the IRVM
Nehemiah 1 in the IRVM2
Nehemiah 1 in the IRVO
Nehemiah 1 in the IRVP
Nehemiah 1 in the IRVT
Nehemiah 1 in the IRVT2
Nehemiah 1 in the IRVU
Nehemiah 1 in the ISVN
Nehemiah 1 in the JSNT
Nehemiah 1 in the KAPI
Nehemiah 1 in the KBT1ETNIK
Nehemiah 1 in the KBV
Nehemiah 1 in the KJV
Nehemiah 1 in the KNFD
Nehemiah 1 in the LBA
Nehemiah 1 in the LBLA
Nehemiah 1 in the LNT
Nehemiah 1 in the LSV
Nehemiah 1 in the MAAL
Nehemiah 1 in the MBV
Nehemiah 1 in the MBV2
Nehemiah 1 in the MHNT
Nehemiah 1 in the MKNFD
Nehemiah 1 in the MNG
Nehemiah 1 in the MNT
Nehemiah 1 in the MNT2
Nehemiah 1 in the MRS1T
Nehemiah 1 in the NAA
Nehemiah 1 in the NASB
Nehemiah 1 in the NBLA
Nehemiah 1 in the NBS
Nehemiah 1 in the NBVTP
Nehemiah 1 in the NET2
Nehemiah 1 in the NIV11
Nehemiah 1 in the NNT
Nehemiah 1 in the NNT2
Nehemiah 1 in the NNT3
Nehemiah 1 in the PDDPT
Nehemiah 1 in the PFNT
Nehemiah 1 in the RMNT
Nehemiah 1 in the SBIAS
Nehemiah 1 in the SBIBS
Nehemiah 1 in the SBIBS2
Nehemiah 1 in the SBICS
Nehemiah 1 in the SBIDS
Nehemiah 1 in the SBIGS
Nehemiah 1 in the SBIHS
Nehemiah 1 in the SBIIS
Nehemiah 1 in the SBIIS2
Nehemiah 1 in the SBIIS3
Nehemiah 1 in the SBIKS
Nehemiah 1 in the SBIKS2
Nehemiah 1 in the SBIMS
Nehemiah 1 in the SBIOS
Nehemiah 1 in the SBIPS
Nehemiah 1 in the SBISS
Nehemiah 1 in the SBITS
Nehemiah 1 in the SBITS2
Nehemiah 1 in the SBITS3
Nehemiah 1 in the SBITS4
Nehemiah 1 in the SBIUS
Nehemiah 1 in the SBIVS
Nehemiah 1 in the SBT
Nehemiah 1 in the SBT1E
Nehemiah 1 in the SCHL
Nehemiah 1 in the SNT
Nehemiah 1 in the SUSU
Nehemiah 1 in the SUSU2
Nehemiah 1 in the SYNO
Nehemiah 1 in the TBIAOTANT
Nehemiah 1 in the TBT1E
Nehemiah 1 in the TBT1E2
Nehemiah 1 in the TFTIP
Nehemiah 1 in the TFTU
Nehemiah 1 in the TGNTATF3T
Nehemiah 1 in the THAI
Nehemiah 1 in the TNFD
Nehemiah 1 in the TNT
Nehemiah 1 in the TNTIK
Nehemiah 1 in the TNTIL
Nehemiah 1 in the TNTIN
Nehemiah 1 in the TNTIP
Nehemiah 1 in the TNTIZ
Nehemiah 1 in the TOMA
Nehemiah 1 in the TTENT
Nehemiah 1 in the UBG
Nehemiah 1 in the UGV
Nehemiah 1 in the UGV2
Nehemiah 1 in the UGV3
Nehemiah 1 in the VBL
Nehemiah 1 in the VDCC
Nehemiah 1 in the YALU
Nehemiah 1 in the YAPE
Nehemiah 1 in the YBVTP
Nehemiah 1 in the ZBP