Psalms 128 (BOMCV)
undefined ആരോഹണഗീതം. 1 യഹോവയെ ഭയപ്പെടുകയുംഅവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ. 2 നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും;അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും. 3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റുംഒലിവുതൈകൾപോലെയായിരിക്കും. 4 യഹോവയെ ഭയപ്പെടുന്ന മനുഷ്യർഇപ്രകാരം അനുഗൃഹീതരാകും. 5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;നിന്റെ ജീവിതകാലത്തുടനീളംനിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ. 6 മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ—ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.