Hosea 9 (IRVM2)

1 യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കുകയും ധാന്യക്കളങ്ങളിൽ എല്ലാം വേശ്യയുടെ കൂലി ആഗ്രഹിക്കുകയും ചെയ്തിരിക്കുകയാൽ നീ ശേഷം ജനതയെപ്പോലെ സന്തോഷിക്കരുത്. 2 കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. 3 അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും. 4 അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്റെ അപ്പം പോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല. 5 സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും? 6 അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും ഈജിപ്റ്റ് അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കം ചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 7 ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും. 8 എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും. 9 ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപത്തിന് ശിക്ഷ നൽകും. 10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി. 11 പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 12 അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം! 13 ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും. 14 യഹോവേ, അവർക്ക് കൊടുക്കണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കണമേ. 15 അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു. 16 എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. 17 അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

In Other Versions

Hosea 9 in the ANGEFD

Hosea 9 in the ANTPNG2D

Hosea 9 in the AS21

Hosea 9 in the BAGH

Hosea 9 in the BBPNG

Hosea 9 in the BBT1E

Hosea 9 in the BDS

Hosea 9 in the BEV

Hosea 9 in the BHAD

Hosea 9 in the BIB

Hosea 9 in the BLPT

Hosea 9 in the BNT

Hosea 9 in the BNTABOOT

Hosea 9 in the BNTLV

Hosea 9 in the BOATCB

Hosea 9 in the BOATCB2

Hosea 9 in the BOBCV

Hosea 9 in the BOCNT

Hosea 9 in the BOECS

Hosea 9 in the BOGWICC

Hosea 9 in the BOHCB

Hosea 9 in the BOHCV

Hosea 9 in the BOHLNT

Hosea 9 in the BOHNTLTAL

Hosea 9 in the BOICB

Hosea 9 in the BOILNTAP

Hosea 9 in the BOITCV

Hosea 9 in the BOKCV

Hosea 9 in the BOKCV2

Hosea 9 in the BOKHWOG

Hosea 9 in the BOKSSV

Hosea 9 in the BOLCB

Hosea 9 in the BOLCB2

Hosea 9 in the BOMCV

Hosea 9 in the BONAV

Hosea 9 in the BONCB

Hosea 9 in the BONLT

Hosea 9 in the BONUT2

Hosea 9 in the BOPLNT

Hosea 9 in the BOSCB

Hosea 9 in the BOSNC

Hosea 9 in the BOTLNT

Hosea 9 in the BOVCB

Hosea 9 in the BOYCB

Hosea 9 in the BPBB

Hosea 9 in the BPH

Hosea 9 in the BSB

Hosea 9 in the CCB

Hosea 9 in the CUV

Hosea 9 in the CUVS

Hosea 9 in the DBT

Hosea 9 in the DGDNT

Hosea 9 in the DHNT

Hosea 9 in the DNT

Hosea 9 in the ELBE

Hosea 9 in the EMTV

Hosea 9 in the ESV

Hosea 9 in the FBV

Hosea 9 in the FEB

Hosea 9 in the GGMNT

Hosea 9 in the GNT

Hosea 9 in the HARY

Hosea 9 in the HNT

Hosea 9 in the IRVA

Hosea 9 in the IRVB

Hosea 9 in the IRVG

Hosea 9 in the IRVH

Hosea 9 in the IRVK

Hosea 9 in the IRVM

Hosea 9 in the IRVO

Hosea 9 in the IRVP

Hosea 9 in the IRVT

Hosea 9 in the IRVT2

Hosea 9 in the IRVU

Hosea 9 in the ISVN

Hosea 9 in the JSNT

Hosea 9 in the KAPI

Hosea 9 in the KBT1ETNIK

Hosea 9 in the KBV

Hosea 9 in the KJV

Hosea 9 in the KNFD

Hosea 9 in the LBA

Hosea 9 in the LBLA

Hosea 9 in the LNT

Hosea 9 in the LSV

Hosea 9 in the MAAL

Hosea 9 in the MBV

Hosea 9 in the MBV2

Hosea 9 in the MHNT

Hosea 9 in the MKNFD

Hosea 9 in the MNG

Hosea 9 in the MNT

Hosea 9 in the MNT2

Hosea 9 in the MRS1T

Hosea 9 in the NAA

Hosea 9 in the NASB

Hosea 9 in the NBLA

Hosea 9 in the NBS

Hosea 9 in the NBVTP

Hosea 9 in the NET2

Hosea 9 in the NIV11

Hosea 9 in the NNT

Hosea 9 in the NNT2

Hosea 9 in the NNT3

Hosea 9 in the PDDPT

Hosea 9 in the PFNT

Hosea 9 in the RMNT

Hosea 9 in the SBIAS

Hosea 9 in the SBIBS

Hosea 9 in the SBIBS2

Hosea 9 in the SBICS

Hosea 9 in the SBIDS

Hosea 9 in the SBIGS

Hosea 9 in the SBIHS

Hosea 9 in the SBIIS

Hosea 9 in the SBIIS2

Hosea 9 in the SBIIS3

Hosea 9 in the SBIKS

Hosea 9 in the SBIKS2

Hosea 9 in the SBIMS

Hosea 9 in the SBIOS

Hosea 9 in the SBIPS

Hosea 9 in the SBISS

Hosea 9 in the SBITS

Hosea 9 in the SBITS2

Hosea 9 in the SBITS3

Hosea 9 in the SBITS4

Hosea 9 in the SBIUS

Hosea 9 in the SBIVS

Hosea 9 in the SBT

Hosea 9 in the SBT1E

Hosea 9 in the SCHL

Hosea 9 in the SNT

Hosea 9 in the SUSU

Hosea 9 in the SUSU2

Hosea 9 in the SYNO

Hosea 9 in the TBIAOTANT

Hosea 9 in the TBT1E

Hosea 9 in the TBT1E2

Hosea 9 in the TFTIP

Hosea 9 in the TFTU

Hosea 9 in the TGNTATF3T

Hosea 9 in the THAI

Hosea 9 in the TNFD

Hosea 9 in the TNT

Hosea 9 in the TNTIK

Hosea 9 in the TNTIL

Hosea 9 in the TNTIN

Hosea 9 in the TNTIP

Hosea 9 in the TNTIZ

Hosea 9 in the TOMA

Hosea 9 in the TTENT

Hosea 9 in the UBG

Hosea 9 in the UGV

Hosea 9 in the UGV2

Hosea 9 in the UGV3

Hosea 9 in the VBL

Hosea 9 in the VDCC

Hosea 9 in the YALU

Hosea 9 in the YAPE

Hosea 9 in the YBVTP

Hosea 9 in the ZBP