Psalms 3 (IRVM2)
undefined ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. 1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന്എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ 3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയുംഎന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങി;യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 6 എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്നആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 7 യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ.അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്,നശിപ്പിച്ചുകളഞ്ഞു. 8 ജയം യഹോവക്കുള്ളതാകുന്നു;അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.