1 Peter 5 (BOMCV)
1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. 4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും. 5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,“ദൈവം അഹങ്കാരികളെ എതിർക്കുന്നു,എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.” 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക. 8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. 9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക. 10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. 11 സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ. 12 ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക. 13 ബാബേലിൽ ഉള്ള നിങ്ങളുടെ സഹോദരിസഭയും എന്റെ മകൻ മർക്കോസും അഭിവാദനങ്ങൾ അറിയിക്കുന്നു. 14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദ്യം ചെയ്യുക. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകുമാറാകട്ടെ.
In Other Versions
1 Peter 5 in the ANGEFD
1 Peter 5 in the ANTPNG2D
1 Peter 5 in the AS21
1 Peter 5 in the BAGH
1 Peter 5 in the BBPNG
1 Peter 5 in the BBT1E
1 Peter 5 in the BDS
1 Peter 5 in the BEV
1 Peter 5 in the BHAD
1 Peter 5 in the BIB
1 Peter 5 in the BLPT
1 Peter 5 in the BNT
1 Peter 5 in the BNTABOOT
1 Peter 5 in the BNTLV
1 Peter 5 in the BOATCB
1 Peter 5 in the BOATCB2
1 Peter 5 in the BOBCV
1 Peter 5 in the BOCNT
1 Peter 5 in the BOECS
1 Peter 5 in the BOGWICC
1 Peter 5 in the BOHCB
1 Peter 5 in the BOHCV
1 Peter 5 in the BOHLNT
1 Peter 5 in the BOHNTLTAL
1 Peter 5 in the BOICB
1 Peter 5 in the BOILNTAP
1 Peter 5 in the BOITCV
1 Peter 5 in the BOKCV
1 Peter 5 in the BOKCV2
1 Peter 5 in the BOKHWOG
1 Peter 5 in the BOKSSV
1 Peter 5 in the BOLCB
1 Peter 5 in the BOLCB2
1 Peter 5 in the BONAV
1 Peter 5 in the BONCB
1 Peter 5 in the BONLT
1 Peter 5 in the BONUT2
1 Peter 5 in the BOPLNT
1 Peter 5 in the BOSCB
1 Peter 5 in the BOSNC
1 Peter 5 in the BOTLNT
1 Peter 5 in the BOVCB
1 Peter 5 in the BOYCB
1 Peter 5 in the BPBB
1 Peter 5 in the BPH
1 Peter 5 in the BSB
1 Peter 5 in the CCB
1 Peter 5 in the CUV
1 Peter 5 in the CUVS
1 Peter 5 in the DBT
1 Peter 5 in the DGDNT
1 Peter 5 in the DHNT
1 Peter 5 in the DNT
1 Peter 5 in the ELBE
1 Peter 5 in the EMTV
1 Peter 5 in the ESV
1 Peter 5 in the FBV
1 Peter 5 in the FEB
1 Peter 5 in the GGMNT
1 Peter 5 in the GNT
1 Peter 5 in the HARY
1 Peter 5 in the HNT
1 Peter 5 in the IRVA
1 Peter 5 in the IRVB
1 Peter 5 in the IRVG
1 Peter 5 in the IRVH
1 Peter 5 in the IRVK
1 Peter 5 in the IRVM
1 Peter 5 in the IRVM2
1 Peter 5 in the IRVO
1 Peter 5 in the IRVP
1 Peter 5 in the IRVT
1 Peter 5 in the IRVT2
1 Peter 5 in the IRVU
1 Peter 5 in the ISVN
1 Peter 5 in the JSNT
1 Peter 5 in the KAPI
1 Peter 5 in the KBT1ETNIK
1 Peter 5 in the KBV
1 Peter 5 in the KJV
1 Peter 5 in the KNFD
1 Peter 5 in the LBA
1 Peter 5 in the LBLA
1 Peter 5 in the LNT
1 Peter 5 in the LSV
1 Peter 5 in the MAAL
1 Peter 5 in the MBV
1 Peter 5 in the MBV2
1 Peter 5 in the MHNT
1 Peter 5 in the MKNFD
1 Peter 5 in the MNG
1 Peter 5 in the MNT
1 Peter 5 in the MNT2
1 Peter 5 in the MRS1T
1 Peter 5 in the NAA
1 Peter 5 in the NASB
1 Peter 5 in the NBLA
1 Peter 5 in the NBS
1 Peter 5 in the NBVTP
1 Peter 5 in the NET2
1 Peter 5 in the NIV11
1 Peter 5 in the NNT
1 Peter 5 in the NNT2
1 Peter 5 in the NNT3
1 Peter 5 in the PDDPT
1 Peter 5 in the PFNT
1 Peter 5 in the RMNT
1 Peter 5 in the SBIAS
1 Peter 5 in the SBIBS
1 Peter 5 in the SBIBS2
1 Peter 5 in the SBICS
1 Peter 5 in the SBIDS
1 Peter 5 in the SBIGS
1 Peter 5 in the SBIHS
1 Peter 5 in the SBIIS
1 Peter 5 in the SBIIS2
1 Peter 5 in the SBIIS3
1 Peter 5 in the SBIKS
1 Peter 5 in the SBIKS2
1 Peter 5 in the SBIMS
1 Peter 5 in the SBIOS
1 Peter 5 in the SBIPS
1 Peter 5 in the SBISS
1 Peter 5 in the SBITS
1 Peter 5 in the SBITS2
1 Peter 5 in the SBITS3
1 Peter 5 in the SBITS4
1 Peter 5 in the SBIUS
1 Peter 5 in the SBIVS
1 Peter 5 in the SBT
1 Peter 5 in the SBT1E
1 Peter 5 in the SCHL
1 Peter 5 in the SNT
1 Peter 5 in the SUSU
1 Peter 5 in the SUSU2
1 Peter 5 in the SYNO
1 Peter 5 in the TBIAOTANT
1 Peter 5 in the TBT1E
1 Peter 5 in the TBT1E2
1 Peter 5 in the TFTIP
1 Peter 5 in the TFTU
1 Peter 5 in the TGNTATF3T
1 Peter 5 in the THAI
1 Peter 5 in the TNFD
1 Peter 5 in the TNT
1 Peter 5 in the TNTIK
1 Peter 5 in the TNTIL
1 Peter 5 in the TNTIN
1 Peter 5 in the TNTIP
1 Peter 5 in the TNTIZ
1 Peter 5 in the TOMA
1 Peter 5 in the TTENT
1 Peter 5 in the UBG
1 Peter 5 in the UGV
1 Peter 5 in the UGV2
1 Peter 5 in the UGV3
1 Peter 5 in the VBL
1 Peter 5 in the VDCC
1 Peter 5 in the YALU
1 Peter 5 in the YAPE
1 Peter 5 in the YBVTP
1 Peter 5 in the ZBP