1 Samuel 22 (BOMCV)

1 അങ്ങനെ ദാവീദ് ഗത്ത് വിട്ടോടി അദുല്ലാം ഗുഹയിൽ അഭയംതേടി. അദ്ദേഹത്തിന്റെ സഹോദരന്മാരും പിതൃഭവനവും എല്ലാം ഇതു കേട്ട് അവിടെയെത്തി. 2 ഞെരുക്കമുള്ളവർ, കടബാധ്യതയുള്ളവർ, അസന്തുഷ്ടർ എന്നിങ്ങനെയുള്ളവരെല്ലാം ദാവീദിന്റെ ചുറ്റും ഒത്തുചേർന്നു. അദ്ദേഹം അവർക്കു നേതാവുമായി. അങ്ങനെ ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം വന്നുകൂടി. 3 അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു. 4 അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു. 5 എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു. 6 ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു. 7 ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ? 8 അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?” 9 അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു. 10 അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.” 11 ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി. 12 അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!”“തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 13 ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?” 14 അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ? അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ! 15 അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.” 16 എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു. 17 അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു.എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല. 18 അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു. 19 പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി. 20 എന്നാൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ ഒരു മകൻ, അബ്യാഥാർ തെറ്റിയൊഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്ക് ഓടിപ്പോയി. 21 യഹോവയുടെ പുരോഹിതന്മാരെ ശൗൽ കൊന്നു എന്ന വസ്തുത അബ്യാഥാർ ദാവീദിനോടു പറഞ്ഞു. 22 അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “അന്ന് ഏദോമ്യനായ ദോയേഗ് അവിടെ ഉണ്ടായിരുന്നു; അവൻ തീർച്ചയായും ശൗലിനോട് ഈ വിവരം പറയുമെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ പിതാവിന്റെ കുടുംബത്തിന്റെയെല്ലാം മരണത്തിനു ഞാൻ കാരണക്കാരനായല്ലോ. 23 എന്നോടുകൂടെ പാർക്കുക! ഭയപ്പെടേണ്ട! എന്റെ പ്രാണനെ വേട്ടയാടുന്നവർ നിനക്കും ജീവഹാനി വരുത്താൻ നോക്കുന്നു. എങ്കിലും നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും!”

In Other Versions

1 Samuel 22 in the ANGEFD

1 Samuel 22 in the ANTPNG2D

1 Samuel 22 in the AS21

1 Samuel 22 in the BAGH

1 Samuel 22 in the BBPNG

1 Samuel 22 in the BBT1E

1 Samuel 22 in the BDS

1 Samuel 22 in the BEV

1 Samuel 22 in the BHAD

1 Samuel 22 in the BIB

1 Samuel 22 in the BLPT

1 Samuel 22 in the BNT

1 Samuel 22 in the BNTABOOT

1 Samuel 22 in the BNTLV

1 Samuel 22 in the BOATCB

1 Samuel 22 in the BOATCB2

1 Samuel 22 in the BOBCV

1 Samuel 22 in the BOCNT

1 Samuel 22 in the BOECS

1 Samuel 22 in the BOGWICC

1 Samuel 22 in the BOHCB

1 Samuel 22 in the BOHCV

1 Samuel 22 in the BOHLNT

1 Samuel 22 in the BOHNTLTAL

1 Samuel 22 in the BOICB

1 Samuel 22 in the BOILNTAP

1 Samuel 22 in the BOITCV

1 Samuel 22 in the BOKCV

1 Samuel 22 in the BOKCV2

1 Samuel 22 in the BOKHWOG

1 Samuel 22 in the BOKSSV

1 Samuel 22 in the BOLCB

1 Samuel 22 in the BOLCB2

1 Samuel 22 in the BONAV

1 Samuel 22 in the BONCB

1 Samuel 22 in the BONLT

1 Samuel 22 in the BONUT2

1 Samuel 22 in the BOPLNT

1 Samuel 22 in the BOSCB

1 Samuel 22 in the BOSNC

1 Samuel 22 in the BOTLNT

1 Samuel 22 in the BOVCB

1 Samuel 22 in the BOYCB

1 Samuel 22 in the BPBB

1 Samuel 22 in the BPH

1 Samuel 22 in the BSB

1 Samuel 22 in the CCB

1 Samuel 22 in the CUV

1 Samuel 22 in the CUVS

1 Samuel 22 in the DBT

1 Samuel 22 in the DGDNT

1 Samuel 22 in the DHNT

1 Samuel 22 in the DNT

1 Samuel 22 in the ELBE

1 Samuel 22 in the EMTV

1 Samuel 22 in the ESV

1 Samuel 22 in the FBV

1 Samuel 22 in the FEB

1 Samuel 22 in the GGMNT

1 Samuel 22 in the GNT

1 Samuel 22 in the HARY

1 Samuel 22 in the HNT

1 Samuel 22 in the IRVA

1 Samuel 22 in the IRVB

1 Samuel 22 in the IRVG

1 Samuel 22 in the IRVH

1 Samuel 22 in the IRVK

1 Samuel 22 in the IRVM

1 Samuel 22 in the IRVM2

1 Samuel 22 in the IRVO

1 Samuel 22 in the IRVP

1 Samuel 22 in the IRVT

1 Samuel 22 in the IRVT2

1 Samuel 22 in the IRVU

1 Samuel 22 in the ISVN

1 Samuel 22 in the JSNT

1 Samuel 22 in the KAPI

1 Samuel 22 in the KBT1ETNIK

1 Samuel 22 in the KBV

1 Samuel 22 in the KJV

1 Samuel 22 in the KNFD

1 Samuel 22 in the LBA

1 Samuel 22 in the LBLA

1 Samuel 22 in the LNT

1 Samuel 22 in the LSV

1 Samuel 22 in the MAAL

1 Samuel 22 in the MBV

1 Samuel 22 in the MBV2

1 Samuel 22 in the MHNT

1 Samuel 22 in the MKNFD

1 Samuel 22 in the MNG

1 Samuel 22 in the MNT

1 Samuel 22 in the MNT2

1 Samuel 22 in the MRS1T

1 Samuel 22 in the NAA

1 Samuel 22 in the NASB

1 Samuel 22 in the NBLA

1 Samuel 22 in the NBS

1 Samuel 22 in the NBVTP

1 Samuel 22 in the NET2

1 Samuel 22 in the NIV11

1 Samuel 22 in the NNT

1 Samuel 22 in the NNT2

1 Samuel 22 in the NNT3

1 Samuel 22 in the PDDPT

1 Samuel 22 in the PFNT

1 Samuel 22 in the RMNT

1 Samuel 22 in the SBIAS

1 Samuel 22 in the SBIBS

1 Samuel 22 in the SBIBS2

1 Samuel 22 in the SBICS

1 Samuel 22 in the SBIDS

1 Samuel 22 in the SBIGS

1 Samuel 22 in the SBIHS

1 Samuel 22 in the SBIIS

1 Samuel 22 in the SBIIS2

1 Samuel 22 in the SBIIS3

1 Samuel 22 in the SBIKS

1 Samuel 22 in the SBIKS2

1 Samuel 22 in the SBIMS

1 Samuel 22 in the SBIOS

1 Samuel 22 in the SBIPS

1 Samuel 22 in the SBISS

1 Samuel 22 in the SBITS

1 Samuel 22 in the SBITS2

1 Samuel 22 in the SBITS3

1 Samuel 22 in the SBITS4

1 Samuel 22 in the SBIUS

1 Samuel 22 in the SBIVS

1 Samuel 22 in the SBT

1 Samuel 22 in the SBT1E

1 Samuel 22 in the SCHL

1 Samuel 22 in the SNT

1 Samuel 22 in the SUSU

1 Samuel 22 in the SUSU2

1 Samuel 22 in the SYNO

1 Samuel 22 in the TBIAOTANT

1 Samuel 22 in the TBT1E

1 Samuel 22 in the TBT1E2

1 Samuel 22 in the TFTIP

1 Samuel 22 in the TFTU

1 Samuel 22 in the TGNTATF3T

1 Samuel 22 in the THAI

1 Samuel 22 in the TNFD

1 Samuel 22 in the TNT

1 Samuel 22 in the TNTIK

1 Samuel 22 in the TNTIL

1 Samuel 22 in the TNTIN

1 Samuel 22 in the TNTIP

1 Samuel 22 in the TNTIZ

1 Samuel 22 in the TOMA

1 Samuel 22 in the TTENT

1 Samuel 22 in the UBG

1 Samuel 22 in the UGV

1 Samuel 22 in the UGV2

1 Samuel 22 in the UGV3

1 Samuel 22 in the VBL

1 Samuel 22 in the VDCC

1 Samuel 22 in the YALU

1 Samuel 22 in the YAPE

1 Samuel 22 in the YBVTP

1 Samuel 22 in the ZBP