2 Chronicles 12 (BOMCV)

1 രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. 2 അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. 3 ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയോടും ഈജിപ്റ്റിൽനിന്ന് അദ്ദേഹത്തോടുകൂടിവന്ന ലൂബ്യരും സൂക്യരും കൂശ്യരുമായ സംഖ്യയറ്റ കാലാൾപ്പടയോടുംകൂടി ശീശക്ക് ജെറുശലേമിന്റെനേരേവന്നു. 4 അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി. 5 അപ്പോൾ ശെമയ്യാപ്രവാചകൻ ശീശക്കിനെ പേടിച്ച് ജെറുശലേമിലേക്കു വന്നുചേർന്ന രെഹബെയാമിന്റെയും യെഹൂദ്യയിലെ പ്രഭുക്കന്മാരുടെയും അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ശീശക്കിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.’ ” 6 അപ്പോൾ ഇസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി, “യഹോവ നീതിമാൻ” എന്നു മറുപടി പറഞ്ഞു. 7 അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല. 8 എന്നിരുന്നാലും എന്നെ സേവിക്കുന്നതും അന്യദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം മനസ്സിലാക്കത്തക്കവണ്ണം അവർ ശീശക്കിന്റെ ആശ്രിതരായിരിക്കും.” 9 ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചപ്പോൾ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. 10 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടുള്ള പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. 11 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ പരിചകളും ഏന്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചിരുന്നു; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും. 12 രെഹബെയാം തന്നെത്താൻ വിനയപ്പെട്ടതുമൂലം, അദ്ദേഹത്തെ മുഴുവനായി നശിപ്പിച്ചുകളയാതെ യഹോവയുടെ കോപം അദ്ദേഹത്തെ വിട്ടുമാറി. യെഹൂദ്യയിൽ അൽപ്പം നന്മ തീർച്ചയായും അവശേഷിച്ചിരുന്നു. 13 രെഹബെയാംരാജാവ് സ്വയം ജെറുശലേമിൽ നിലയുറപ്പിച്ച് രാജാവായി തുടർന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. 14 രെഹബെയാം യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ചില്ല; അതിനാൽ അദ്ദേഹം ദുഷ്ടത പ്രവർത്തിച്ചു. 15 രെഹബെയാമിന്റെ ഭരണകാലത്തെ സംഭവങ്ങളെല്ലാം ആദ്യവസാനം ശെമയ്യാപ്രവാചകന്റെ രേഖകളിലും ദർശകനായ ഇദ്ദോയുടെ വംശാവലി സംബന്ധമായ രേഖകളിലും രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. 16 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.

In Other Versions

2 Chronicles 12 in the ANGEFD

2 Chronicles 12 in the ANTPNG2D

2 Chronicles 12 in the AS21

2 Chronicles 12 in the BAGH

2 Chronicles 12 in the BBPNG

2 Chronicles 12 in the BBT1E

2 Chronicles 12 in the BDS

2 Chronicles 12 in the BEV

2 Chronicles 12 in the BHAD

2 Chronicles 12 in the BIB

2 Chronicles 12 in the BLPT

2 Chronicles 12 in the BNT

2 Chronicles 12 in the BNTABOOT

2 Chronicles 12 in the BNTLV

2 Chronicles 12 in the BOATCB

2 Chronicles 12 in the BOATCB2

2 Chronicles 12 in the BOBCV

2 Chronicles 12 in the BOCNT

2 Chronicles 12 in the BOECS

2 Chronicles 12 in the BOGWICC

2 Chronicles 12 in the BOHCB

2 Chronicles 12 in the BOHCV

2 Chronicles 12 in the BOHLNT

2 Chronicles 12 in the BOHNTLTAL

2 Chronicles 12 in the BOICB

2 Chronicles 12 in the BOILNTAP

2 Chronicles 12 in the BOITCV

2 Chronicles 12 in the BOKCV

2 Chronicles 12 in the BOKCV2

2 Chronicles 12 in the BOKHWOG

2 Chronicles 12 in the BOKSSV

2 Chronicles 12 in the BOLCB

2 Chronicles 12 in the BOLCB2

2 Chronicles 12 in the BONAV

2 Chronicles 12 in the BONCB

2 Chronicles 12 in the BONLT

2 Chronicles 12 in the BONUT2

2 Chronicles 12 in the BOPLNT

2 Chronicles 12 in the BOSCB

2 Chronicles 12 in the BOSNC

2 Chronicles 12 in the BOTLNT

2 Chronicles 12 in the BOVCB

2 Chronicles 12 in the BOYCB

2 Chronicles 12 in the BPBB

2 Chronicles 12 in the BPH

2 Chronicles 12 in the BSB

2 Chronicles 12 in the CCB

2 Chronicles 12 in the CUV

2 Chronicles 12 in the CUVS

2 Chronicles 12 in the DBT

2 Chronicles 12 in the DGDNT

2 Chronicles 12 in the DHNT

2 Chronicles 12 in the DNT

2 Chronicles 12 in the ELBE

2 Chronicles 12 in the EMTV

2 Chronicles 12 in the ESV

2 Chronicles 12 in the FBV

2 Chronicles 12 in the FEB

2 Chronicles 12 in the GGMNT

2 Chronicles 12 in the GNT

2 Chronicles 12 in the HARY

2 Chronicles 12 in the HNT

2 Chronicles 12 in the IRVA

2 Chronicles 12 in the IRVB

2 Chronicles 12 in the IRVG

2 Chronicles 12 in the IRVH

2 Chronicles 12 in the IRVK

2 Chronicles 12 in the IRVM

2 Chronicles 12 in the IRVM2

2 Chronicles 12 in the IRVO

2 Chronicles 12 in the IRVP

2 Chronicles 12 in the IRVT

2 Chronicles 12 in the IRVT2

2 Chronicles 12 in the IRVU

2 Chronicles 12 in the ISVN

2 Chronicles 12 in the JSNT

2 Chronicles 12 in the KAPI

2 Chronicles 12 in the KBT1ETNIK

2 Chronicles 12 in the KBV

2 Chronicles 12 in the KJV

2 Chronicles 12 in the KNFD

2 Chronicles 12 in the LBA

2 Chronicles 12 in the LBLA

2 Chronicles 12 in the LNT

2 Chronicles 12 in the LSV

2 Chronicles 12 in the MAAL

2 Chronicles 12 in the MBV

2 Chronicles 12 in the MBV2

2 Chronicles 12 in the MHNT

2 Chronicles 12 in the MKNFD

2 Chronicles 12 in the MNG

2 Chronicles 12 in the MNT

2 Chronicles 12 in the MNT2

2 Chronicles 12 in the MRS1T

2 Chronicles 12 in the NAA

2 Chronicles 12 in the NASB

2 Chronicles 12 in the NBLA

2 Chronicles 12 in the NBS

2 Chronicles 12 in the NBVTP

2 Chronicles 12 in the NET2

2 Chronicles 12 in the NIV11

2 Chronicles 12 in the NNT

2 Chronicles 12 in the NNT2

2 Chronicles 12 in the NNT3

2 Chronicles 12 in the PDDPT

2 Chronicles 12 in the PFNT

2 Chronicles 12 in the RMNT

2 Chronicles 12 in the SBIAS

2 Chronicles 12 in the SBIBS

2 Chronicles 12 in the SBIBS2

2 Chronicles 12 in the SBICS

2 Chronicles 12 in the SBIDS

2 Chronicles 12 in the SBIGS

2 Chronicles 12 in the SBIHS

2 Chronicles 12 in the SBIIS

2 Chronicles 12 in the SBIIS2

2 Chronicles 12 in the SBIIS3

2 Chronicles 12 in the SBIKS

2 Chronicles 12 in the SBIKS2

2 Chronicles 12 in the SBIMS

2 Chronicles 12 in the SBIOS

2 Chronicles 12 in the SBIPS

2 Chronicles 12 in the SBISS

2 Chronicles 12 in the SBITS

2 Chronicles 12 in the SBITS2

2 Chronicles 12 in the SBITS3

2 Chronicles 12 in the SBITS4

2 Chronicles 12 in the SBIUS

2 Chronicles 12 in the SBIVS

2 Chronicles 12 in the SBT

2 Chronicles 12 in the SBT1E

2 Chronicles 12 in the SCHL

2 Chronicles 12 in the SNT

2 Chronicles 12 in the SUSU

2 Chronicles 12 in the SUSU2

2 Chronicles 12 in the SYNO

2 Chronicles 12 in the TBIAOTANT

2 Chronicles 12 in the TBT1E

2 Chronicles 12 in the TBT1E2

2 Chronicles 12 in the TFTIP

2 Chronicles 12 in the TFTU

2 Chronicles 12 in the TGNTATF3T

2 Chronicles 12 in the THAI

2 Chronicles 12 in the TNFD

2 Chronicles 12 in the TNT

2 Chronicles 12 in the TNTIK

2 Chronicles 12 in the TNTIL

2 Chronicles 12 in the TNTIN

2 Chronicles 12 in the TNTIP

2 Chronicles 12 in the TNTIZ

2 Chronicles 12 in the TOMA

2 Chronicles 12 in the TTENT

2 Chronicles 12 in the UBG

2 Chronicles 12 in the UGV

2 Chronicles 12 in the UGV2

2 Chronicles 12 in the UGV3

2 Chronicles 12 in the VBL

2 Chronicles 12 in the VDCC

2 Chronicles 12 in the YALU

2 Chronicles 12 in the YAPE

2 Chronicles 12 in the YBVTP

2 Chronicles 12 in the ZBP