2 Kings 12 (BOMCV)

1 യേഹുവിന്റെ ഭരണത്തിന്റെ ഏഴാമാണ്ടിൽ യോവാശ് രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരിയായിരുന്നു. 2 പുരോഹിതനായ യെഹോയാദാ അദ്ദേഹത്തിനു മാർഗനിർദേശം നൽകിയിരുന്ന കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 3 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. 4 യോവാശ് പുരോഹിതന്മാരോടു കൽപ്പിച്ചു: “യഹോവയുടെ ആലയത്തിലേക്ക് വിശുദ്ധ കാഴ്ചയായി വന്നിട്ടുള്ള പണവും ജനസംഖ്യയെടുത്തപ്പോൾ പിരിച്ച പണവും വ്യക്തിപരമായ നേർച്ചകൾമൂലം ലഭിക്കുന്ന പണവും ജനങ്ങൾ സ്വമേധയാ ദൈവാലയത്തിലേക്ക് ദാനമായി കൊടുത്ത പണവും എല്ലാം സംഭരിക്കുക! 5 ഭണ്ഡാരം സൂക്ഷിപ്പുകാരിൽ ഏതെങ്കിലും ഒരാളിൽനിന്ന് ഓരോ പുരോഹിതനും തുക വാങ്ങിയിട്ട് ദൈവാലയത്തിന് കേടുപാടുകൾ കാണുന്നയിടങ്ങളിലെല്ലാം വേണ്ട അറ്റകുറ്റപ്പണികൾ ചെയ്യിക്കട്ടെ!” 6 എന്നാൽ യോവാശുരാജാവിന്റെ ഭരണത്തിന്റെ ഇരുപത്തിമൂന്നാം ആണ്ടുവരെയും പുരോഹിതന്മാർ ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല. 7 അതിനാൽ യോവാശ് രാജാവ് യെഹോയാദാ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചുവരുത്തിയിട്ട് അവരോടു ചോദിച്ചു: “ദൈവാലയത്തിനു പറ്റിയിരിക്കുന്ന കേടുപാടുകൾ നിങ്ങൾ തീർക്കാത്തതെന്ത്? നിങ്ങളുടെ ഭണ്ഡാരംസൂക്ഷിപ്പുകാരിൽനിന്ന് ഇനിയും നിങ്ങൾ പണം പറ്റേണ്ട; അത് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊടുക്കുക!” 8 ജനങ്ങളിൽനിന്ന് ഇനിയും പണംപിരിക്കുന്നതല്ലെന്നും തങ്ങൾ നേരിട്ട് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതല്ലെന്നും പുരോഹിതന്മാർ സമ്മതിച്ചു. 9 യെഹോയാദാപുരോഹിതൻ ഒരു പെട്ടിയെടുത്ത് അതിന്റെ മേൽമൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കിച്ചു. ദൈവാലയത്തിലേക്കു കടന്നുവരുന്നവരുടെ വലത്തുവശത്തായി യാഗപീഠത്തിനരികെ അതു സ്ഥാപിച്ചു. വാതിൽകാവൽക്കാരായ പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കുവന്ന പണമെല്ലാം ആ പെട്ടിയിൽ നിക്ഷേപിച്ചു. 10 പെട്ടിയിൽ ധാരാളം പണമായി എന്നു കണ്ടപ്പോഴൊക്കെ രാജാവിന്റെ ലേഖകനും മഹാപുരോഹിതനും കൂടിവന്ന് യഹോവയുടെ ആലയത്തിലേക്കുവന്ന പണം എണ്ണിത്തിട്ടപ്പെടുത്തി സഞ്ചികളിലാക്കുമായിരുന്നു. 11 തുക തിട്ടപ്പെടുത്തിക്കഴിയുമ്പോൾ അവർ അത് ദൈവാലയത്തിന്റെ പണികൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടിരുന്ന ആളുകളെ ഏൽപ്പിച്ചിരുന്നു. ആ പണംകൊണ്ട് അവർ യഹോവയുടെ ആലയത്തിന്റെ പണികൾ ചെയ്തിരുന്ന തൊഴിലാളികൾക്കു കൂലി കൊടുത്തിരുന്നു—ആശാരിമാർക്കും ശില്പികൾക്കും 12 കൽപ്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിവന്ന തടി, ചെത്തിയകല്ല് എന്നിവ വാങ്ങുന്നതിനും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി വന്ന മറ്റു ചെലവുകൾ വഹിക്കുന്നതിനും അവർ ആ പണം ഉപയോഗിച്ചു. 13 യഹോവയുടെ ആലയത്തിൽ ലഭിച്ചിരുന്ന ആ പണം വെള്ളിത്തളികകളോ തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളോ കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളോ കാഹളങ്ങളോ ആലയത്തിലെ ഉപയോഗത്തിനുള്ള സ്വർണമോ വെള്ളിയോകൊണ്ടു നിർമിച്ച മറ്റേതെങ്കിലും ഉപകരണങ്ങളോ വാങ്ങിക്കുന്നതിന് ഉപയോഗിച്ചതേയില്ല; 14 യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി പ്രയത്നിച്ചിരുന്ന തൊഴിലാളികൾക്കു കൊടുക്കാൻമാത്രമേ അത് ഉപയോഗിച്ചുള്ളു. 15 തൊഴിലാളികൾക്കു കൊടുക്കുന്നതിനായി പണം ഏറ്റുവാങ്ങിയിരുന്ന ആളുകൾ പരിപൂർണമായ സത്യസന്ധത പുലർത്തിയിരുന്നതിനാൽ അവരിൽനിന്ന് വരവുചെലവു കണക്കുകൾതന്നെ ആവശ്യമായിരുന്നില്ല. 16 അകൃത്യയാഗത്തിന്റെ പണവും പാപശുദ്ധീകരണയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിലേക്ക് എടുത്തിരുന്നില്ല; അവ പുരോഹിതന്മാർക്കുള്ളതായിരുന്നു. 17 ആ കാലത്ത് അരാംരാജാവായ ഹസായേൽ വന്ന് ഗത്ത് ആക്രമിക്കുകയും അതിനെ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിനായി തിരിഞ്ഞു. 18 എന്നാൽ യെഹൂദാരാജാവായ യോവാശ് തന്റെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരുമായ യെഹോശാഫാത്തും യെഹോരാമും അഹസ്യാവും അർപ്പിച്ചിരുന്നതും താൻ സ്വയം കാഴ്ചയായി അർപ്പിച്ചിരുന്നതുമായ വിശുദ്ധവസ്തുക്കളും യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണവും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു. 19 യോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, എന്നിവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 20 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അവർ സില്ലായിലേക്കുപോകുന്ന വഴിയിലുള്ള ബേത്-മില്ലോയിൽ പതിയിരുന്നു. അവിടെവെച്ച് അവർ യോവാശിനെ ചതിച്ചുകൊന്നു. 21 അദ്ദേഹത്തെ വധിച്ച ഉദ്യോഗസ്ഥന്മാർ ശിമെയാത്തിന്റെ മകനായ യോസാബാദും ശോമേരിന്റെ മകനായ യെഹോസാബാദും ആയിരുന്നു. അങ്ങനെ യോവാശ് മരിച്ചു; അദ്ദേഹത്തിന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മകൻ അമസ്യാവ് രാജാവായി.

In Other Versions

2 Kings 12 in the ANGEFD

2 Kings 12 in the ANTPNG2D

2 Kings 12 in the AS21

2 Kings 12 in the BAGH

2 Kings 12 in the BBPNG

2 Kings 12 in the BBT1E

2 Kings 12 in the BDS

2 Kings 12 in the BEV

2 Kings 12 in the BHAD

2 Kings 12 in the BIB

2 Kings 12 in the BLPT

2 Kings 12 in the BNT

2 Kings 12 in the BNTABOOT

2 Kings 12 in the BNTLV

2 Kings 12 in the BOATCB

2 Kings 12 in the BOATCB2

2 Kings 12 in the BOBCV

2 Kings 12 in the BOCNT

2 Kings 12 in the BOECS

2 Kings 12 in the BOGWICC

2 Kings 12 in the BOHCB

2 Kings 12 in the BOHCV

2 Kings 12 in the BOHLNT

2 Kings 12 in the BOHNTLTAL

2 Kings 12 in the BOICB

2 Kings 12 in the BOILNTAP

2 Kings 12 in the BOITCV

2 Kings 12 in the BOKCV

2 Kings 12 in the BOKCV2

2 Kings 12 in the BOKHWOG

2 Kings 12 in the BOKSSV

2 Kings 12 in the BOLCB

2 Kings 12 in the BOLCB2

2 Kings 12 in the BONAV

2 Kings 12 in the BONCB

2 Kings 12 in the BONLT

2 Kings 12 in the BONUT2

2 Kings 12 in the BOPLNT

2 Kings 12 in the BOSCB

2 Kings 12 in the BOSNC

2 Kings 12 in the BOTLNT

2 Kings 12 in the BOVCB

2 Kings 12 in the BOYCB

2 Kings 12 in the BPBB

2 Kings 12 in the BPH

2 Kings 12 in the BSB

2 Kings 12 in the CCB

2 Kings 12 in the CUV

2 Kings 12 in the CUVS

2 Kings 12 in the DBT

2 Kings 12 in the DGDNT

2 Kings 12 in the DHNT

2 Kings 12 in the DNT

2 Kings 12 in the ELBE

2 Kings 12 in the EMTV

2 Kings 12 in the ESV

2 Kings 12 in the FBV

2 Kings 12 in the FEB

2 Kings 12 in the GGMNT

2 Kings 12 in the GNT

2 Kings 12 in the HARY

2 Kings 12 in the HNT

2 Kings 12 in the IRVA

2 Kings 12 in the IRVB

2 Kings 12 in the IRVG

2 Kings 12 in the IRVH

2 Kings 12 in the IRVK

2 Kings 12 in the IRVM

2 Kings 12 in the IRVM2

2 Kings 12 in the IRVO

2 Kings 12 in the IRVP

2 Kings 12 in the IRVT

2 Kings 12 in the IRVT2

2 Kings 12 in the IRVU

2 Kings 12 in the ISVN

2 Kings 12 in the JSNT

2 Kings 12 in the KAPI

2 Kings 12 in the KBT1ETNIK

2 Kings 12 in the KBV

2 Kings 12 in the KJV

2 Kings 12 in the KNFD

2 Kings 12 in the LBA

2 Kings 12 in the LBLA

2 Kings 12 in the LNT

2 Kings 12 in the LSV

2 Kings 12 in the MAAL

2 Kings 12 in the MBV

2 Kings 12 in the MBV2

2 Kings 12 in the MHNT

2 Kings 12 in the MKNFD

2 Kings 12 in the MNG

2 Kings 12 in the MNT

2 Kings 12 in the MNT2

2 Kings 12 in the MRS1T

2 Kings 12 in the NAA

2 Kings 12 in the NASB

2 Kings 12 in the NBLA

2 Kings 12 in the NBS

2 Kings 12 in the NBVTP

2 Kings 12 in the NET2

2 Kings 12 in the NIV11

2 Kings 12 in the NNT

2 Kings 12 in the NNT2

2 Kings 12 in the NNT3

2 Kings 12 in the PDDPT

2 Kings 12 in the PFNT

2 Kings 12 in the RMNT

2 Kings 12 in the SBIAS

2 Kings 12 in the SBIBS

2 Kings 12 in the SBIBS2

2 Kings 12 in the SBICS

2 Kings 12 in the SBIDS

2 Kings 12 in the SBIGS

2 Kings 12 in the SBIHS

2 Kings 12 in the SBIIS

2 Kings 12 in the SBIIS2

2 Kings 12 in the SBIIS3

2 Kings 12 in the SBIKS

2 Kings 12 in the SBIKS2

2 Kings 12 in the SBIMS

2 Kings 12 in the SBIOS

2 Kings 12 in the SBIPS

2 Kings 12 in the SBISS

2 Kings 12 in the SBITS

2 Kings 12 in the SBITS2

2 Kings 12 in the SBITS3

2 Kings 12 in the SBITS4

2 Kings 12 in the SBIUS

2 Kings 12 in the SBIVS

2 Kings 12 in the SBT

2 Kings 12 in the SBT1E

2 Kings 12 in the SCHL

2 Kings 12 in the SNT

2 Kings 12 in the SUSU

2 Kings 12 in the SUSU2

2 Kings 12 in the SYNO

2 Kings 12 in the TBIAOTANT

2 Kings 12 in the TBT1E

2 Kings 12 in the TBT1E2

2 Kings 12 in the TFTIP

2 Kings 12 in the TFTU

2 Kings 12 in the TGNTATF3T

2 Kings 12 in the THAI

2 Kings 12 in the TNFD

2 Kings 12 in the TNT

2 Kings 12 in the TNTIK

2 Kings 12 in the TNTIL

2 Kings 12 in the TNTIN

2 Kings 12 in the TNTIP

2 Kings 12 in the TNTIZ

2 Kings 12 in the TOMA

2 Kings 12 in the TTENT

2 Kings 12 in the UBG

2 Kings 12 in the UGV

2 Kings 12 in the UGV2

2 Kings 12 in the UGV3

2 Kings 12 in the VBL

2 Kings 12 in the VDCC

2 Kings 12 in the YALU

2 Kings 12 in the YAPE

2 Kings 12 in the YBVTP

2 Kings 12 in the ZBP