Amos 1 (BOMCV)
1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു. 2 അദ്ദേഹം പറഞ്ഞു:“യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു,ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു;ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു,കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.” 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തംഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട്അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു. 4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കുംഅതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും. 5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;ആവെൻ താഴ്വരയിലെ രാജാവിനെയുംബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും.അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,”എന്ന് യഹോവയുടെ അരുളപ്പാട്. 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തംഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കിഅവർ ഏദോമിനു വിറ്റിരിക്കുന്നു. 7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കുംഅത് അവരുടെ കോട്ടകളെ ദഹിപ്പിക്കും. 8 ഞാൻ, അശ്ദോദിലെ നിവാസികളെയും,അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും.ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ,ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,”എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു. 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തംഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട്ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു. 10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.” 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തംഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു,യാതൊരനുകമ്പയും കാട്ടിയില്ല.അവന്റെ കോപം തുടരെ ജ്വലിച്ചു;അവന്റെ ക്രോധം കത്തിജ്വലിച്ചു. 12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കുംഅതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.” 13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തംഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന്അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു: 14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കുംഅത് അവളുടെ കോട്ടകളെ ദഹിപ്പിക്കുംയുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലുംകാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ. 15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും;അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,”എന്ന് യഹോവ അരുളിച്ചെയ്യുന്നു.
In Other Versions
Amos 1 in the ANGEFD
Amos 1 in the ANTPNG2D
Amos 1 in the AS21
Amos 1 in the BAGH
Amos 1 in the BBPNG
Amos 1 in the BBT1E
Amos 1 in the BDS
Amos 1 in the BEV
Amos 1 in the BHAD
Amos 1 in the BIB
Amos 1 in the BLPT
Amos 1 in the BNT
Amos 1 in the BNTABOOT
Amos 1 in the BNTLV
Amos 1 in the BOATCB
Amos 1 in the BOATCB2
Amos 1 in the BOBCV
Amos 1 in the BOCNT
Amos 1 in the BOECS
Amos 1 in the BOGWICC
Amos 1 in the BOHCB
Amos 1 in the BOHCV
Amos 1 in the BOHLNT
Amos 1 in the BOHNTLTAL
Amos 1 in the BOICB
Amos 1 in the BOILNTAP
Amos 1 in the BOITCV
Amos 1 in the BOKCV
Amos 1 in the BOKCV2
Amos 1 in the BOKHWOG
Amos 1 in the BOKSSV
Amos 1 in the BOLCB
Amos 1 in the BOLCB2
Amos 1 in the BONAV
Amos 1 in the BONCB
Amos 1 in the BONLT
Amos 1 in the BONUT2
Amos 1 in the BOPLNT
Amos 1 in the BOSCB
Amos 1 in the BOSNC
Amos 1 in the BOTLNT
Amos 1 in the BOVCB
Amos 1 in the BOYCB
Amos 1 in the BPBB
Amos 1 in the BPH
Amos 1 in the BSB
Amos 1 in the CCB
Amos 1 in the CUV
Amos 1 in the CUVS
Amos 1 in the DBT
Amos 1 in the DGDNT
Amos 1 in the DHNT
Amos 1 in the DNT
Amos 1 in the ELBE
Amos 1 in the EMTV
Amos 1 in the ESV
Amos 1 in the FBV
Amos 1 in the FEB
Amos 1 in the GGMNT
Amos 1 in the GNT
Amos 1 in the HARY
Amos 1 in the HNT
Amos 1 in the IRVA
Amos 1 in the IRVB
Amos 1 in the IRVG
Amos 1 in the IRVH
Amos 1 in the IRVK
Amos 1 in the IRVM
Amos 1 in the IRVM2
Amos 1 in the IRVO
Amos 1 in the IRVP
Amos 1 in the IRVT
Amos 1 in the IRVT2
Amos 1 in the IRVU
Amos 1 in the ISVN
Amos 1 in the JSNT
Amos 1 in the KAPI
Amos 1 in the KBT1ETNIK
Amos 1 in the KBV
Amos 1 in the KJV
Amos 1 in the KNFD
Amos 1 in the LBA
Amos 1 in the LBLA
Amos 1 in the LNT
Amos 1 in the LSV
Amos 1 in the MAAL
Amos 1 in the MBV
Amos 1 in the MBV2
Amos 1 in the MHNT
Amos 1 in the MKNFD
Amos 1 in the MNG
Amos 1 in the MNT
Amos 1 in the MNT2
Amos 1 in the MRS1T
Amos 1 in the NAA
Amos 1 in the NASB
Amos 1 in the NBLA
Amos 1 in the NBS
Amos 1 in the NBVTP
Amos 1 in the NET2
Amos 1 in the NIV11
Amos 1 in the NNT
Amos 1 in the NNT2
Amos 1 in the NNT3
Amos 1 in the PDDPT
Amos 1 in the PFNT
Amos 1 in the RMNT
Amos 1 in the SBIAS
Amos 1 in the SBIBS
Amos 1 in the SBIBS2
Amos 1 in the SBICS
Amos 1 in the SBIDS
Amos 1 in the SBIGS
Amos 1 in the SBIHS
Amos 1 in the SBIIS
Amos 1 in the SBIIS2
Amos 1 in the SBIIS3
Amos 1 in the SBIKS
Amos 1 in the SBIKS2
Amos 1 in the SBIMS
Amos 1 in the SBIOS
Amos 1 in the SBIPS
Amos 1 in the SBISS
Amos 1 in the SBITS
Amos 1 in the SBITS2
Amos 1 in the SBITS3
Amos 1 in the SBITS4
Amos 1 in the SBIUS
Amos 1 in the SBIVS
Amos 1 in the SBT
Amos 1 in the SBT1E
Amos 1 in the SCHL
Amos 1 in the SNT
Amos 1 in the SUSU
Amos 1 in the SUSU2
Amos 1 in the SYNO
Amos 1 in the TBIAOTANT
Amos 1 in the TBT1E
Amos 1 in the TBT1E2
Amos 1 in the TFTIP
Amos 1 in the TFTU
Amos 1 in the TGNTATF3T
Amos 1 in the THAI
Amos 1 in the TNFD
Amos 1 in the TNT
Amos 1 in the TNTIK
Amos 1 in the TNTIL
Amos 1 in the TNTIN
Amos 1 in the TNTIP
Amos 1 in the TNTIZ
Amos 1 in the TOMA
Amos 1 in the TTENT
Amos 1 in the UBG
Amos 1 in the UGV
Amos 1 in the UGV2
Amos 1 in the UGV3
Amos 1 in the VBL
Amos 1 in the VDCC
Amos 1 in the YALU
Amos 1 in the YAPE
Amos 1 in the YBVTP
Amos 1 in the ZBP