Deuteronomy 14 (BOMCV)

1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്. 2 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു. 3 അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4 നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. 7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. 8 പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്. 9 വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു. 11 ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം. 12 എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, 13 ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി, 14 എല്ലാ ഇനത്തിലുംപെട്ട കാക്ക, 15 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 16 നത്ത്, നീർക്കാക്ക, കൂമൻ, 17 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 18 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ. 19 ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. 20 ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 21 ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്. 22 എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം. 23 നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം. 24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ 25 നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം. 26 ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം. 27 നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ. 28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. 29 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.

In Other Versions

Deuteronomy 14 in the ANGEFD

Deuteronomy 14 in the ANTPNG2D

Deuteronomy 14 in the AS21

Deuteronomy 14 in the BAGH

Deuteronomy 14 in the BBPNG

Deuteronomy 14 in the BBT1E

Deuteronomy 14 in the BDS

Deuteronomy 14 in the BEV

Deuteronomy 14 in the BHAD

Deuteronomy 14 in the BIB

Deuteronomy 14 in the BLPT

Deuteronomy 14 in the BNT

Deuteronomy 14 in the BNTABOOT

Deuteronomy 14 in the BNTLV

Deuteronomy 14 in the BOATCB

Deuteronomy 14 in the BOATCB2

Deuteronomy 14 in the BOBCV

Deuteronomy 14 in the BOCNT

Deuteronomy 14 in the BOECS

Deuteronomy 14 in the BOGWICC

Deuteronomy 14 in the BOHCB

Deuteronomy 14 in the BOHCV

Deuteronomy 14 in the BOHLNT

Deuteronomy 14 in the BOHNTLTAL

Deuteronomy 14 in the BOICB

Deuteronomy 14 in the BOILNTAP

Deuteronomy 14 in the BOITCV

Deuteronomy 14 in the BOKCV

Deuteronomy 14 in the BOKCV2

Deuteronomy 14 in the BOKHWOG

Deuteronomy 14 in the BOKSSV

Deuteronomy 14 in the BOLCB

Deuteronomy 14 in the BOLCB2

Deuteronomy 14 in the BONAV

Deuteronomy 14 in the BONCB

Deuteronomy 14 in the BONLT

Deuteronomy 14 in the BONUT2

Deuteronomy 14 in the BOPLNT

Deuteronomy 14 in the BOSCB

Deuteronomy 14 in the BOSNC

Deuteronomy 14 in the BOTLNT

Deuteronomy 14 in the BOVCB

Deuteronomy 14 in the BOYCB

Deuteronomy 14 in the BPBB

Deuteronomy 14 in the BPH

Deuteronomy 14 in the BSB

Deuteronomy 14 in the CCB

Deuteronomy 14 in the CUV

Deuteronomy 14 in the CUVS

Deuteronomy 14 in the DBT

Deuteronomy 14 in the DGDNT

Deuteronomy 14 in the DHNT

Deuteronomy 14 in the DNT

Deuteronomy 14 in the ELBE

Deuteronomy 14 in the EMTV

Deuteronomy 14 in the ESV

Deuteronomy 14 in the FBV

Deuteronomy 14 in the FEB

Deuteronomy 14 in the GGMNT

Deuteronomy 14 in the GNT

Deuteronomy 14 in the HARY

Deuteronomy 14 in the HNT

Deuteronomy 14 in the IRVA

Deuteronomy 14 in the IRVB

Deuteronomy 14 in the IRVG

Deuteronomy 14 in the IRVH

Deuteronomy 14 in the IRVK

Deuteronomy 14 in the IRVM

Deuteronomy 14 in the IRVM2

Deuteronomy 14 in the IRVO

Deuteronomy 14 in the IRVP

Deuteronomy 14 in the IRVT

Deuteronomy 14 in the IRVT2

Deuteronomy 14 in the IRVU

Deuteronomy 14 in the ISVN

Deuteronomy 14 in the JSNT

Deuteronomy 14 in the KAPI

Deuteronomy 14 in the KBT1ETNIK

Deuteronomy 14 in the KBV

Deuteronomy 14 in the KJV

Deuteronomy 14 in the KNFD

Deuteronomy 14 in the LBA

Deuteronomy 14 in the LBLA

Deuteronomy 14 in the LNT

Deuteronomy 14 in the LSV

Deuteronomy 14 in the MAAL

Deuteronomy 14 in the MBV

Deuteronomy 14 in the MBV2

Deuteronomy 14 in the MHNT

Deuteronomy 14 in the MKNFD

Deuteronomy 14 in the MNG

Deuteronomy 14 in the MNT

Deuteronomy 14 in the MNT2

Deuteronomy 14 in the MRS1T

Deuteronomy 14 in the NAA

Deuteronomy 14 in the NASB

Deuteronomy 14 in the NBLA

Deuteronomy 14 in the NBS

Deuteronomy 14 in the NBVTP

Deuteronomy 14 in the NET2

Deuteronomy 14 in the NIV11

Deuteronomy 14 in the NNT

Deuteronomy 14 in the NNT2

Deuteronomy 14 in the NNT3

Deuteronomy 14 in the PDDPT

Deuteronomy 14 in the PFNT

Deuteronomy 14 in the RMNT

Deuteronomy 14 in the SBIAS

Deuteronomy 14 in the SBIBS

Deuteronomy 14 in the SBIBS2

Deuteronomy 14 in the SBICS

Deuteronomy 14 in the SBIDS

Deuteronomy 14 in the SBIGS

Deuteronomy 14 in the SBIHS

Deuteronomy 14 in the SBIIS

Deuteronomy 14 in the SBIIS2

Deuteronomy 14 in the SBIIS3

Deuteronomy 14 in the SBIKS

Deuteronomy 14 in the SBIKS2

Deuteronomy 14 in the SBIMS

Deuteronomy 14 in the SBIOS

Deuteronomy 14 in the SBIPS

Deuteronomy 14 in the SBISS

Deuteronomy 14 in the SBITS

Deuteronomy 14 in the SBITS2

Deuteronomy 14 in the SBITS3

Deuteronomy 14 in the SBITS4

Deuteronomy 14 in the SBIUS

Deuteronomy 14 in the SBIVS

Deuteronomy 14 in the SBT

Deuteronomy 14 in the SBT1E

Deuteronomy 14 in the SCHL

Deuteronomy 14 in the SNT

Deuteronomy 14 in the SUSU

Deuteronomy 14 in the SUSU2

Deuteronomy 14 in the SYNO

Deuteronomy 14 in the TBIAOTANT

Deuteronomy 14 in the TBT1E

Deuteronomy 14 in the TBT1E2

Deuteronomy 14 in the TFTIP

Deuteronomy 14 in the TFTU

Deuteronomy 14 in the TGNTATF3T

Deuteronomy 14 in the THAI

Deuteronomy 14 in the TNFD

Deuteronomy 14 in the TNT

Deuteronomy 14 in the TNTIK

Deuteronomy 14 in the TNTIL

Deuteronomy 14 in the TNTIN

Deuteronomy 14 in the TNTIP

Deuteronomy 14 in the TNTIZ

Deuteronomy 14 in the TOMA

Deuteronomy 14 in the TTENT

Deuteronomy 14 in the UBG

Deuteronomy 14 in the UGV

Deuteronomy 14 in the UGV2

Deuteronomy 14 in the UGV3

Deuteronomy 14 in the VBL

Deuteronomy 14 in the VDCC

Deuteronomy 14 in the YALU

Deuteronomy 14 in the YAPE

Deuteronomy 14 in the YBVTP

Deuteronomy 14 in the ZBP