Ezekiel 13 (BOMCV)

1 അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, ഇസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക. സ്വന്തം ഹൃദയങ്ങളിൽ നിന്നു പ്രവചിക്കുന്നവരോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾപ്പിൻ! 3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തം സങ്കൽപ്പം പിൻതുടരുകയും യാതൊന്നും കാണാതിരിക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! 4 ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിലെ കുറുക്കന്മാർക്കു സമം. 5 യഹോവയുടെ ദിവസത്തിലെ യുദ്ധത്തിൽ മതിലുകൾ ഉറച്ചുനിൽക്കേണ്ടതിന്, അതിൽ പിളർപ്പുണ്ടായ ഭാഗങ്ങൾ ഇസ്രായേൽജനത്തിനുവേണ്ടി കെട്ടിയുറപ്പിക്കാൻ നിങ്ങൾ പോയിട്ടില്ല. 6 യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു. 7 ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്? 8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും. 10 “ ‘സമാധാനം ഇല്ലാതിരിക്കെ “സമാധാനം,” എന്ന് ഉദ്ഘോഷിച്ച് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചുകളയുകയാലും ബലമില്ലാത്ത ഒരു മതിൽ പണിത് അവർ അതിനു വെള്ളപൂശുകയാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്. 11 അതുകൊണ്ട്, വെള്ളപൂശുന്നവരോട് ആ മതിൽ വേഗം ഇടിഞ്ഞുവീഴും എന്നു പറയുക. മലവെള്ളപ്പാച്ചിൽപോലെ മഴപെയ്യും; മഞ്ഞുകട്ടക‍ൾ വർഷിക്കും; കൊടുങ്കാറ്റ് ചീറിയടിക്കും. 12 അങ്ങനെ മതിൽ നിലംപൊത്തുമ്പോൾ “നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്ന് നിങ്ങളോട് ആളുകൾ ചോദിക്കുകയില്ലേ?” 13 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തിൽ ഞാൻ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടും; എന്റെ കോപത്തിൽ മഞ്ഞുകട്ടകളും മഴവെള്ളപ്പാച്ചിലും വിനാശകാരിയായ രൗദ്രത്തോടെ പതിക്കും. 14 നിങ്ങൾ വെള്ളപൂശിയ മതിൽ, അതിന്റെ അടിത്തറ തെളിഞ്ഞുകാണുന്നവിധം ഞാൻ ഇടിച്ചുകളയും. അതു വീഴുമ്പോൾ അതിന്റെ നടുവിൽ നിങ്ങൾ നാശമടയും; ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും. 15 അങ്ങനെ ആ മതിലിന്മേലും അതിനു വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ഞാൻ നിറവേറ്റും; “മതിലും അതിനു വെള്ളപൂശിയവരും നീങ്ങിപ്പോയിരിക്കുന്നു, എന്നു ഞാൻ നിങ്ങളെ അറിയിക്കും. 16 ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’ 17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് 18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? 19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. 20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. 21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, 23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”

In Other Versions

Ezekiel 13 in the ANGEFD

Ezekiel 13 in the ANTPNG2D

Ezekiel 13 in the AS21

Ezekiel 13 in the BAGH

Ezekiel 13 in the BBPNG

Ezekiel 13 in the BBT1E

Ezekiel 13 in the BDS

Ezekiel 13 in the BEV

Ezekiel 13 in the BHAD

Ezekiel 13 in the BIB

Ezekiel 13 in the BLPT

Ezekiel 13 in the BNT

Ezekiel 13 in the BNTABOOT

Ezekiel 13 in the BNTLV

Ezekiel 13 in the BOATCB

Ezekiel 13 in the BOATCB2

Ezekiel 13 in the BOBCV

Ezekiel 13 in the BOCNT

Ezekiel 13 in the BOECS

Ezekiel 13 in the BOGWICC

Ezekiel 13 in the BOHCB

Ezekiel 13 in the BOHCV

Ezekiel 13 in the BOHLNT

Ezekiel 13 in the BOHNTLTAL

Ezekiel 13 in the BOICB

Ezekiel 13 in the BOILNTAP

Ezekiel 13 in the BOITCV

Ezekiel 13 in the BOKCV

Ezekiel 13 in the BOKCV2

Ezekiel 13 in the BOKHWOG

Ezekiel 13 in the BOKSSV

Ezekiel 13 in the BOLCB

Ezekiel 13 in the BOLCB2

Ezekiel 13 in the BONAV

Ezekiel 13 in the BONCB

Ezekiel 13 in the BONLT

Ezekiel 13 in the BONUT2

Ezekiel 13 in the BOPLNT

Ezekiel 13 in the BOSCB

Ezekiel 13 in the BOSNC

Ezekiel 13 in the BOTLNT

Ezekiel 13 in the BOVCB

Ezekiel 13 in the BOYCB

Ezekiel 13 in the BPBB

Ezekiel 13 in the BPH

Ezekiel 13 in the BSB

Ezekiel 13 in the CCB

Ezekiel 13 in the CUV

Ezekiel 13 in the CUVS

Ezekiel 13 in the DBT

Ezekiel 13 in the DGDNT

Ezekiel 13 in the DHNT

Ezekiel 13 in the DNT

Ezekiel 13 in the ELBE

Ezekiel 13 in the EMTV

Ezekiel 13 in the ESV

Ezekiel 13 in the FBV

Ezekiel 13 in the FEB

Ezekiel 13 in the GGMNT

Ezekiel 13 in the GNT

Ezekiel 13 in the HARY

Ezekiel 13 in the HNT

Ezekiel 13 in the IRVA

Ezekiel 13 in the IRVB

Ezekiel 13 in the IRVG

Ezekiel 13 in the IRVH

Ezekiel 13 in the IRVK

Ezekiel 13 in the IRVM

Ezekiel 13 in the IRVM2

Ezekiel 13 in the IRVO

Ezekiel 13 in the IRVP

Ezekiel 13 in the IRVT

Ezekiel 13 in the IRVT2

Ezekiel 13 in the IRVU

Ezekiel 13 in the ISVN

Ezekiel 13 in the JSNT

Ezekiel 13 in the KAPI

Ezekiel 13 in the KBT1ETNIK

Ezekiel 13 in the KBV

Ezekiel 13 in the KJV

Ezekiel 13 in the KNFD

Ezekiel 13 in the LBA

Ezekiel 13 in the LBLA

Ezekiel 13 in the LNT

Ezekiel 13 in the LSV

Ezekiel 13 in the MAAL

Ezekiel 13 in the MBV

Ezekiel 13 in the MBV2

Ezekiel 13 in the MHNT

Ezekiel 13 in the MKNFD

Ezekiel 13 in the MNG

Ezekiel 13 in the MNT

Ezekiel 13 in the MNT2

Ezekiel 13 in the MRS1T

Ezekiel 13 in the NAA

Ezekiel 13 in the NASB

Ezekiel 13 in the NBLA

Ezekiel 13 in the NBS

Ezekiel 13 in the NBVTP

Ezekiel 13 in the NET2

Ezekiel 13 in the NIV11

Ezekiel 13 in the NNT

Ezekiel 13 in the NNT2

Ezekiel 13 in the NNT3

Ezekiel 13 in the PDDPT

Ezekiel 13 in the PFNT

Ezekiel 13 in the RMNT

Ezekiel 13 in the SBIAS

Ezekiel 13 in the SBIBS

Ezekiel 13 in the SBIBS2

Ezekiel 13 in the SBICS

Ezekiel 13 in the SBIDS

Ezekiel 13 in the SBIGS

Ezekiel 13 in the SBIHS

Ezekiel 13 in the SBIIS

Ezekiel 13 in the SBIIS2

Ezekiel 13 in the SBIIS3

Ezekiel 13 in the SBIKS

Ezekiel 13 in the SBIKS2

Ezekiel 13 in the SBIMS

Ezekiel 13 in the SBIOS

Ezekiel 13 in the SBIPS

Ezekiel 13 in the SBISS

Ezekiel 13 in the SBITS

Ezekiel 13 in the SBITS2

Ezekiel 13 in the SBITS3

Ezekiel 13 in the SBITS4

Ezekiel 13 in the SBIUS

Ezekiel 13 in the SBIVS

Ezekiel 13 in the SBT

Ezekiel 13 in the SBT1E

Ezekiel 13 in the SCHL

Ezekiel 13 in the SNT

Ezekiel 13 in the SUSU

Ezekiel 13 in the SUSU2

Ezekiel 13 in the SYNO

Ezekiel 13 in the TBIAOTANT

Ezekiel 13 in the TBT1E

Ezekiel 13 in the TBT1E2

Ezekiel 13 in the TFTIP

Ezekiel 13 in the TFTU

Ezekiel 13 in the TGNTATF3T

Ezekiel 13 in the THAI

Ezekiel 13 in the TNFD

Ezekiel 13 in the TNT

Ezekiel 13 in the TNTIK

Ezekiel 13 in the TNTIL

Ezekiel 13 in the TNTIN

Ezekiel 13 in the TNTIP

Ezekiel 13 in the TNTIZ

Ezekiel 13 in the TOMA

Ezekiel 13 in the TTENT

Ezekiel 13 in the UBG

Ezekiel 13 in the UGV

Ezekiel 13 in the UGV2

Ezekiel 13 in the UGV3

Ezekiel 13 in the VBL

Ezekiel 13 in the VDCC

Ezekiel 13 in the YALU

Ezekiel 13 in the YAPE

Ezekiel 13 in the YBVTP

Ezekiel 13 in the ZBP