Ezekiel 31 (BOMCV)

1 പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക:“ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക? 3 ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക,അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു;അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത്മുകളിൽ ആകാശചുംബികളായിരുന്നു. 4 വെള്ളം അതിനെ സമ്പുഷ്ടമാക്കി,ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു;അരുവികൾ അതിന്റെതടത്തിനു ചുറ്റും ഒഴുകി,അവയുടെ ചാലുകൾ വയലിലെഎല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു. 5 അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കുംമകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു;അതിന്റെ ശിഖരങ്ങൾ വർധിച്ചു,ശാഖകൾ നീണ്ടുവളർന്നു,ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു. 6 ആകാശത്തിലെ സകലപറവകളുംഅതിന്റെ ശാഖകളിൽ കൂടുവെച്ചു;വയലിലെ എല്ലാ മൃഗങ്ങളുംഅതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി,വലിയ ജനതകളെല്ലാംഅതിന്റെ തണലിൽ ജീവിച്ചു. 7 പടർന്നുപന്തലിച്ച ശാഖകളോടെസമൃദ്ധമായ ജലധാരകളിലേക്ക്അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽഅതു സൗന്ദര്യപ്രതാപിയായിത്തീർന്നു. 8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾഅതിനു തുല്യമായിരുന്നില്ല,സരളമരങ്ങൾ അതിന്റെശാഖകൾക്കു തുല്യമായിരുന്നില്ല,അരിഞ്ഞിൽമരങ്ങളുംഅതിന്റെ ചില്ലകളോടു കിടപിടിച്ചില്ല.ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനുംഅതിനോളം ഭംഗി ഉണ്ടായിരുന്നില്ല. 9 സമൃദ്ധമായ ശാഖാപടലത്തോടുകൂടിഞാൻ അതിനെ മനോഹരമാക്കിത്തീർത്തു,ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളുംഅതിനോട് അസൂയപ്പെട്ടിരുന്നു. 10 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും, 11 ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു. 12 വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി. 13 ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു. 14 അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു. 15 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു. 16 കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു. 17 അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി. 18 “ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും.“ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”

In Other Versions

Ezekiel 31 in the ANGEFD

Ezekiel 31 in the ANTPNG2D

Ezekiel 31 in the AS21

Ezekiel 31 in the BAGH

Ezekiel 31 in the BBPNG

Ezekiel 31 in the BBT1E

Ezekiel 31 in the BDS

Ezekiel 31 in the BEV

Ezekiel 31 in the BHAD

Ezekiel 31 in the BIB

Ezekiel 31 in the BLPT

Ezekiel 31 in the BNT

Ezekiel 31 in the BNTABOOT

Ezekiel 31 in the BNTLV

Ezekiel 31 in the BOATCB

Ezekiel 31 in the BOATCB2

Ezekiel 31 in the BOBCV

Ezekiel 31 in the BOCNT

Ezekiel 31 in the BOECS

Ezekiel 31 in the BOGWICC

Ezekiel 31 in the BOHCB

Ezekiel 31 in the BOHCV

Ezekiel 31 in the BOHLNT

Ezekiel 31 in the BOHNTLTAL

Ezekiel 31 in the BOICB

Ezekiel 31 in the BOILNTAP

Ezekiel 31 in the BOITCV

Ezekiel 31 in the BOKCV

Ezekiel 31 in the BOKCV2

Ezekiel 31 in the BOKHWOG

Ezekiel 31 in the BOKSSV

Ezekiel 31 in the BOLCB

Ezekiel 31 in the BOLCB2

Ezekiel 31 in the BONAV

Ezekiel 31 in the BONCB

Ezekiel 31 in the BONLT

Ezekiel 31 in the BONUT2

Ezekiel 31 in the BOPLNT

Ezekiel 31 in the BOSCB

Ezekiel 31 in the BOSNC

Ezekiel 31 in the BOTLNT

Ezekiel 31 in the BOVCB

Ezekiel 31 in the BOYCB

Ezekiel 31 in the BPBB

Ezekiel 31 in the BPH

Ezekiel 31 in the BSB

Ezekiel 31 in the CCB

Ezekiel 31 in the CUV

Ezekiel 31 in the CUVS

Ezekiel 31 in the DBT

Ezekiel 31 in the DGDNT

Ezekiel 31 in the DHNT

Ezekiel 31 in the DNT

Ezekiel 31 in the ELBE

Ezekiel 31 in the EMTV

Ezekiel 31 in the ESV

Ezekiel 31 in the FBV

Ezekiel 31 in the FEB

Ezekiel 31 in the GGMNT

Ezekiel 31 in the GNT

Ezekiel 31 in the HARY

Ezekiel 31 in the HNT

Ezekiel 31 in the IRVA

Ezekiel 31 in the IRVB

Ezekiel 31 in the IRVG

Ezekiel 31 in the IRVH

Ezekiel 31 in the IRVK

Ezekiel 31 in the IRVM

Ezekiel 31 in the IRVM2

Ezekiel 31 in the IRVO

Ezekiel 31 in the IRVP

Ezekiel 31 in the IRVT

Ezekiel 31 in the IRVT2

Ezekiel 31 in the IRVU

Ezekiel 31 in the ISVN

Ezekiel 31 in the JSNT

Ezekiel 31 in the KAPI

Ezekiel 31 in the KBT1ETNIK

Ezekiel 31 in the KBV

Ezekiel 31 in the KJV

Ezekiel 31 in the KNFD

Ezekiel 31 in the LBA

Ezekiel 31 in the LBLA

Ezekiel 31 in the LNT

Ezekiel 31 in the LSV

Ezekiel 31 in the MAAL

Ezekiel 31 in the MBV

Ezekiel 31 in the MBV2

Ezekiel 31 in the MHNT

Ezekiel 31 in the MKNFD

Ezekiel 31 in the MNG

Ezekiel 31 in the MNT

Ezekiel 31 in the MNT2

Ezekiel 31 in the MRS1T

Ezekiel 31 in the NAA

Ezekiel 31 in the NASB

Ezekiel 31 in the NBLA

Ezekiel 31 in the NBS

Ezekiel 31 in the NBVTP

Ezekiel 31 in the NET2

Ezekiel 31 in the NIV11

Ezekiel 31 in the NNT

Ezekiel 31 in the NNT2

Ezekiel 31 in the NNT3

Ezekiel 31 in the PDDPT

Ezekiel 31 in the PFNT

Ezekiel 31 in the RMNT

Ezekiel 31 in the SBIAS

Ezekiel 31 in the SBIBS

Ezekiel 31 in the SBIBS2

Ezekiel 31 in the SBICS

Ezekiel 31 in the SBIDS

Ezekiel 31 in the SBIGS

Ezekiel 31 in the SBIHS

Ezekiel 31 in the SBIIS

Ezekiel 31 in the SBIIS2

Ezekiel 31 in the SBIIS3

Ezekiel 31 in the SBIKS

Ezekiel 31 in the SBIKS2

Ezekiel 31 in the SBIMS

Ezekiel 31 in the SBIOS

Ezekiel 31 in the SBIPS

Ezekiel 31 in the SBISS

Ezekiel 31 in the SBITS

Ezekiel 31 in the SBITS2

Ezekiel 31 in the SBITS3

Ezekiel 31 in the SBITS4

Ezekiel 31 in the SBIUS

Ezekiel 31 in the SBIVS

Ezekiel 31 in the SBT

Ezekiel 31 in the SBT1E

Ezekiel 31 in the SCHL

Ezekiel 31 in the SNT

Ezekiel 31 in the SUSU

Ezekiel 31 in the SUSU2

Ezekiel 31 in the SYNO

Ezekiel 31 in the TBIAOTANT

Ezekiel 31 in the TBT1E

Ezekiel 31 in the TBT1E2

Ezekiel 31 in the TFTIP

Ezekiel 31 in the TFTU

Ezekiel 31 in the TGNTATF3T

Ezekiel 31 in the THAI

Ezekiel 31 in the TNFD

Ezekiel 31 in the TNT

Ezekiel 31 in the TNTIK

Ezekiel 31 in the TNTIL

Ezekiel 31 in the TNTIN

Ezekiel 31 in the TNTIP

Ezekiel 31 in the TNTIZ

Ezekiel 31 in the TOMA

Ezekiel 31 in the TTENT

Ezekiel 31 in the UBG

Ezekiel 31 in the UGV

Ezekiel 31 in the UGV2

Ezekiel 31 in the UGV3

Ezekiel 31 in the VBL

Ezekiel 31 in the VDCC

Ezekiel 31 in the YALU

Ezekiel 31 in the YAPE

Ezekiel 31 in the YBVTP

Ezekiel 31 in the ZBP