Ezekiel 9 (BOMCV)

1 അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു. 2 അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു. 3 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന് പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു. 4 യഹോവ അവനോട്, “ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക” എന്നു കൽപ്പിച്ചു. 5 എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: “അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്. 6 വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ.” അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു. 7 അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു. 8 അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?” 9 അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ. 10 അതുകൊണ്ട് എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ അവരുടെ തലമേൽ പകരംവീട്ടും.” 11 അപ്പോൾ അരയിൽ എഴുത്തുസാമഗ്രികളേന്തിയ ചണവസ്ത്രധാരിയായ പുരുഷൻ: “എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു.

In Other Versions

Ezekiel 9 in the ANGEFD

Ezekiel 9 in the ANTPNG2D

Ezekiel 9 in the AS21

Ezekiel 9 in the BAGH

Ezekiel 9 in the BBPNG

Ezekiel 9 in the BBT1E

Ezekiel 9 in the BDS

Ezekiel 9 in the BEV

Ezekiel 9 in the BHAD

Ezekiel 9 in the BIB

Ezekiel 9 in the BLPT

Ezekiel 9 in the BNT

Ezekiel 9 in the BNTABOOT

Ezekiel 9 in the BNTLV

Ezekiel 9 in the BOATCB

Ezekiel 9 in the BOATCB2

Ezekiel 9 in the BOBCV

Ezekiel 9 in the BOCNT

Ezekiel 9 in the BOECS

Ezekiel 9 in the BOGWICC

Ezekiel 9 in the BOHCB

Ezekiel 9 in the BOHCV

Ezekiel 9 in the BOHLNT

Ezekiel 9 in the BOHNTLTAL

Ezekiel 9 in the BOICB

Ezekiel 9 in the BOILNTAP

Ezekiel 9 in the BOITCV

Ezekiel 9 in the BOKCV

Ezekiel 9 in the BOKCV2

Ezekiel 9 in the BOKHWOG

Ezekiel 9 in the BOKSSV

Ezekiel 9 in the BOLCB

Ezekiel 9 in the BOLCB2

Ezekiel 9 in the BONAV

Ezekiel 9 in the BONCB

Ezekiel 9 in the BONLT

Ezekiel 9 in the BONUT2

Ezekiel 9 in the BOPLNT

Ezekiel 9 in the BOSCB

Ezekiel 9 in the BOSNC

Ezekiel 9 in the BOTLNT

Ezekiel 9 in the BOVCB

Ezekiel 9 in the BOYCB

Ezekiel 9 in the BPBB

Ezekiel 9 in the BPH

Ezekiel 9 in the BSB

Ezekiel 9 in the CCB

Ezekiel 9 in the CUV

Ezekiel 9 in the CUVS

Ezekiel 9 in the DBT

Ezekiel 9 in the DGDNT

Ezekiel 9 in the DHNT

Ezekiel 9 in the DNT

Ezekiel 9 in the ELBE

Ezekiel 9 in the EMTV

Ezekiel 9 in the ESV

Ezekiel 9 in the FBV

Ezekiel 9 in the FEB

Ezekiel 9 in the GGMNT

Ezekiel 9 in the GNT

Ezekiel 9 in the HARY

Ezekiel 9 in the HNT

Ezekiel 9 in the IRVA

Ezekiel 9 in the IRVB

Ezekiel 9 in the IRVG

Ezekiel 9 in the IRVH

Ezekiel 9 in the IRVK

Ezekiel 9 in the IRVM

Ezekiel 9 in the IRVM2

Ezekiel 9 in the IRVO

Ezekiel 9 in the IRVP

Ezekiel 9 in the IRVT

Ezekiel 9 in the IRVT2

Ezekiel 9 in the IRVU

Ezekiel 9 in the ISVN

Ezekiel 9 in the JSNT

Ezekiel 9 in the KAPI

Ezekiel 9 in the KBT1ETNIK

Ezekiel 9 in the KBV

Ezekiel 9 in the KJV

Ezekiel 9 in the KNFD

Ezekiel 9 in the LBA

Ezekiel 9 in the LBLA

Ezekiel 9 in the LNT

Ezekiel 9 in the LSV

Ezekiel 9 in the MAAL

Ezekiel 9 in the MBV

Ezekiel 9 in the MBV2

Ezekiel 9 in the MHNT

Ezekiel 9 in the MKNFD

Ezekiel 9 in the MNG

Ezekiel 9 in the MNT

Ezekiel 9 in the MNT2

Ezekiel 9 in the MRS1T

Ezekiel 9 in the NAA

Ezekiel 9 in the NASB

Ezekiel 9 in the NBLA

Ezekiel 9 in the NBS

Ezekiel 9 in the NBVTP

Ezekiel 9 in the NET2

Ezekiel 9 in the NIV11

Ezekiel 9 in the NNT

Ezekiel 9 in the NNT2

Ezekiel 9 in the NNT3

Ezekiel 9 in the PDDPT

Ezekiel 9 in the PFNT

Ezekiel 9 in the RMNT

Ezekiel 9 in the SBIAS

Ezekiel 9 in the SBIBS

Ezekiel 9 in the SBIBS2

Ezekiel 9 in the SBICS

Ezekiel 9 in the SBIDS

Ezekiel 9 in the SBIGS

Ezekiel 9 in the SBIHS

Ezekiel 9 in the SBIIS

Ezekiel 9 in the SBIIS2

Ezekiel 9 in the SBIIS3

Ezekiel 9 in the SBIKS

Ezekiel 9 in the SBIKS2

Ezekiel 9 in the SBIMS

Ezekiel 9 in the SBIOS

Ezekiel 9 in the SBIPS

Ezekiel 9 in the SBISS

Ezekiel 9 in the SBITS

Ezekiel 9 in the SBITS2

Ezekiel 9 in the SBITS3

Ezekiel 9 in the SBITS4

Ezekiel 9 in the SBIUS

Ezekiel 9 in the SBIVS

Ezekiel 9 in the SBT

Ezekiel 9 in the SBT1E

Ezekiel 9 in the SCHL

Ezekiel 9 in the SNT

Ezekiel 9 in the SUSU

Ezekiel 9 in the SUSU2

Ezekiel 9 in the SYNO

Ezekiel 9 in the TBIAOTANT

Ezekiel 9 in the TBT1E

Ezekiel 9 in the TBT1E2

Ezekiel 9 in the TFTIP

Ezekiel 9 in the TFTU

Ezekiel 9 in the TGNTATF3T

Ezekiel 9 in the THAI

Ezekiel 9 in the TNFD

Ezekiel 9 in the TNT

Ezekiel 9 in the TNTIK

Ezekiel 9 in the TNTIL

Ezekiel 9 in the TNTIN

Ezekiel 9 in the TNTIP

Ezekiel 9 in the TNTIZ

Ezekiel 9 in the TOMA

Ezekiel 9 in the TTENT

Ezekiel 9 in the UBG

Ezekiel 9 in the UGV

Ezekiel 9 in the UGV2

Ezekiel 9 in the UGV3

Ezekiel 9 in the VBL

Ezekiel 9 in the VDCC

Ezekiel 9 in the YALU

Ezekiel 9 in the YAPE

Ezekiel 9 in the YBVTP

Ezekiel 9 in the ZBP