Genesis 40 (BOMCV)

1 കുറെ കാലത്തിനുശേഷം ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും തങ്ങളുടെ യജമാനനായ ഈജിപ്റ്റുരാജാവിനെതിരേ തെറ്റുചെയ്തു. 2 പ്രധാന വീഞ്ഞുകാരനും പ്രധാന അപ്പക്കാരനും ആയ ഈ രണ്ട് ഉദ്യോഗസ്ഥന്മാരുടെ നേർക്കു ഫറവോനു കോപം ജ്വലിച്ചു. 3 അദ്ദേഹം അവരെ അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ, യോസേഫിനെ സൂക്ഷിച്ചിരുന്ന അതേ കാരാഗൃഹത്തിൽ അടച്ചു. 4 അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു.കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ, 5 കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടിരുന്ന അവർ ഇരുവരും—ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും—വ്യത്യസ്ത അർഥം വരുന്ന ഓരോ സ്വപ്നം ഒരേരാത്രിയിൽ കണ്ടു. 6 പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു. 7 യജമാനന്റെ ഭവനത്തിൽ തന്നോടൊപ്പം ബന്ധനത്തിൽ ആയിരുന്ന, ഫറവോന്റെ ആ ഉദ്യോഗസ്ഥന്മാരോട് അവൻ, “ഇന്നു നിങ്ങളുടെ മുഖം ഇത്ര മ്ലാനമായിരിക്കുന്നതെന്ത്?” എന്നു ചോദിച്ചു. 8 “ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു.അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു. 9 പ്രധാന വീഞ്ഞുകാരൻ തന്റെ സ്വപ്നം യോസേഫിനെ പറഞ്ഞുകേൾപ്പിച്ചു; അവൻ ഇങ്ങനെ വിവരിച്ചു: “എന്റെ സ്വപ്നത്തിൽ ഞാൻ എന്റെമുമ്പിൽ ഒരു മുന്തിരിവള്ളി കണ്ടു. 10 ആ മുന്തിരിവള്ളിക്കു മൂന്നു ശാഖകൾ ഉണ്ടായിരുന്നു. അതു തളിരിട്ടപ്പോൾത്തന്നെ പുഷ്പിക്കുകയും മുന്തിരിക്കുലകൾ പഴുത്തു പാകമാകുകയും ചെയ്തു. 11 ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു, ഞാൻ മുന്തിരിങ്ങ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ച് പാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.” 12 യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്. 13 ഫറവോൻ മൂന്നുദിവസത്തിനകം നിന്നെ ഉയർത്തി നിന്റെ പഴയ സ്ഥാനത്ത് ആക്കും; നീ ഫറവോന്റെ പാനപാത്രവാഹകൻ ആയിരുന്നപ്പോൾ ചെയ്തുപോന്നിരുന്നതുപോലെ അദ്ദേഹത്തിന്റെ പാനപാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കും. 14 എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം. 15 എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.” 16 ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു. 17 മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു. 18 അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. 19 ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു. 20 മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു. 21 പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു. 22 എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു. 23 എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.

In Other Versions

Genesis 40 in the ANGEFD

Genesis 40 in the ANTPNG2D

Genesis 40 in the AS21

Genesis 40 in the BAGH

Genesis 40 in the BBPNG

Genesis 40 in the BBT1E

Genesis 40 in the BDS

Genesis 40 in the BEV

Genesis 40 in the BHAD

Genesis 40 in the BIB

Genesis 40 in the BLPT

Genesis 40 in the BNT

Genesis 40 in the BNTABOOT

Genesis 40 in the BNTLV

Genesis 40 in the BOATCB

Genesis 40 in the BOATCB2

Genesis 40 in the BOBCV

Genesis 40 in the BOCNT

Genesis 40 in the BOECS

Genesis 40 in the BOGWICC

Genesis 40 in the BOHCB

Genesis 40 in the BOHCV

Genesis 40 in the BOHLNT

Genesis 40 in the BOHNTLTAL

Genesis 40 in the BOICB

Genesis 40 in the BOILNTAP

Genesis 40 in the BOITCV

Genesis 40 in the BOKCV

Genesis 40 in the BOKCV2

Genesis 40 in the BOKHWOG

Genesis 40 in the BOKSSV

Genesis 40 in the BOLCB

Genesis 40 in the BOLCB2

Genesis 40 in the BONAV

Genesis 40 in the BONCB

Genesis 40 in the BONLT

Genesis 40 in the BONUT2

Genesis 40 in the BOPLNT

Genesis 40 in the BOSCB

Genesis 40 in the BOSNC

Genesis 40 in the BOTLNT

Genesis 40 in the BOVCB

Genesis 40 in the BOYCB

Genesis 40 in the BPBB

Genesis 40 in the BPH

Genesis 40 in the BSB

Genesis 40 in the CCB

Genesis 40 in the CUV

Genesis 40 in the CUVS

Genesis 40 in the DBT

Genesis 40 in the DGDNT

Genesis 40 in the DHNT

Genesis 40 in the DNT

Genesis 40 in the ELBE

Genesis 40 in the EMTV

Genesis 40 in the ESV

Genesis 40 in the FBV

Genesis 40 in the FEB

Genesis 40 in the GGMNT

Genesis 40 in the GNT

Genesis 40 in the HARY

Genesis 40 in the HNT

Genesis 40 in the IRVA

Genesis 40 in the IRVB

Genesis 40 in the IRVG

Genesis 40 in the IRVH

Genesis 40 in the IRVK

Genesis 40 in the IRVM

Genesis 40 in the IRVM2

Genesis 40 in the IRVO

Genesis 40 in the IRVP

Genesis 40 in the IRVT

Genesis 40 in the IRVT2

Genesis 40 in the IRVU

Genesis 40 in the ISVN

Genesis 40 in the JSNT

Genesis 40 in the KAPI

Genesis 40 in the KBT1ETNIK

Genesis 40 in the KBV

Genesis 40 in the KJV

Genesis 40 in the KNFD

Genesis 40 in the LBA

Genesis 40 in the LBLA

Genesis 40 in the LNT

Genesis 40 in the LSV

Genesis 40 in the MAAL

Genesis 40 in the MBV

Genesis 40 in the MBV2

Genesis 40 in the MHNT

Genesis 40 in the MKNFD

Genesis 40 in the MNG

Genesis 40 in the MNT

Genesis 40 in the MNT2

Genesis 40 in the MRS1T

Genesis 40 in the NAA

Genesis 40 in the NASB

Genesis 40 in the NBLA

Genesis 40 in the NBS

Genesis 40 in the NBVTP

Genesis 40 in the NET2

Genesis 40 in the NIV11

Genesis 40 in the NNT

Genesis 40 in the NNT2

Genesis 40 in the NNT3

Genesis 40 in the PDDPT

Genesis 40 in the PFNT

Genesis 40 in the RMNT

Genesis 40 in the SBIAS

Genesis 40 in the SBIBS

Genesis 40 in the SBIBS2

Genesis 40 in the SBICS

Genesis 40 in the SBIDS

Genesis 40 in the SBIGS

Genesis 40 in the SBIHS

Genesis 40 in the SBIIS

Genesis 40 in the SBIIS2

Genesis 40 in the SBIIS3

Genesis 40 in the SBIKS

Genesis 40 in the SBIKS2

Genesis 40 in the SBIMS

Genesis 40 in the SBIOS

Genesis 40 in the SBIPS

Genesis 40 in the SBISS

Genesis 40 in the SBITS

Genesis 40 in the SBITS2

Genesis 40 in the SBITS3

Genesis 40 in the SBITS4

Genesis 40 in the SBIUS

Genesis 40 in the SBIVS

Genesis 40 in the SBT

Genesis 40 in the SBT1E

Genesis 40 in the SCHL

Genesis 40 in the SNT

Genesis 40 in the SUSU

Genesis 40 in the SUSU2

Genesis 40 in the SYNO

Genesis 40 in the TBIAOTANT

Genesis 40 in the TBT1E

Genesis 40 in the TBT1E2

Genesis 40 in the TFTIP

Genesis 40 in the TFTU

Genesis 40 in the TGNTATF3T

Genesis 40 in the THAI

Genesis 40 in the TNFD

Genesis 40 in the TNT

Genesis 40 in the TNTIK

Genesis 40 in the TNTIL

Genesis 40 in the TNTIN

Genesis 40 in the TNTIP

Genesis 40 in the TNTIZ

Genesis 40 in the TOMA

Genesis 40 in the TTENT

Genesis 40 in the UBG

Genesis 40 in the UGV

Genesis 40 in the UGV2

Genesis 40 in the UGV3

Genesis 40 in the VBL

Genesis 40 in the VDCC

Genesis 40 in the YALU

Genesis 40 in the YAPE

Genesis 40 in the YBVTP

Genesis 40 in the ZBP