Joshua 11 (BOMCV)

1 ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ മാദോൻരാജാവായ യോബാബിനെയും, ശിമ്രോനിലെയും അക്ശാഫിലെയും രാജാക്കന്മാരെയും, 2 വടക്ക് മലമ്പ്രദേശത്തുള്ള എല്ലാ രാജാക്കന്മാരെയും, കിന്നെരെത്തിനു തെക്കുള്ള അരാബാ, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, പടിഞ്ഞാറ് നാഫത്ത്-ദോർമേടുകൾ എന്നിവിടങ്ങളിലെ രാജാക്കന്മാരെയും, 3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു. 4 അവരുടെ മുഴുവൻ സൈന്യവും അനവധി കുതിരകളും രഥങ്ങളും അടങ്ങിയ കടൽപ്പുറത്തെ മണൽപോലെ എണ്ണമില്ലാത്ത ഒരു വലിയ സൈന്യം യുദ്ധത്തിനു പുറപ്പെട്ടു. 5 ഈ രാജാക്കന്മാർ എല്ലാവരും അവരുടെ സൈന്യവും ഒന്നിച്ചുകൂടി ഇസ്രായേലിനോടു യുദ്ധംചെയ്യാൻ മേരോംതടാകത്തിനരികെ വന്നു പാളയമടിച്ചു. 6 യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു. 7 അങ്ങനെ യോശുവയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഉടൻതന്നെ പുറപ്പെട്ട് മേരോംതടാകത്തിനരികെ വന്ന് അവരെ ആക്രമിച്ചു. 8 യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല. 9 യഹോവയുടെ കൽപ്പനപോലെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി; രഥങ്ങൾ ചുട്ടുകളഞ്ഞു. 10 ആ സമയം യോശുവ പുറകോട്ടുതിരിഞ്ഞ് ഹാസോർ പിടിച്ചു; അതിന്റെ രാജാവിനെ വാളിനിരയാക്കി. (ഹാസോർ ഈ രാജ്യങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനമായിരുന്നു.) 11 അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി, ജീവനോടെ ആരെയും ശേഷിപ്പിക്കാതെ ഉന്മൂലനാശംവരുത്തി. ഹാസോർ ചുട്ടുകളയുകയും ചെയ്തു. 12 യോശുവ ഈ രാജകീയ പട്ടണങ്ങളെയും അവയുടെ രാജാക്കന്മാരെയും പിടിച്ച് വാളിനിരയാക്കി. യഹോവയുടെ ദാസനായ മോശ കൽപ്പിച്ചതുപോലെ അവരെ ഉന്മൂലനാശംവരുത്തി. 13 എന്നാൽ കുന്നുകളിൽ നിർമിക്കപ്പെട്ടിരുന്ന ഒരു പട്ടണവും ഇസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർമാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ. 14 ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. അവരെ ഉന്മൂലനാശം ചെയ്യുന്നതുവരെ സകലജനത്തെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15 യഹോവ തന്റെ ദാസനായ മോശയോടു കൽപ്പിച്ചതുപോലെ മോശ യോശുവയോടു കൽപ്പിച്ചിരുന്നു; യോശുവ അങ്ങനെതന്നെ ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതിൽ ഒന്നും അദ്ദേഹം ചെയ്യാതിരുന്നില്ല. 16 ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ, 17 സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു. 18 ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു. 19 ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20 യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. 21 അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി. 22 ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല. 23 യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.

In Other Versions

Joshua 11 in the ANGEFD

Joshua 11 in the ANTPNG2D

Joshua 11 in the AS21

Joshua 11 in the BAGH

Joshua 11 in the BBPNG

Joshua 11 in the BBT1E

Joshua 11 in the BDS

Joshua 11 in the BEV

Joshua 11 in the BHAD

Joshua 11 in the BIB

Joshua 11 in the BLPT

Joshua 11 in the BNT

Joshua 11 in the BNTABOOT

Joshua 11 in the BNTLV

Joshua 11 in the BOATCB

Joshua 11 in the BOATCB2

Joshua 11 in the BOBCV

Joshua 11 in the BOCNT

Joshua 11 in the BOECS

Joshua 11 in the BOGWICC

Joshua 11 in the BOHCB

Joshua 11 in the BOHCV

Joshua 11 in the BOHLNT

Joshua 11 in the BOHNTLTAL

Joshua 11 in the BOICB

Joshua 11 in the BOILNTAP

Joshua 11 in the BOITCV

Joshua 11 in the BOKCV

Joshua 11 in the BOKCV2

Joshua 11 in the BOKHWOG

Joshua 11 in the BOKSSV

Joshua 11 in the BOLCB

Joshua 11 in the BOLCB2

Joshua 11 in the BONAV

Joshua 11 in the BONCB

Joshua 11 in the BONLT

Joshua 11 in the BONUT2

Joshua 11 in the BOPLNT

Joshua 11 in the BOSCB

Joshua 11 in the BOSNC

Joshua 11 in the BOTLNT

Joshua 11 in the BOVCB

Joshua 11 in the BOYCB

Joshua 11 in the BPBB

Joshua 11 in the BPH

Joshua 11 in the BSB

Joshua 11 in the CCB

Joshua 11 in the CUV

Joshua 11 in the CUVS

Joshua 11 in the DBT

Joshua 11 in the DGDNT

Joshua 11 in the DHNT

Joshua 11 in the DNT

Joshua 11 in the ELBE

Joshua 11 in the EMTV

Joshua 11 in the ESV

Joshua 11 in the FBV

Joshua 11 in the FEB

Joshua 11 in the GGMNT

Joshua 11 in the GNT

Joshua 11 in the HARY

Joshua 11 in the HNT

Joshua 11 in the IRVA

Joshua 11 in the IRVB

Joshua 11 in the IRVG

Joshua 11 in the IRVH

Joshua 11 in the IRVK

Joshua 11 in the IRVM

Joshua 11 in the IRVM2

Joshua 11 in the IRVO

Joshua 11 in the IRVP

Joshua 11 in the IRVT

Joshua 11 in the IRVT2

Joshua 11 in the IRVU

Joshua 11 in the ISVN

Joshua 11 in the JSNT

Joshua 11 in the KAPI

Joshua 11 in the KBT1ETNIK

Joshua 11 in the KBV

Joshua 11 in the KJV

Joshua 11 in the KNFD

Joshua 11 in the LBA

Joshua 11 in the LBLA

Joshua 11 in the LNT

Joshua 11 in the LSV

Joshua 11 in the MAAL

Joshua 11 in the MBV

Joshua 11 in the MBV2

Joshua 11 in the MHNT

Joshua 11 in the MKNFD

Joshua 11 in the MNG

Joshua 11 in the MNT

Joshua 11 in the MNT2

Joshua 11 in the MRS1T

Joshua 11 in the NAA

Joshua 11 in the NASB

Joshua 11 in the NBLA

Joshua 11 in the NBS

Joshua 11 in the NBVTP

Joshua 11 in the NET2

Joshua 11 in the NIV11

Joshua 11 in the NNT

Joshua 11 in the NNT2

Joshua 11 in the NNT3

Joshua 11 in the PDDPT

Joshua 11 in the PFNT

Joshua 11 in the RMNT

Joshua 11 in the SBIAS

Joshua 11 in the SBIBS

Joshua 11 in the SBIBS2

Joshua 11 in the SBICS

Joshua 11 in the SBIDS

Joshua 11 in the SBIGS

Joshua 11 in the SBIHS

Joshua 11 in the SBIIS

Joshua 11 in the SBIIS2

Joshua 11 in the SBIIS3

Joshua 11 in the SBIKS

Joshua 11 in the SBIKS2

Joshua 11 in the SBIMS

Joshua 11 in the SBIOS

Joshua 11 in the SBIPS

Joshua 11 in the SBISS

Joshua 11 in the SBITS

Joshua 11 in the SBITS2

Joshua 11 in the SBITS3

Joshua 11 in the SBITS4

Joshua 11 in the SBIUS

Joshua 11 in the SBIVS

Joshua 11 in the SBT

Joshua 11 in the SBT1E

Joshua 11 in the SCHL

Joshua 11 in the SNT

Joshua 11 in the SUSU

Joshua 11 in the SUSU2

Joshua 11 in the SYNO

Joshua 11 in the TBIAOTANT

Joshua 11 in the TBT1E

Joshua 11 in the TBT1E2

Joshua 11 in the TFTIP

Joshua 11 in the TFTU

Joshua 11 in the TGNTATF3T

Joshua 11 in the THAI

Joshua 11 in the TNFD

Joshua 11 in the TNT

Joshua 11 in the TNTIK

Joshua 11 in the TNTIL

Joshua 11 in the TNTIN

Joshua 11 in the TNTIP

Joshua 11 in the TNTIZ

Joshua 11 in the TOMA

Joshua 11 in the TTENT

Joshua 11 in the UBG

Joshua 11 in the UGV

Joshua 11 in the UGV2

Joshua 11 in the UGV3

Joshua 11 in the VBL

Joshua 11 in the VDCC

Joshua 11 in the YALU

Joshua 11 in the YAPE

Joshua 11 in the YBVTP

Joshua 11 in the ZBP