Numbers 2 (BOMCV)
1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2 “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.” 3 യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം.അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു. 4 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600. 5 യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു. 6 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400. 7 അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു. 8 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400. 9 യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം. 10 രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം.ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു. 11 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500. 12 ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു. 13 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300. 14 ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു. 15 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650. 16 രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും. 17 പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം. 18 എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം.അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു. 19 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500. 20 മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു. 21 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200. 22 അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു. 23 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400. 24 എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും. 25 ദാൻഗണം വടക്ക്:തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു. 26 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700. 27 അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു. 28 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500. 29 നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു. 30 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400. 31 ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും. 32 കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550. 33 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല. 34 അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.
In Other Versions
Numbers 2 in the ANGEFD
Numbers 2 in the ANTPNG2D
Numbers 2 in the AS21
Numbers 2 in the BAGH
Numbers 2 in the BBPNG
Numbers 2 in the BBT1E
Numbers 2 in the BDS
Numbers 2 in the BEV
Numbers 2 in the BHAD
Numbers 2 in the BIB
Numbers 2 in the BLPT
Numbers 2 in the BNT
Numbers 2 in the BNTABOOT
Numbers 2 in the BNTLV
Numbers 2 in the BOATCB
Numbers 2 in the BOATCB2
Numbers 2 in the BOBCV
Numbers 2 in the BOCNT
Numbers 2 in the BOECS
Numbers 2 in the BOGWICC
Numbers 2 in the BOHCB
Numbers 2 in the BOHCV
Numbers 2 in the BOHLNT
Numbers 2 in the BOHNTLTAL
Numbers 2 in the BOICB
Numbers 2 in the BOILNTAP
Numbers 2 in the BOITCV
Numbers 2 in the BOKCV
Numbers 2 in the BOKCV2
Numbers 2 in the BOKHWOG
Numbers 2 in the BOKSSV
Numbers 2 in the BOLCB
Numbers 2 in the BOLCB2
Numbers 2 in the BONAV
Numbers 2 in the BONCB
Numbers 2 in the BONLT
Numbers 2 in the BONUT2
Numbers 2 in the BOPLNT
Numbers 2 in the BOSCB
Numbers 2 in the BOSNC
Numbers 2 in the BOTLNT
Numbers 2 in the BOVCB
Numbers 2 in the BOYCB
Numbers 2 in the BPBB
Numbers 2 in the BPH
Numbers 2 in the BSB
Numbers 2 in the CCB
Numbers 2 in the CUV
Numbers 2 in the CUVS
Numbers 2 in the DBT
Numbers 2 in the DGDNT
Numbers 2 in the DHNT
Numbers 2 in the DNT
Numbers 2 in the ELBE
Numbers 2 in the EMTV
Numbers 2 in the ESV
Numbers 2 in the FBV
Numbers 2 in the FEB
Numbers 2 in the GGMNT
Numbers 2 in the GNT
Numbers 2 in the HARY
Numbers 2 in the HNT
Numbers 2 in the IRVA
Numbers 2 in the IRVB
Numbers 2 in the IRVG
Numbers 2 in the IRVH
Numbers 2 in the IRVK
Numbers 2 in the IRVM
Numbers 2 in the IRVM2
Numbers 2 in the IRVO
Numbers 2 in the IRVP
Numbers 2 in the IRVT
Numbers 2 in the IRVT2
Numbers 2 in the IRVU
Numbers 2 in the ISVN
Numbers 2 in the JSNT
Numbers 2 in the KAPI
Numbers 2 in the KBT1ETNIK
Numbers 2 in the KBV
Numbers 2 in the KJV
Numbers 2 in the KNFD
Numbers 2 in the LBA
Numbers 2 in the LBLA
Numbers 2 in the LNT
Numbers 2 in the LSV
Numbers 2 in the MAAL
Numbers 2 in the MBV
Numbers 2 in the MBV2
Numbers 2 in the MHNT
Numbers 2 in the MKNFD
Numbers 2 in the MNG
Numbers 2 in the MNT
Numbers 2 in the MNT2
Numbers 2 in the MRS1T
Numbers 2 in the NAA
Numbers 2 in the NASB
Numbers 2 in the NBLA
Numbers 2 in the NBS
Numbers 2 in the NBVTP
Numbers 2 in the NET2
Numbers 2 in the NIV11
Numbers 2 in the NNT
Numbers 2 in the NNT2
Numbers 2 in the NNT3
Numbers 2 in the PDDPT
Numbers 2 in the PFNT
Numbers 2 in the RMNT
Numbers 2 in the SBIAS
Numbers 2 in the SBIBS
Numbers 2 in the SBIBS2
Numbers 2 in the SBICS
Numbers 2 in the SBIDS
Numbers 2 in the SBIGS
Numbers 2 in the SBIHS
Numbers 2 in the SBIIS
Numbers 2 in the SBIIS2
Numbers 2 in the SBIIS3
Numbers 2 in the SBIKS
Numbers 2 in the SBIKS2
Numbers 2 in the SBIMS
Numbers 2 in the SBIOS
Numbers 2 in the SBIPS
Numbers 2 in the SBISS
Numbers 2 in the SBITS
Numbers 2 in the SBITS2
Numbers 2 in the SBITS3
Numbers 2 in the SBITS4
Numbers 2 in the SBIUS
Numbers 2 in the SBIVS
Numbers 2 in the SBT
Numbers 2 in the SBT1E
Numbers 2 in the SCHL
Numbers 2 in the SNT
Numbers 2 in the SUSU
Numbers 2 in the SUSU2
Numbers 2 in the SYNO
Numbers 2 in the TBIAOTANT
Numbers 2 in the TBT1E
Numbers 2 in the TBT1E2
Numbers 2 in the TFTIP
Numbers 2 in the TFTU
Numbers 2 in the TGNTATF3T
Numbers 2 in the THAI
Numbers 2 in the TNFD
Numbers 2 in the TNT
Numbers 2 in the TNTIK
Numbers 2 in the TNTIL
Numbers 2 in the TNTIN
Numbers 2 in the TNTIP
Numbers 2 in the TNTIZ
Numbers 2 in the TOMA
Numbers 2 in the TTENT
Numbers 2 in the UBG
Numbers 2 in the UGV
Numbers 2 in the UGV2
Numbers 2 in the UGV3
Numbers 2 in the VBL
Numbers 2 in the VDCC
Numbers 2 in the YALU
Numbers 2 in the YAPE
Numbers 2 in the YBVTP
Numbers 2 in the ZBP