Psalms 47 (BOMCV)
undefined കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. 1 സകലജനതകളുമേ, കൈകൊട്ടുക;ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക. 2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ. 3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലുംജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി. 4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ. 5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,കാഹളനാദത്തോടെ യഹോവയും. 6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക. 7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക. 8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു. 9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർഅബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്;അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.