Psalms 87 (BOMCV)
undefined കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. 1 യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു. 2 യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളുംസീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു. 3 ദൈവത്തിന്റെ നഗരമേ,നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ. 4 “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽഞാൻ രഹബിനെയും ബാബേലിനെയും രേഖപ്പെടുത്തും—ഫെലിസ്ത്യദേശവും സോരും കൂശും അക്കൂട്ടത്തിലുണ്ട്—‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.” 5 സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം,“ഇവനും അവനും ജനിച്ചത് ഇവിടെയാണ്,അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.” 6 യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ:“ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ. 7 ഗായകരെപ്പോലെ നർത്തകരും“എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.