Deuteronomy 18 (IRVM2)
1 ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടി ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കണം. 2 അതിനാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻ തന്നെ അവരുടെ അവകാശം. 3 ജനത്തിൽനിന്ന് പുരോഹിതന്മാർക്ക് ലഭിക്കേണ്ട അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കണം. 4 ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളുടെ കത്രിക്കുന്ന ആദ്യരോമവും നീ അവന് കൊടുക്കണം. 5 യഹോവയുടെ നാമത്തിൽ എപ്പോഴും ശുശ്രൂഷിക്കുവാൻ നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെയും പുത്രന്മാരെയും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 6 ഏതെങ്കിലും യിസ്രായേല്യപട്ടണത്തിൽ പരദേശിയായി വസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് വന്നാൽ - അവന് മനസ്സുപോലെ വരാം, 7 അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം. 8 അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കണം. 9 നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്. 10 തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, 11 മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്. 12 ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു. 13 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കണം. 14 നീ നീക്കിക്കളയുവാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ട് നടന്നു; നീയോ അങ്ങനെ ചെയ്യുവാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല. 15 നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്റെ മദ്ധ്യത്തിൽ, നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കണം. 16 “ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾക്കുവാനും ഈ മഹത്തായ അഗ്നി കാണുവാനും എനിക്കു് ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നെ. 17 അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി. 18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോട് കല്പിക്കുന്നതെല്ലം അവൻ അവരോടു പറയും. 19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും. 20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോട് കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം. 21 അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കുകയോ ഒത്തുവരുകയോ ചെയ്യാതിരുന്നാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്”.
In Other Versions
Deuteronomy 18 in the ANGEFD
Deuteronomy 18 in the ANTPNG2D
Deuteronomy 18 in the AS21
Deuteronomy 18 in the BAGH
Deuteronomy 18 in the BBPNG
Deuteronomy 18 in the BBT1E
Deuteronomy 18 in the BDS
Deuteronomy 18 in the BEV
Deuteronomy 18 in the BHAD
Deuteronomy 18 in the BIB
Deuteronomy 18 in the BLPT
Deuteronomy 18 in the BNT
Deuteronomy 18 in the BNTABOOT
Deuteronomy 18 in the BNTLV
Deuteronomy 18 in the BOATCB
Deuteronomy 18 in the BOATCB2
Deuteronomy 18 in the BOBCV
Deuteronomy 18 in the BOCNT
Deuteronomy 18 in the BOECS
Deuteronomy 18 in the BOGWICC
Deuteronomy 18 in the BOHCB
Deuteronomy 18 in the BOHCV
Deuteronomy 18 in the BOHLNT
Deuteronomy 18 in the BOHNTLTAL
Deuteronomy 18 in the BOICB
Deuteronomy 18 in the BOILNTAP
Deuteronomy 18 in the BOITCV
Deuteronomy 18 in the BOKCV
Deuteronomy 18 in the BOKCV2
Deuteronomy 18 in the BOKHWOG
Deuteronomy 18 in the BOKSSV
Deuteronomy 18 in the BOLCB
Deuteronomy 18 in the BOLCB2
Deuteronomy 18 in the BOMCV
Deuteronomy 18 in the BONAV
Deuteronomy 18 in the BONCB
Deuteronomy 18 in the BONLT
Deuteronomy 18 in the BONUT2
Deuteronomy 18 in the BOPLNT
Deuteronomy 18 in the BOSCB
Deuteronomy 18 in the BOSNC
Deuteronomy 18 in the BOTLNT
Deuteronomy 18 in the BOVCB
Deuteronomy 18 in the BOYCB
Deuteronomy 18 in the BPBB
Deuteronomy 18 in the BPH
Deuteronomy 18 in the BSB
Deuteronomy 18 in the CCB
Deuteronomy 18 in the CUV
Deuteronomy 18 in the CUVS
Deuteronomy 18 in the DBT
Deuteronomy 18 in the DGDNT
Deuteronomy 18 in the DHNT
Deuteronomy 18 in the DNT
Deuteronomy 18 in the ELBE
Deuteronomy 18 in the EMTV
Deuteronomy 18 in the ESV
Deuteronomy 18 in the FBV
Deuteronomy 18 in the FEB
Deuteronomy 18 in the GGMNT
Deuteronomy 18 in the GNT
Deuteronomy 18 in the HARY
Deuteronomy 18 in the HNT
Deuteronomy 18 in the IRVA
Deuteronomy 18 in the IRVB
Deuteronomy 18 in the IRVG
Deuteronomy 18 in the IRVH
Deuteronomy 18 in the IRVK
Deuteronomy 18 in the IRVM
Deuteronomy 18 in the IRVO
Deuteronomy 18 in the IRVP
Deuteronomy 18 in the IRVT
Deuteronomy 18 in the IRVT2
Deuteronomy 18 in the IRVU
Deuteronomy 18 in the ISVN
Deuteronomy 18 in the JSNT
Deuteronomy 18 in the KAPI
Deuteronomy 18 in the KBT1ETNIK
Deuteronomy 18 in the KBV
Deuteronomy 18 in the KJV
Deuteronomy 18 in the KNFD
Deuteronomy 18 in the LBA
Deuteronomy 18 in the LBLA
Deuteronomy 18 in the LNT
Deuteronomy 18 in the LSV
Deuteronomy 18 in the MAAL
Deuteronomy 18 in the MBV
Deuteronomy 18 in the MBV2
Deuteronomy 18 in the MHNT
Deuteronomy 18 in the MKNFD
Deuteronomy 18 in the MNG
Deuteronomy 18 in the MNT
Deuteronomy 18 in the MNT2
Deuteronomy 18 in the MRS1T
Deuteronomy 18 in the NAA
Deuteronomy 18 in the NASB
Deuteronomy 18 in the NBLA
Deuteronomy 18 in the NBS
Deuteronomy 18 in the NBVTP
Deuteronomy 18 in the NET2
Deuteronomy 18 in the NIV11
Deuteronomy 18 in the NNT
Deuteronomy 18 in the NNT2
Deuteronomy 18 in the NNT3
Deuteronomy 18 in the PDDPT
Deuteronomy 18 in the PFNT
Deuteronomy 18 in the RMNT
Deuteronomy 18 in the SBIAS
Deuteronomy 18 in the SBIBS
Deuteronomy 18 in the SBIBS2
Deuteronomy 18 in the SBICS
Deuteronomy 18 in the SBIDS
Deuteronomy 18 in the SBIGS
Deuteronomy 18 in the SBIHS
Deuteronomy 18 in the SBIIS
Deuteronomy 18 in the SBIIS2
Deuteronomy 18 in the SBIIS3
Deuteronomy 18 in the SBIKS
Deuteronomy 18 in the SBIKS2
Deuteronomy 18 in the SBIMS
Deuteronomy 18 in the SBIOS
Deuteronomy 18 in the SBIPS
Deuteronomy 18 in the SBISS
Deuteronomy 18 in the SBITS
Deuteronomy 18 in the SBITS2
Deuteronomy 18 in the SBITS3
Deuteronomy 18 in the SBITS4
Deuteronomy 18 in the SBIUS
Deuteronomy 18 in the SBIVS
Deuteronomy 18 in the SBT
Deuteronomy 18 in the SBT1E
Deuteronomy 18 in the SCHL
Deuteronomy 18 in the SNT
Deuteronomy 18 in the SUSU
Deuteronomy 18 in the SUSU2
Deuteronomy 18 in the SYNO
Deuteronomy 18 in the TBIAOTANT
Deuteronomy 18 in the TBT1E
Deuteronomy 18 in the TBT1E2
Deuteronomy 18 in the TFTIP
Deuteronomy 18 in the TFTU
Deuteronomy 18 in the TGNTATF3T
Deuteronomy 18 in the THAI
Deuteronomy 18 in the TNFD
Deuteronomy 18 in the TNT
Deuteronomy 18 in the TNTIK
Deuteronomy 18 in the TNTIL
Deuteronomy 18 in the TNTIN
Deuteronomy 18 in the TNTIP
Deuteronomy 18 in the TNTIZ
Deuteronomy 18 in the TOMA
Deuteronomy 18 in the TTENT
Deuteronomy 18 in the UBG
Deuteronomy 18 in the UGV
Deuteronomy 18 in the UGV2
Deuteronomy 18 in the UGV3
Deuteronomy 18 in the VBL
Deuteronomy 18 in the VDCC
Deuteronomy 18 in the YALU
Deuteronomy 18 in the YAPE
Deuteronomy 18 in the YBVTP
Deuteronomy 18 in the ZBP